ഉറുമ്പുകളുടെ പാലം പണി

Share it:
റ്റയ്ക്ക് സ്വപ്നം കാണാൻപോലും കഴിയാത്ത ലക്ഷ്യങ്ങളെ കൂട്ടായ്മകൊണ്ട് നേടുന്നവരാണ് ഉറുമ്പുകൾ, അവരുടെ
നിശ്ചയദാർഢ്യത്തിന്റെ ജീവനുള്ള ഉദാഹരണമാണ് ജീവനുള്ള പാലങ്ങൾ, ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയിലെ വിടവുകളെ പരസ്പരം ചേർത്തുകിടന്ന് സ്വയംപാലത്തിന്റെ ഭാഗമായാണ് ഇവ മറികടക്കുന്നത്.

നിത്യപരിശ്മികളായ ജോലിക്കാരായ ഉറുമ്പുകളാണ് ജീവനുള്ള പാലങ്ങളുടെ എഞ്ചിനീയർമാർ. യാതക്കിടയിലെ വിടവുകളിൽ ഒന്നിന് പിറകെ മറ്റൊന്നായി ചേർന്നുകിടന്ന് മറുകരവരെയെത്തിയാണ് ഇവ ജീവനുള്ള പാലങ്ങൾ തീർക്കുന്നത്. രാജ്യാന്തര ഗവേഷക സംഘമാണ് ഉറുമ്പു കളുടെ പാലത്തെക്കുറിച്ച് ഗവേഷണം നടത്തിയത്. അത്ഭുതപ്പെടുത്തുന്ന വിവരങ്ങളായിരുന്നു ലഭിച്ചതിൽ പലതും, തെക്കേ അമേരിക്കയിലെ മഴക്കാടുകളിൽ കണ്ടുവരുന്ന ഉറുമ്പുകളെയാണ് ഗവേഷണത്തിന് ഉപയോഗിച്ചിരുന്നത്. ഇവ പാലം നിർമ്മിക്കുക മാത്രമല്ല, കുട്ടായ ശ്രമത്തിലൂടെ പാലത്തിന്റെ സ്ഥാനംതന്നെ മാറ്റുകയും ചെയ്യുന്നുണ്ട്.

നിമിഷങ്ങൾകൊണ്ടാണ് ഇവ പരസ്പരം കൂട്ടിപിണഞ്ഞ് പാലം നിർമ്മിക്കുകയും പിന്മാറുകയും ചെയ്യുന്നത്. ഉറുമ്പുകളുടെ ഈ ശേഷിയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠനം നടത്താനും ഗവേഷകർക്ക് പദ്ധതിയുണ്ട്. ഉറുമ്പുകളുടെ രീതികൾ അനുകരിക്കാൻ സാധിക്കുന്ന റോബോട്ടുകളെ നിർമ്മിക്കുകയാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം. പ്രകൃതി ദുരന്തങ്ങൾ പോലുള്ള അവസരങ്ങളിൽ ഇത്തരം ഉറുമ്പു റോബോട്ടുകളെ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാമെന്നാണ് പ്രതീക്ഷ.
Share it:

ജീവലോകം

Post A Comment:

0 comments: