ലിയോണാർഡോ ഡാവിഞ്ചി

Share it:
 മൊണാലിസ എന്ന ചിത്രത്തിലൂടെ ലോക പ്രശസ്തനാണ് ലിയോണാർഡോ ഡാവിഞ്ചി. ഇറ്റലിയെ ഫ്ളോറൻസിനു സമീപം വിൻചി ഗ്രാമത്തിലാണ് ലിയ നാർഡോ ജനിച്ചത്. 1452 മുതൽ 1519 വരെയാണ് ഈ കലാകാരന്റെ ജീവിതകാലം. ശിൽപ്പി, സംഗീതജ്ഞൻ, ഗണിതപ്രതിഭ, എൻജിനീയർ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയനായിരുന്നു ഡാവിഞ്ചി.

1502-03 കാലത്താണ് അദ്ദേഹം തന്റെ പ്രശസ്തമായ മൊണാലിസ എന്ന ചിത്രം വരയ്ക്കുന്നത്. മോണാലിസയുടെ പുഞ്ചിരി ഇന്നും ആസ്വാദകരെ വിസ്മയിപ്പിക്കുന്നു. യേശുക്രിസ്തുവിന്റെ അവസാനത്തെ അത്താഴത്തിലെ ഒരു നിമിഷമാണ് അവസാനത്തെ അത്താഴം (ലാസ്റ്റ് സപ്പർ) എന്ന ചിത്രം. ലോകത്ത് ഇന്നോളം രചിക്കപ്പെട്ട ചിത്രങ്ങ ളിൽ ഏറ്റവും അധികം പകർപ്പുകൾ ഉണ്ടായത് മൊണാലിസക്കും അവസാനത്തെ അത്താഴത്തിനുമാണെന്നു പറയപ്പെടുന്നു.
Mona Lisa

ഡാൻബ്രൗണിന്റെ പ്രശസ്ത നോവലായ ഡാവിഞ്ചി കോഡിൽ അവസാനത്തെ അത്താഴം എന്ന ചിത്രത്തിന് മുഖ്യ സ്ഥാനമുണ്ട്. വെർജിൽ ഓഫ് ദ റോക്സസ് പ്രശസ്തമായ മറ്റൊരു ചിത്രമാണ്. വിശ്വമാനവൻ എന്നും ചിത്രകാരനെ വിശേഷിപ്പിക്കുന്നു.
The Last Supper by Leonardo Da Vinci

Share it:

വ്യക്തികള്‍

Post A Comment:

0 comments: