Navigation

പ്രസംഗം (ലോക തത്വശാസ്ത്രദിനം)

ലോക തത്വശാസ്ത്രദിനം-നവംബർ 19
  "മനുഷ്യൻ ചിന്തിക്കുന്ന ജന്തുവാണ്. ചന്തു ഒരു മനുഷ്യനാണ്. അതിനാൽ ചന്തു ചിന്തിക്കുന്ന ജന്തുവാണ്." ഇതാണ് ലോജിക് എന്ന യുക്തിശാസ്ത്രം. ഒരു കാര്യം, കാരണം സഹിതം സ്ഥാപിക്കുന്ന യുക്തിശാസ്ത്രം തത്വശാസ്ത ശാഖകളിൽ ഒന്നാണ്. എന്താണ് തത്വശാസ്തം (Philosophy)?

“യാഥാർഥ്യം, അസ്തിത്വം, അറിവ്, മൂല്യങ്ങൾ, കാരണം, മനസ്, ഭാഷ തുടങ്ങി മനുഷ്യനും പ്രപഞ്ചവുമായി ബന്ധപ്പെട്ട സകലകാര്യങ്ങളുടെയും പൊതുവും അടിസ്ഥാനപരവുമായ അവസ്ഥ കളെപ്പറ്റിയുള്ള പഠനമാണ് ഫിലോസഫി എല്ലാ വർഷവും നവംബർ മാസത്തിലെ മൂന്നാം വ്യാഴം, ലോക തത്വശാസ്ത്രതദിനമായി, യുനസ്കോ ആചരിക്കുകയാണ്.

തത്വശാസ്ത്രപഠനത്തിനു പല ശാഖകളുണ്ട്. കാലഗണനയനുസരിച്ച് പ്രാചീനം, മധ്യകാലം, ആധുനികം, സമകാലികം എന്നും വിഷയമനുസരിച്ച് എപ്പിസ്റ്റമോളജി (Epistemology), ലോജിക് (Logic) മെറ്റഫിസിക്സ്‌ (metaphysics), എത്തിക്സ് (Ethics), എസ്തറ്റിക്സ് (Aesthetics) എന്നും രീതി അനുസരിച്ചു വിശകലന, സാമൂഹ്യ രാഷ്ട്രീയ തത്വശാസ്ത്രം എന്നിങ്ങനെ വിവിധ ശാഖകളിലായി തത്വശാസ്ത്രം പടർന്നുപന്തലിച്ചിട്ടുണ്ട്.

 ദേശമനുസരിച്ചു പാശ്ചാത്യ, പൗരസ്ത്യ തത്വശാസ്ത്രശാഖകളും വികസിതമായിട്ടുണ്ട്. ബി.സി. 500 കാലഘട്ടത്തിൽ പെർമനീഡസ് എന്ന ചിന്തകൻ അവതരിപ്പിച്ച'നോ ചേഞ്ച് തിയറി'യിൽ തുടങ്ങി പ്ലേറ്റോയിലൂടെ വളർന്ന് റെനെ ഡെക്കാർട്സിലൂടെ വികസിച്ച റാഷണലിസമാണ് എപിസ്റ്റ്മോളജിയുടെ കാതൽ. എന്നാൽ, ബി.സി. 535-ൽ ഗ്രീസിൽ ജനിച്ച ഹെരാക്ലിറ്റസിന്റെ "ഓൾ ചേഞ്ച് തിയറി' ഒഴുകുന്ന പുഴയിൽ രണ്ടു തവണ ചവിട്ടാൻ ആർക്കുമാവില്ല" എന്ന വിഖ്യാത പ്രസ്താവനയിലൂടെ പെർമനീഡസിന് ഒരു മറുവശം തീർത്തപ്പോൾ മുതൽ ദാർശനിക ലോകം സക്രിയമായ വാദപ്രതി വാദങ്ങളിലൂടെ വളരുകയായിരുന്നു.

കിസ്തുവിനു മുൻപ് സോക്രട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും കൺഫ്യൂഷ്യസും അവതരിപ്പിച്ച ദാർശനിക വഴികളിലൂടെ പിച്ച വച്ച് റെനെ ഡെക്കാട് ജോൺ ലോക്സ്, ഇമ്മാനുവൽ കാന്റ് തോമസ് അക്വീനാസ്, ഫ്രാൻസിസ് ബേക്കൺ തുടങ്ങിയ അതികായരിലൂടെ വളർന്ന്, ഫ്രഡറിക് നീഷേ, കാൾമാർക്സസ് തുടങ്ങിയവരിലൂടെ പിളർന്നു പാശ്ചാത്യ ദാർശനിക ലോകം പടർന്നുപന്തലിച്ചു . കിസ്തുവിനു മുൻപ് ബി.സി. 1000-500 കാലഘട്ടത്തിൽ വികാസം നേടിയ വേദ - ഉപനിഷത് ദർശനങ്ങളിലെ ആസ്തിക - നാസ്തിക വാദം തുടങ്ങി, ന്യായ, വൈശേഷിക സംഖ്യ, യോഗ,മീമാംസ, വേദാന്ത തുടങ്ങിയ ഷടദർശ നങ്ങളുടെ വിശാലഭൂമികയിൽ വളർന്ന ഭാരതീയ തത്വശാസ്ത്രം, പിന്നീട് ബുദ്ധിസം, ജൈനിസം, ചാർവാക എന്നീ വ്യതിരിക്ത ശാഖകളിലൂടെയും വിടർന്നു വിലസുകയാണ്.

മനുഷ്യകുലത്തിനു ചന്ദനസുഗന്ധമുള്ള ചിന്തകളുടെ അടിത്തറ പണിത ജീവിതത്തിന്റെ സൗന്ദര്യം വ്യാഖ്യാനിച്ചപാശ്ചാത്യ പൗരസ്ത്യ ദാർശനിക ശ്രേഷ്ഠരുടെ സംഭാവനകൾ വായിച്ചും പഠിച്ചും വളരുന്ന പുതുതലമുറയാ കണം ഇന്നത്തെ വിദ്യാർഥികൾ, മനുഷ്യനിൽ ഈശ്വരനെ ദർശിക്കുന്ന ദർശനസിദ്ധാന്തങ്ങൾ പോകട്ടെ, മനുഷ്യനെ മനുഷ്യനായിട്ടെങ്കിലും കാണുന്ന സ്വാഭാവിക ദർശനത്തിന്റെ അക്ഷരമാലയെങ്കിലും പഠിച്ചിരിക്കണം.
Share
Banner
Reactions

HARI Mash

Post A Comment:

0 comments: