സർക്കുലർ - സുരക്ഷിത ഇന്റർനെറ്റ് ഉപയോഗശീലം

Share it:
വിഷയം പൊതുവിദ്യാഭ്യാസം - സ്കൂൾ വിദ്യാർത്ഥികളിൽ സുരക്ഷിത ഇന്റർനെറ്റ് ഉപയോഗശീലം വളർത്തുന്നതിന് പ്രതിജ്ഞ സംഘടിപ്പിക്കുന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
സൂചന.- 07.10.2015-ലെ ഐ.ടി@ സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ITS/2015/10/14342) നമ്പർ കുറിപ്പ്
ആധുനിക വിവരവിനിമയ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം വിദ്യാഭ്യാസ മേഖലയിലും പരമാവധി പ്രയോജനപ്പെടുത്തുന്നതിനും പഠനബോധന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലളിതവും രസകരവും ആയാസരഹിതവുമാക്കുന്നതിനും സൗകര്യങ്ങളും ക്രമീകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. വിജ്ഞാനം വിരൽത്തുമ്പിൽ ലഭ്യമാകുമ്പോൾ സാങ്കേതിക സൗകര്യങ്ങൾ ഗുണപരമായ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതാണ് രാഷ്ട്ര നിർമ്മാണത്തിന് അനുയോജ്യം. സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്റർനെറ്റ് ഫലപ്രദമായി ഉപയോഗിക്കുന്നതിനും ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നിശ്ചിത സമയം ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം സംബന്ധിച്ച അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് സംവിധാനങ്ങളും നിർദ്ദേശങ്ങളും നൽകേണ്ടതുണ്ട്. നമ്മുടെ അഭിമാനമായ ഡോ.എ.പി.ജെ അബ്ദുൽ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 15 -ന് സംസ്ഥാനത്തെ എല്ലാ സ്കൂൾ വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് 'ഇന്റർനെറ്റ് സുരക്ഷാ പ്രതിജ്ഞ" സംഘടിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
1. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും 2015 ഒക്ടോബർ 15-ന് രാവിലെ സ്കൂൾ അസംബ്ലിയിൽ 'ഇന്റർനെറ്റ് സുരക്ഷാ പ്രതിജ്ഞ എടുക്കുകയും ആയത് കുട്ടികളെക്കൊണ്ട് ഏറ്റു ചൊല്ലിക്കേണ്ടതുമാണ്.
2. സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച ക്ലാസുകളും ചർച്ചകളും സ്കൂൾ തലത്തിൽ സംഘടിപ്പിക്കാവുന്നതാണ്.
3. സ്കൂളുകളിൽ പ്രതിജ്ഞ സംഘടിപ്പിക്കുന്നതിന് വിദ്യാഭ്യാസ ബ ക്രമീകരണങ്ങൾ ഒരുക്കേണ്ടതാണ്.
എല്ലാ സ്കൂളുകളിലും ഈ പരിപാടി നടത്തേണ്ടതാണ്. പരിപാടി നടത്തിപ്പd സംബന്ധിച്ച സാങ്കേതിക സഹായം ആവശ്യമെങ്കിൽ ഐ.ടി@സ്കൂൾ പ്രോജക്ടിലെ ജില്ലാ കോ-ഓർഡിനേറ്റർ മാസ്റ്റർ ട്രെയിനർമാർമാരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. സ്കൂൾ തലത്തിൽ ഇത് സംഘടിപ്പിക്കുന്നതിന് സ്കൾ ഐ.ടി കോർഡിനേറ്റർമാരുടെയും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകരുടെയും oun ഐ.ടി കോർഡിനേറ്റർമാരുടെയും സേവനം ഉപയോഗപ്പെടുത്തേണ്ടതാണ്.

പ്രതിജ്ഞ


"ഞാൻ ഇന്ത്യൻ സൈബർ സുരക്ഷാ നിയമങ്ങൾക്ക് വിധേയമായി മാത്രമേ ഇന്റർനെറ്റും അനുബന്ധ സങ്കേതങ്ങളും ഉയോഗിക്കുകയുള്ളൂ. സാമൂഹിക നന്മയ്ക്ക് അനുയോജ്യമായ വിധം അറിവു പങ്കുവയ്ക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും ഇന്റർനെറ്റ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതാണ്. മാതാപിതാക്കളുടെയോ അധ്യാപകരുടെയോ അറിവോടെയും സമ്മത്തോടെയും മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കുകയുള്ളൂ. രാജ്യതാത്പര്യത്തിന് വിരുദ്ധമായതോ, ജാതി-മത-വർഗ്ഗ സ്പർദ്ധ വളർത്തുന്നതോ ആയ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയില്ല. അനുമതിയില്ലാത്ത വിവരങ്ങൾ ഞാൻ ഡൗൺലോഡ് ചെയ്യുകയോ തെറ്റായതോ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതോ വേദനിപ്പിക്കുന്നതോ ആയ സന്ദേശങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുകയില്ല. ഇന്റർനെറ്റ് ഉപയോഗത്തിൽ അനുസരിക്കേണ്ട നിയമങ്ങളും മര്യാദയും പരിപാലിക്കുന്ന ഉത്തമപൗരനായിരിക്കും ഞാൻ എന്ന് ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു."


CYBER SURAKSHA PDF
Share it:

സർക്കുലർ

Post A Comment:

0 comments: