Navigation

ഭാരതീയ ചക്രവർത്തിമാർ - 01

ചന്ദ്രഗുപ്തനിൽ തുടങ്ങി ഹർഷവർദ്ധനൻ വരെയുള്ള ഭാരതീയ ചക്രവർത്തിമാരെപ്പറ്റി അറിയേണ്ടേ? എട്ടാം ക്ലാസ് സമൂഹ്യശാസ്ത്രത്തിലെ 'മഗധ മുതൽ താനേശ്വരം വരെ' എന്ന പാഠഭാഗത്തിനുള്ള സഹായി
ചന്ദ്രഗുപ്തമൗര്യൻ
മൗര്യ വംശ സ്ഥാപകനാണ് ചന്ദ്രഗുപ്തമൗര്യൻ (ക്രി.മു. 325-298). മഗധ വാണിരുന്ന അവസാനത്തെ നന്ദവംശ രാജാവിന് ഒരു ശൂദ്ര സ്ത്രതീയിൽ ജനിച്ച സന്തതിയാണ് ചന്ദ്രഗുപ്തൻ. ബാല്യകാലത്ത് നന്ദ രാജവംശജരിൽ നിന്നും ഒട്ടേറെ ഉപ്രദവങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. അതിനു ശേഷം ചാണക്യന്റെ സഹായത്തോടെ അവസാനത്തെ നന്ദരാജാവുമായി ചന്ദ്രഗുപ്തൻ യുദ്ധം ചെയ്തു. നന്ദരാജാവിനെ കൊലപ്പെടുത്തിക്കൊണ്ട് അദ്ദേഹം പാടലീപുത്രം ആസ്ഥാനമാക്കി ഒരു സാമാജ്യം സ്ഥാപിച്ചു. ഹിമാലയം മുതൽ വിന്ധ്യാപർവതം വരെയും സിന്ധു നദി മുതൽ ബ്രഹ്മപുത്ര വരെയും വ്യാപിച്ച വിശാലമായ ഒരു സാമാജ്യമായിരുന്നു ചന്ദ്രഗുപ്തന്റേത്. കൗടില്യന്റെ അർത്ഥശാസ്ത്രതം', മെഗസ്തനീസിന്റെ 'ഇൻഡിക്ക', വിശാഖദത്തന്റെ 'മുദ്രാരാക്ഷസം', അശോകന്റെ ശിലാസ്തംഭങ്ങൾ തുടങ്ങിയവയിൽ നിന്നാണ് മൗര്യസാമ്രാജ്യത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്. ബ്യഹത്തായ സാമ്രാജ്യ സ്ഥാപനത്തിന് ശേഷം ചന്ദ്രഗുപ്തമൗര്യൻ ജൈനമത വിശ്വാസിയായി മാറി. ജൈന ഗ്രന്ഥ വിവരണങ്ങൾ പ്രകാരം എല്ലാ ലൗകികസുഖങ്ങളും പരിത്യജിച്ച അദ്ദേഹം ഭദ്രബാഹു എന്ന ജൈനസന്യാസിക്കൊപ്പം മൈസൂരിലേക്ക് പോയി. അവിടെ ശവണബൽഗോള എന്ന സ്ഥലത്ത് വച്ച് ജൈനാചാരപ്രകാരം നിരാഹാരമനുഷ്ഠിച്ച മരണം വരിച്ചു.

ചാണക്യന്റെ അർത്ഥശാസ്ത്രം
ചന്ദ്രഗുപ്ത മൗര്യനെ ഒരു മാതൃകാ ഭരണാധികാരിയായി രൂപപ്പെടുത്തിയ രാജ്യതന്ത്രജ്ഞനാണ് ചാണക്യൻ. കൗടില്യൻ, വിഷ്ണുഗുപ്തൻ, ഭാമിളൻ, അംഗുലൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. തക്ഷശിലയാണ് ജന്മദേശം. ചാണക്യൻ രചിച്ച രാഷ്ടീയ-സാമ്പത്തിക ഗ്രന്ഥമാണ് "അർത്ഥശാസ്ത്രം', 15 വിഭാഗങ്ങളും 150 അധ്യായങ്ങളും 180 ഉപാധ്യായങ്ങളും 6,000 ശ്ലോകങ്ങളും ഉൾക്കൊള്ളുന്ന ബൃഹത്തായ സംസ്കൃത ഗ്രന്ഥമാണിത്.

ധർമ്മ വിജയം
ലോകചരിത്രത്തിലെ തന്നെ മഹാന്മാരായ ചക്രവർത്തിമാരിൽ പ്രധാനി യാണ് അശോകൻ (ക്രി.മു. 274-237) അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ച സംഭവമായിരുന്നു കലിംഗയുദ്ധം. ആ യുദ്ധത്തിൽ അശോകൻ പൂർണ വിജയം നേടി. എന്നാൽ യുദ്ധക്കെടുതികൾ ഭീകരമായിരുന്നു. ഒരു ലക്ഷത്തോളം ജനങ്ങൾ കൊല്ലപ്പെട്ടു. ഒന്നരലക്ഷം ആൾക്കാർ തടവുകാരുമായി. വിജയത്തിന്റെ നെറുകയിൽ നിന്നുകൊണ്ട് അദ്ദേഹം മേലിൽ യുദ്ധം ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്തു. "ദിഗ്വിജയം" അങ്ങനെ "ധർമ്മവിജയ'ത്തിന് വഴിമാറി. പ്രസിദ്ധ ചരിത്രകാരനായ എച്ച്.ജി. വെൽസ് അശോകനെപ്പറ്റി പരാമർശിച്ചതിങ്ങനെ. "ചരിത്രത്തിന്റെ ഏടുകളിൽ നിറഞ്ഞുനിൽക്കുന്ന പതിനായിരക്കണക്കിന് രാജാക്കന്മാരുടെ കൂട്ടത്തിൽ, തമ്പുരാക്കന്മാരുടെയും തിരുമേനിമാരുടെയും തിരുവുള്ളങ്ങളുടെയും മഹാമഹിമശ്രീകളുടെയും ഇടയിൽ, അശോകന്റെ നാമം ഏകാന്തോജജ്വലമായ ഒരു നക്ഷത്രം പോലെ പ്രശോഭിക്കുന്നു.....'
Share
Banner
Reactions

HARI Mash

Post A Comment:

0 comments: