കുഞ്ചന്റെ മൊഴികൾ

Kunchan Nambiar Assignmanet, Malayalam Assignment on Kunchan Nambiar, Malayalam Assignment on Ottan Thullal, Ottan Thullal Assignment, Assignment on Ottamthullal, Malayalam Assignment on Ottamthullal, Ottamthullal Assignment, Ottamthullal Project
Share it:
തുള്ളൻ പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവായ കുഞ്ചൻനമ്പ്യാർ തുള്ളൽക്കവിതകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും  ചെയ്ത മഹാകവിയാണല്ലോ. പതിരില്ലാത്ത പഴമൊഴികൾപോലെ കുഞ്ചന്റെ വരികൾ എക്കാലത്തും പ്രസക്തിയും പ്രാധാന്യവും ഉള്ളവയാണ്.

പല ക്ലാസുകളിലും കുഞ്ചൻനമ്പ്യാരുടെ കൃതികളിൽനിന്നുള്ള ഭാഗങ്ങൾ പഠിക്കാനുണ്ടല്ലോ. നമ്പ്യാരുടെ ചില വരികൾ നമ്മുക്കിന്ന് ശ്രദ്ധിക്കാം.


അമ്പുകൊണ്ടുള്ള വ്രണം കാലത്താൽ നികന്നീടും
കൊമ്പുകൾ കണ്ടിച്ചാലും പാദപം കിളിർത്തീടും
കാട്ടുതീ വെന്താൽ വനം പിന്നെയും തളിർത്തീടും
------------------
കേട്ടുകൂടാത്ത വാക്കാമായുധം പ്രയോഗിച്ചാൽ
കർണങ്ങൾക്കകം പുക്കു പുണ്ണായാലത് പിന്നെ
 പൂർണമായ് ശമിക്കയില്ലൊട്ടുനാൾ ചെന്നാൽപോലും
------------------
നല്ല കൃഷിക്കാരൻ താൻ വിത്തൊരു
കല്ലിൽ വിതച്ചാൽ കരികേയുള്ളൂ.
നല്ലൊരു വയലിലതുഴുതു വിതച്ചാൽ
നെല്ലൊരു നാഴിക്കൊരു പറ വിളയും
------------------
ലക്ഷം മാനുഷർ കൂടുമ്പോളതിൽ
ലക്ഷണമുള്ളവരൊന്നോ രണ്ടോ.
------------------
എമ്പ്രാനൽപം കട്ടുഭൂജിച്ചാ-
ലമ്പലവാസികളൊക്കെ കക്കും.
------------------
കണ്ണിണകൊണ്ടു കടുകുവറക്കുന്ന
പെണ്ണിനെ കണ്ടാലടങ്ങുമോ പുരുഷൻ?
------------------
കനകംമൂലം കാമിനിമൂലം
കലഹം പലവിധമുലകിൽ സുലഭം
------------------
ഫലമില്ലാത്ത വിവാദംകൊണ്ടിഹ
കലഹിക്കുന്നതുമെന്തിനു വെറുതേ?
------------------
വേലികൾ തന്നെ വിളവു മുടിച്ചാൽ
കാലികളെന്തു നടന്നീടുന്നു?
------------------
വീട്ടിലുണ്ടെങ്കിൽ വിരുന്നുചോറും കിട്ടു-
മൂട്ടിലും കിട്ടാ ദരിദ്രനെന്നാകിലോ
------------------
നെല്ലും പണങ്ങളുമുണ്ടെന്നുവച്ചിട്ടു
കല്ലിലും പുല്ലിലും തൂകിത്തുടങ്ങോലാ
------------------
കുഞ്ചൻനമ്പ്യാരുടെ തുള്ളൽക്കവിതകൾ മലയാളസാഹിത്യത്തിലെ അനർഘസമ്പത്താണ്. അവ വായിക്കുകയും പഠിക്കുകയും ചെയ്യുന്നതു കവിതാപ്രേമികൾക്കും വിദ്യാർഥികൾക്കും അവിസ്മരണീയമാകും.
Kunchan Nambiar Assignmanet, Malayalam Assignment on Kunchan Nambiar, Malayalam Assignment on Ottan Thullal, Ottan Thullal Assignment, Assignment on Ottamthullal, Malayalam Assignment on Ottamthullal, Ottamthullal Assignment, Ottamthullal Project, Classical Dace forms in Kerala Assignment, Classical Dace Assignment, Ottan Thullal Dance Assignment
Share it:

കുഞ്ചൻനമ്പ്യാർ

മൊഴിമുത്തുകള്‍

വ്യക്തികള്‍

Post A Comment:

0 comments: