ശ്രീ രാമകൃഷ്ണ പരമഹംസർ

ആധ്യാത്മികതയുടെ സുര്യത്തേജസ്സ് 
രാമകൃഷ്ണ പരമഹംസർ 1836 ഫെബ്രുവരി 18ന് കൽക്കട്ടയിലെ ചെറിയൊരു പട്ടണത്തിൽ പാവപ്പെട്ട ഒരു ബ്രാഹ്മണ കുടുംബത്തിലാണു ജനിച്ചത്. ഗദാധർ എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. കൃഷ്ണലീലകളിൽ ആകൃഷ്ടനായിരുന്ന അദ്ദേഹം അത്തരം ലീലകൾ അനുകരിക്കാനും ശ്രമിച്ചിരുന്നു. ചെറുപ്രായത്തിൽ തന്നെ കലാകാരനും കഥപറച്ചിലുകാരനും അഭിനേതാവുമായിരുന്നു.

1855ൽ കൊൽക്കത്തയിൽ ഗംഗാതീരത്തുള്ള കാളീക്ഷേത്രത്തിൽ പുരോഹിതനായി. കാളിദേവിയെ കാണാതെ ജീവിതം അസാധ്യമെന്നു തോന്നിയ അവസ്ഥയിൽ മരിക്കാനായി ഒരുങ്ങുകയും വെളിച്ചത്തിന്റെ സമുദമെന്നതുപോലെ കാളി അദ്ദേഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു എന്നൊരു കഥയുണ്ട്. ഭ്രാന്തമായ അവസ്ഥയിൽ എത്തിച്ചേർന്ന രാമകൃഷ്ണന്റെ ഭാന്തിനെ ആദ്ധ്യാത്മിക ഭ്രാന്തായി നിർവചിച്ചത് ഭൈരവി ബ്രാഹ്മണി എന്ന ദൈവിക സ്ത്രീ ആയിരുന്നു. അതിനു ശേഷം അദ്ദേഹത്തെ ഭക്ത്യാരാധനയോടെ നോക്കുവാൻ തുടങ്ങി.
1859 മേയിൽ ശാരദാമണിയെ വിവാഹം കഴിച്ചു. പിന്നീട് ടോട്ടാപുരി എന്ന സന്യാസിയുടെ കീഴിൽ സന്യാസത്തിനായി എത്തിച്ചേർന്നു. അദ്ദേഹമാണ് പരമഹംസ എന്ന നാമം നൽകിയത്. 1868 ജനുവരി 17ന്  ഒരു തീർഥയാത്ര പുറപ്പെട്ടു. വാരാണസി, വൃന്ദാവൻ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. സാർവലൗകിക സാഹോദര്യമായിരുന്നു അദ്ദേഹം ആഹ്വാനം ചെയ്തത്. കേശബ് സെൻ , ശിവാഥ ശാസ്തി, ഗിരീഷ്ഘാഷ, നരേന്ദ്രനാഥ് ദത്ത (സ്വാമി വിവേകാനന്ദൻ) എന്നിവർ അദ്ദേഹത്തിന്റെ ശിഷ്യൻമാരായി. നരേന്ദ്രനാഥനുമായി തിയോളജിക്കൽ വിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ചർച്ചകൾ നടത്തി. ആധ്യാത്മിക ചൈതന്യത്തെ കാണാനുള്ള അവസരങ്ങൾ പ്രദാനം ചെയ്തുകൊണ്ട് നരേന്ദ്രനെ അദ്ദേഹം ജീവിതസത്യങ്ങൾ പഠിപ്പിച്ചു.
മൊഴിമുത്തുകൾ 

  1. ദൈവം എല്ലാ മനുഷ്യരിലുമുണ്ട്. പക്ഷെ എല്ലാ മനുഷ്യരും ദൈവത്തിലില്ല. അതുകൊണ്ടാണ് നാം കഷ്ടപ്പെടേണ്ടിവരുന്നത്. 
  2. വ്യത്യസ്ത രീതിയിൽ ഭവനത്തിന്റെ മേൽക്കൂരയിൽ എത്താവുന്നതു പോലെ വ്യത്യസ്തമാർഗങ്ങളിൽക്കൂടി ഈശ്വര സാക്ഷാത്കാരം നടത്താം. 
  3. മാനവസേവ മാധവ സേവ എന്നു മനസ്സിലാക്കുക. മതങ്ങളെക്കുറിച്ചു പ്രസംഗിക്കാൻ എളുപ്പം, പക്ഷെ പരിശീലിക്കാൻ ബുദ്ധി മുട്ടും."നിങ്ങൾ ദൈവിക സാക്ഷാത്കാരത്തിനായി പരിശീലിക്കുമ്പോൾ സമയവും ശക്തിയും ഇല്ലാതാക്കുന്ന വ്യർഥ സംഭാഷണങ്ങളിൽ മുഴുകാതിരിക്കാൻ ശ്രമിക്കുക. 
  4. നിങ്ങൾക്കു കിഴക്കുദിശയിലേക്കു പോകണമെങ്കിൽ പടിഞ്ഞാറുദിശയിലേക്ക് പോകാതിരിക്കുക 
  5. ഓരോ പ്രവൃത്തിയും ലക്ഷ്യത്തിലെത്താനുള്ള മാർഗമാണ്. ദൈവമാണു മാർഗം. 
  6. മനുഷ്യൻ സ്വയം ശക്തിഹീനനാണെന്ന് തിരിച്ചറിവ് ദൈവത്തെ അറിയുവാൻ സഹായിക്കുന്നു. 
Share:

No comments:

Post a Comment

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.