നാരായണീയം

Share it:
തിനെട്ടായിരം സംസ്കൃത ശ്ലോകങ്ങൾ ഉൾക്കൊണ്ട സാഗരസമാനമായ വ്യാസഭാഗവതത്തെ 1036 സുന്ദരസംസ്കൃത ശ്ലോകങ്ങളാൽ നൂറു ദശകങ്ങളിലായി മേൽപത്തുർ നാരായണ ഭട്ടതിരി വർണിച്ച അത്ഭുതരചനയാണ് നാരായണീയം. മേൽപത്തുരിന് അഖിലഭാരത പ്രസിദ്ധി നേടിക്കൊടുത്ത നാരായണീയ രചന പൂർണമാക്കപ്പെട്ടത് കൊല്ലവർഷം 762 വൃശ്ചിക മാസം 28നാണ്. ശീമദ്ഭാഗവതം കടഞ്ഞെടുത്ത വെണ്ണയാണ് നാരായണീയം എന്നാണ് പണ്ഡിതമതം. ഒരിക്കൽ വാതരോഗശമനത്തിനു മാർഗമുപദേശിക്കാൻ ഭട്ടതിരി ഒരു അനുചരനെ തുഞ്ചത്തെഴുത്തച്ഛന്റെ സമീപത്തേക്കയച്ചു. എഴുത്തച്ഛൻ മീൻ തൊട്ടുകുട്ടു.' എന്നാണു പറഞ്ഞയച്ചത് എഴുത്തച്ഛന്റെധിക്കാരമായി അനുചരൻ ഭട്ടതിരിയെ ഇക്കാര്യം അറിയിച്ചു. എന്നാൽ മത്സ്യാവതാരം തുടങ്ങി ഭഗവത്കഥ വർണിക്കുന്ന ഒരു കൃതി രചിക്കുകയെന്നാണ് എഴുത്തച്ഛൻ നിർദേശിച്ചതെന്നു ഭട്ടതിരിക്കു ബോധ്യമായി. ഇതനുസരിച്ചാണു നാരായണീയത്തിൽ ഗുരുവായൂരപ്പനെ സംബോധന ചെയ്തതു കൊണ്ടുള്ള പദ്യങ്ങളും കഥകളും രചിച്ചത് എന്നാണ് ഐതിഹ്യം. ഗുരുവായൂർ ക്ഷേത്രനടയിൽ ഗുരുവായൂരപ്പനെ നേരിൽകണ്ടുകൊണ്ടിരിക്കാവുന്ന സ്ഥലത്തു നൂറു ദിവസം ഭജനമിരുന്നാണു നൂറു ദശകങ്ങൾ രചിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ മഹാകവി ഉപവിഷ്ടനായി നാരായണീയം രചിച്ച മണ്ഡപം ഇന്നും ഭക്തർക്ക് കാണാവുന്നതാണ്. ഭാഗവതത്തിൽനിന്ന് ഊറ്റിയെടുത്ത കഥാംശങ്ങളെ അതിന്റെ ആഴവും പരപ്പും ഒട്ടും ചോർന്നുപോകാതെ ലളിത കോമള ഭാഷയിലാണ് മേൽപത്തുർ രചനാകർമം നിർവഹിച്ചിരിക്കുന്നത്. പ്രതിപാദ്യത്തെ അതിന്റെ ഭാവഗരിമയോടുകൂടി അവതരിപ്പിക്കാൻ ദശകങ്ങൾതോറും അദ്ദേഹം വൃത്തം മാറ്റുന്നുണ്ട്. സഗ്ദ്ധര,ശാർദൂലവിക്രീഡിതം വസന്തതിലകം,ഉപജാതി, ശിഖരിണി, ദുതവിളംബിതം, മാലിനി, ഹരിണി, മന്ദാകാന്താ,ശാലിനി, തോടകം, പുഷ്പിതാഗ്ര തുടങ്ങിയ ഇരുപത്തിനാലോളം വൃത്തങ്ങൾ പ്രതിപാദ്യത്തിനനുസൃതമായി സ്വീകരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
വ്യാഖ്യാനങ്ങളും വിവർത്തനങ്ങളും 
മേൽപത്തുരിന്റെ നാരായണീയത്തിന് ഒട്ടേറെ വ്യാഖ്യാനങ്ങളും വിവർത്തനങ്ങളും ഉണ്ടായിട്ടുണ്ട്. കോണത്തു കൃഷ്ണവാരിയർ ബാലബോധിനി എന്ന പേരിലും ദേശമംഗലത്ത് ഉഴുത്തിരവാരിയർ 'ഭക്തപിയ' എന്ന പേരിലും കെ.രാമപ്പിഷാരടി 'രസികപിയ' എന്ന പേരിലും സംസ്കൃത വ്യാഖ്യാനങ്ങൾ രചിച്ചു. 1874 ൽ കോഴിക്കോട് വിദ്യാനിലയം പസിൽ നിന്ന് വിദ്യാവിലാസം എന്ന സംസ്കൃത വ്യാഖ്യാനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശമംഗലത്തു രുദ്രവാരിയർ നിർവഹിച്ചു എന്ന് അനുമാനിക്കുന്ന ഭക്തപിയ എന്ന സംസ്കൃത വ്യാഖ്യാന ഗ്രന്ഥം ഏറെ പ്രശസ്തമാണ്. നാരായണീയത്തിന് ഒട്ടേറെ മലയാള വിവർത്തനങ്ങളും ഉണ്ടായിട്ടുണ്ട്. തെറ്റിവേലിൽ ഗോപാലൻ കേരളവർമ്മ, കെ.സി.കേശവപിള്ള, ടി. സി.പരമേശ്വരമൂസ്സത്. കൈക്കുളങ്ങര രാമവാരിയർ, വഞ്ചീശ്വരശാസ്തി പി.എസ്.അനന്തനാരായണ ശാസ്തി, വി.പി.ശേഖര പിഷാരടി എന്നിവരുടെ മലയാള വ്യാഖ്യാനങ്ങൾ പ്രസിദ്ധമാണ്.
Share it:

നാരായണീയം

Post A Comment:

0 comments: