മാർക്കോണിയും റേഡിയോയും

Share it:
ദൃശ്യമാധ്യമമായ ടെലിവിഷൻ അവതരിക്കുന്നതിനു മുമ്പു ലോകത്ത് വിനോദവും വിജ്ഞാനവും പകർന്ന് റേഡിയോ എന്ന വയർലെസ് ടെലിഫോണി ലോകമെമ്പാടുമുള്ള ശ്രോതാക്കളെ വിരുന്നുട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു.  

ഗൂഗ്ലിയെൽമോ മാർക്കോണി എന്ന അതിസമർഥനായ കണ്ടുപിടിത്തക്കാരന്റെ പരീക്ഷണത്തിലൂടെയാണ് റേഡിയോ പ്രയോഗത്തിൽ വന്നത്. 1909 ൽ മാർക്കോണി നൊബേൽ സമ്മാനത്തിന് അർഹനായത് വയർലെസ് ടെലിഗ്രാഫി വികസിപ്പിച്ചെടുത്തതിലൂടെയാണ്. 1874 ഏപ്രിൽ 25ന് ഇറ്റലിയിലെ ബൊലോഗ്നയ്ക്കക്കടുത്താണ് മാർക്കോണി ജനിച്ചത്. 1894 ൽ ഹെർട്ട്സിയൻ തരംഗങ്ങൾ കണ്ടുപിടിച്ച ഹെയിൻറിച്ച് ഹെർട്ട്സിന്റെ ലഘു ജീവചരിത്രം ഉൾക്കൊള്ളുന്ന ചരമക്കുറിപ്പ്‌  മാർക്കോണി വായിക്കാനിടയായി.
ഹെർട്ട്സിന്റെ പ്രായോഗിക സിദ്ധാന്തങ്ങൾ മാർക്കോണിയുടെ യുവഭാവനയെ ആവേശം കൊള്ളിക്കുകയും ഹെർട്ട്സിയൻ തരംഗങ്ങൾ വാർത്താവിനിമയത്തിന് ഉപയോഗിച്ചാലോ എന്ന ചിന്ത രൂപപ്പെടുകയും ചെയ്തു.വായുവിലൂടെ ടെലിഗ്രാഫ് സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കുവാനുമായി അദ്ദേഹം ഒരു ഉപകരണം സജ്ജമാക്കി. താമസിയാതെ ഒരു മൈലിനപ്പുറത്തേക്ക് ചുരുക്ക ഭാഷയിലുള്ള സിഗ്നലുകൾ അടയാളങ്ങൾ അയയ്ക്കക്കുവാനും സാധ്യമായി.
മാർക്കോണി തന്റെ കണ്ടുപിടിത്തത്തിന്റെ പേറ്റന്റിനായി ഇറ്റാലിയൻ ഗവൺമെന്റിന് സമർപ്പിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു. 1896 ൽ ഇംഗ്ലണ്ടിൽ പോയി പേറ്റന്റ സമ്പാദിച്ചു.അങ്ങനെ "വയർലസ് ടെലിഗ്രാഫ് ആൻഡ് സിഗ്നൽ കമ്പനി'യുടെ രൂപീകരണത്തിനു കളമൊരുങ്ങി ഇതു പിന്നീട് മാർക്കോണീസ് വയർലസ് ടെലിഗ്രാഫ് കമ്പനി' എന്നറിയപ്പെട്ടു.
1901ൽ മാർക്കോണി അറ്റ് ലാൻഡിക്ക് സമുദ്രത്തിനു കുറുകെ വയർലസ് സിഗ്നലുകൾ അയച്ച ആവേശകരമായ വിജയം കൈപ്പിടിയിലാക്കി. റേഡിയോ തരംഗങ്ങൾ വളവില്ലാതെ നേർമാർഗത്തിലൂടെ മാത്രമേ സഞ്ചരിക്കുകയുള്ളുവെന്നാണ് മറ്റു ശാസ്ത്രജ്ഞർ കരുതിയിരുന്നത്.
1901 ഡിസംബർ 12 ന് ഇംഗ്ലണ്ടിലെ തെക്കുപടിഞ്ഞാറൻ മുനമ്പിലെ പൊൽദുവിൽ നിന്നയച്ച സിഗ്നലുകൾ സെന്റ് ജോൺസിലെ ന്യൂഫൗണ്ട് ലാൻഡിൽ മാർക്കോണി സ്വീകരിച്ചു.
1906 ഡിസംബർ24നാണ് ആദ്യത്തെ റേഡിയോ പരിപാടി പ്രക്ഷേപണം ചെയ്തത്. 1912 ലെ ടൈറ്റാനിക് ദു രന്തസമയത്ത്(കപ്പലപകടം) പുറപ്പെടുവിച്ച വയർലസ് സന്ദേശങ്ങൾ ഒട്ടേറെ ജീവനുകളെ രക്ഷിക്കുകയുണ്ടായി. സന്ദേശമയ്ക്കുന്ന സമ്പ്രദായത്തിൽ കുറെയേറെ വികാസങ്ങൾ അദ്ദേഹംവരുത്തി.1918ൽ ഇംഗ്ലണ്ടിൽ നിന്ന് ഓസ്ട്രേലിയയിലേക്കു സന്ദേശമയച്ചത് അത്ഭുതം സൃഷ്ടിച്ചു. 1921 ൽ മാർക്കോണിയുടെ വയർലസ് ടെലിഗ്രാഫിക്കു മാറ്റം വന്ന് വയർലസ് ടെലിഫോണിയായി.അതായത് ഇന്നത്തെ രീതിയിലുള്ള റേഡിയോ,1937 ജൂലൈ20ന് ആ പ്രതിഭാശാലി അന്തരിച്ചു. അന്നു ലോകമാകെയുള്ള വയർലസ് പ്രക്ഷേപണം രണ്ടു നിമിഷത്തേക്ക് നിർത്തിവച്ചു.
Share it:

Communication

വാർത്താവിനിമയം

Post A Comment:

0 comments: