ഫലങ്ങൾ (Fruits)

Share it:
അണ്ഡാശയം ബീജസങ്കലനം നടന്നതിനു ശേഷം വളർന്നു പാകമാകുന്നതാണു ഫലം. അണ്ഡാശയ ഭിത്തി ഫലകഞ്ചുകമായി രൂപപ്പെടുന്നു. ചിലപ്പോൾ അണ്ഡാശയത്തിന്റെ അടുത്ത ഭാഗങ്ങളും വളർന്നു ഫലമായിത്തീരാറുണ്ട്.

യഥാർഥ ഫലങ്ങളും കപടഫലങ്ങളും 
അണ്ഡാശയം മാതം വളർന്നുണ്ടാവുന്നതാണ് യഥാർഥ ഫലം. ഉദാ:മാങ്ങ
അണ്ഡാശയത്തിനു പുറമെ പുഷ്പത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങൾ കൂടി വളർന്നുണ്ടാകു
ബം. ഉദാ: ആപ്പിൾ,
ആപ്പിളിന്റെ മാംസളമായ ഭാഗമാണു നാം ഭക്ഷിക്കാറുള്ളത്. ഇതു തലാമസിന്റെ രൂപാന്തരമാണ്. ആപ്പിളിൽ തലാമസും അണ്ഡാശയ ഭിത്തിയും സംയോജിച്ചിരിക്കുന്നു.
പറങ്കി മാങ്ങ മറ്റൊരുദാഹരണമാണ്. ഇതിന്റെ യഥാർഥഫലഭാഗം അണ്ടിയാണ്.നാം പഴം എന്നു കരുതി ഭക്ഷിക്കുന്ന ഭാഗം പുഷ്പവൃന്തത്തിന്റെ രൂപാന്തരമാണ്.
വർഗീകരണം
ഉത്ഭവത്തിൻറെ അടിസ്ഥാനത്തിൽ ഫലങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു.

1. - സരള ഫലങ്ങൾ (simple Fruits) 
ഒരു പുഷ്പത്തിന്റെ അണ്ഡാശയം വളർന്ന് ഒരൊറ്റ ഫലം ഉണ്ടാകുന്നതാണ് സരളഫലങ്ങൾ.
ഉദാ: പേരയ്ക്ക, മാമ്പഴം.
ഫലകഞ്ചുകത്തിന്റെ സ്വഭാവമനുസരിച്ചു രണ്ടു തരം സരളഫലങ്ങളുണ്ട്.

മാംസളഫലങ്ങൾ (Fleshy Fruits) 
ഫലം പാകമാകുമ്പോഴും അതിന്റെ ഫലകഞ്ചുകം മാംസളമായിത്തന്നെ നിലനിൽക്കും.
ഉദാ: ഓറഞ്ച്, മാമ്പഴം, വെള്ളരിക്ക

ശുഷ്കഫലങ്ങൾ (Dry Fruits) 

ഫലം പാകമാകുന്നതോടെ ജലാംശം കുറഞ്ഞ് ഫലകഞ്ചുകം ഉണങ്ങിയിരിക്കുന്നവയാണ് ശുഷ്കഫലങ്ങൾ
ഉദാ: പയർ, വെണ്ട, കടുക്,

2 പുഞ്ജഫലങ്ങൾ (aggregate fruits) 

ഒരു പുഷ്പത്തിന്റെ ഒട്ടേറെ ജനിപർണങ്ങൾ സംയോജിച്ചുണ്ടാകുന്നതാണ് ഈ വിഭാഗത്തിലെ ഫലങ്ങൾ,
ഉദാ: സ്ട്രോബെറി,

3. സഞ്ചിത ഫലങ്ങൾ (multiple fruits) 

ഒരു പൂക്കുലയിലെ പൂവുകളുടെ അണ്ഡാശയങ്ങളെല്ലാം ഒന്നുചേർന്ന് ഒരൊറ്റ ഫലമായിത്തീരുന്നതാണ്
ഇവ. ഉദാ:ചക്ക, മൾബറി.
Share it:

Biology

ഫലം

Post A Comment:

0 comments: