പൂർവികർ നല്കിയവ - 01

Share it:
നമുക്കു തുരക്കാൻ മലകളും മലിനമാക്കാൻ പുഴകളും കോൺക്രീറ്റ് കാടുകൾ സൃഷ്ടിക്കാൻ ജലസ്രോതസ്സുകളും കരുതിവച്ചുപോയവരാണ് പൂർവികർ. ഈ ശാസ്ത്ര, സാങ്കേതിക യുഗത്തെ അതിശയിപ്പിക്കുന്ന പല വിദ്യകളും അവർക്കു സ്വന്തമായിരുന്നു. അത്തരം ചില മികവുകളെപ്പറ്റി നമ്മുക്ക് അറിയാം.......  നമ്മുക്കായി

ബു ദ്ധിയിലും സാമർഥ്യത്തിലും നമ്മുടെ പൂർവികർ നമ്മളെക്കാൾ കേമൻമാരായിരുന്നോ? ശാസ്ത്രതസാങ്കേതികവിദ്യയുടെ മാസ്മരിക വലയത്തിൽ ജീവിക്കുന്ന നമുക്കി ചോദ്യം കേട്ടു ചിരി വരുന്നുണ്ടാകും. പിതാമഹർ ജീവിച്ചിരുന്ന ആ ബ്ലാക്സ് ആൻഡ് വൈറ്റ് കാലഘട്ടത്തെക്കുറിച്ചു വലിയ മതിപ്പൊന്നും ഉണ്ടാകാനും വഴിയില്ല. എന്നാൽ വളരെ പരിമിതമായ ചുറ്റുപാടിൽ, പ്രകൃതിവിഭവങ്ങളെ മാത്രം ആശ്രയിച്ച് പ്രകൃതിയെ നോവിക്കാതെയാണ് അവർ ജീവിച്ചത്. പ്രകൃതിയുടെ താളത്തിനൊത്തായിരുന്നു അവർ ജീവിതം പോലും ചിട്ടപ്പെടുത്തിയിരുന്നത്. എന്നിട്ടും അവർ നമ്മളെക്കാൾ കേമൻമാരായിരുന്നു. ചിന്തയിലും പ്രവൃത്തിയിലും കാര്യപ്രാപ്തിയിലും അവരെ കവച്ചുവയ്ക്കക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല.ചരിത്രം പരിശോധിച്ചാൽ നമുക്കതു ബോധ്യമാകും.
ചായകപ്പും ഇരുമ്പ് തൂണും 
റോമിലെ ചക്രവർത്തിയായിരുന്ന റ്റിബേരിയസിനു സമ്മാനമായി ഒരു ചായക്കപ്പ് കിട്ടി. വെള്ളിയുടെ നിറമായിരുന്നു അതിന് ലോഹനിർമിതമായ ഈ കപ്പ് നൽകിയ വിദേശി അതു മണ്ണിൽനിന്നു വേർതിരിച്ചെടുത്ത ഒരു വസ്തതു ഉരുക്കി ഉണ്ടാക്കിയതാണെന്നു ചക്രവർത്തിയെ അറിയിച്ചിരുന്നു. പക്ഷേ, ലോഹത്തിന്റെ പേർ അവർക്കറിയില്ലായിരുന്നു. അത് അലുമിനിയമായിരുന്നു. അതിശക്തമായ ചൂടിൽ ഫർണസുകളിൽ ഉരുക്കിയാണു ലോഹങ്ങൾ നിർമിക്കുന്നത്. അങ്ങനെയിരിക്കെ, അക്കാലത്ത് അലുമിനിയം വേർതിരിച്ചെടുത്ത് കപ്പു നിർമിച്ചതെങ്ങനെയാണെന്നോർത്ത് അത്ഭുതപ്പെടുകയേ നമുക്കുനിവൃത്തിയുള്ളൂ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഡൽഹിയിലെ കുത്തബ്മിനാറിന്റെ സമീപത്തെ ഇരുമ്പു തൂണിന്റെ (Ironpillar)കഥ തന്നെ നോക്കൂ. അതിന്റെ നിർമിതിക്ക് ഉപയോഗിച്ച "തുരുമ്പു പിടിക്കാത്ത' ഇരുമ്പിന്റെ രഹസ്യം ഇന്നും ശാസ്ത്ര സാങ്കേതിക രംഗത്തെ അതിശയമാണ്.
കുത്തബ്മിനാറും സമീപത്തെ ഇരുമ്പു തുണും

സുമേറിയൻ ബാറ്ററികൾ

ബാഗ്‌ദാദിലെ ഒരു മ്യൂസിയത്തിൽ 3000 വർഷം പഴക്കമുള്ള സുമേറിയൻ 'ഫയർ ക്ലേ വെസ്സൽസ്' (തീയിൽ ഉരുകാത്ത വെങ്കല പാത്രങ്ങൾ) പ്രദർശിപ്പിച്ചിട്ടുണ്ട്. രാസ പ്രവർത്തനത്തിൽ ദ്രവിച്ച പിച്ചളക്കുഴലുകളും മറ്റും അവയ്ക്കുള്ളിൽ കാണാം. സുമേറിയക്കാർ വൈദ്യുതി ഉൽപാദിപ്പിക്കാൻ നിർമിച്ചിരുന്ന ബാറ്ററികളാണത്രെ ഈ പാത്രങ്ങൾ..! ഉള്ളിൽ പല വലുപ്പത്തിലുള്ള ലോഹദണ്ഡുകളും കുഴലുകളും ഘടിപ്പിച്ചശേഷം ഈ പാത്രങ്ങളിൽ കടൽവെള്ളവും വിനാഗിരിയും നിറയ്ക്കുന്നു. വായു കടക്കാതിരിക്കാൻ ഈ പാത്രങ്ങൾ ബിറ്റുമാൻ (കൽമദം) കൊണ്ട് മൂടിക്കെട്ടുന്നു. ഈ ബാറ്ററികൾ ഉപയോഗിച്ചായിരുന്നു വ്യാപാരികൾ ആഭരണങ്ങളിൽ സ്വർണം പൂശിയിരുന്നത്. ഈജിപ്തിലെ പിരമിഡുകളുടെ നിർമാണസമയത്ത് ഉൾഭാഗങ്ങളിൽ ചായം പൂശാൻ ഇത്തരം ബാറ്ററികൾ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു.

വെളിച്ചത്തിനു കണ്ണാടി

പിരമിഡുകളുടെ നിർമാണവേളയിൽ വെളിച്ചത്തിനു വേണ്ടി കണ്ണാടികൾ ഉപയോഗിച്ചു സൂര്യപ്രകാശംപ്രതിഫലിപ്പിച്ച് പിരമിഡുകൾക്കുള്ളിൽ എത്തിച്ചും അക്കാലത്തു വെളിച്ചവിപ്ലവം സൃഷ്ടിച്ചിരുന്നു.
3000 വർഷങ്ങൾക്കുമുൻപ് ഈജിപ്തിൽ ധാന്യങ്ങൾ പൊടിക്കുന്ന യന്ത്രങ്ങളും ചില ലഘുയന്ത്രങ്ങളും നിർമിച്ചിരുന്നു. ലോഹനിർമിതമായ ശാസ്ത്രീയോപകരണങ്ങൾ നിർമിക്കുന്നതിലും അക്കാലത്ത് ഈജിപ്തുകാർ മികവു കാണിച്ചു.
Share it:

പൂർവികർ

Post A Comment:

0 comments: