രാമകൃഷ്ണ മിഷൻ

Share it:

1897മെയ്‌ ഒന്നിന് ബേലൂർ മഠ [Belur Math] ത്തിൻറെ സ്ഥാപനകർമ്മം നിർവഹിച്ച് രാമകൃഷ്ണ ആശയങ്ങളെ ലോകത്തിനു പഠിപ്പിച്ചു കൊടുത്തു. മതപരമായ ചടങ്ങുകൾക്ക് മാനുഷികമായ മുഖം നല്കാൻ മിഷൻ ശ്രമിച്ചു.രാമകൃഷ്ണമിഷൻറെ [Ramakrishna Mission] നേതൃത്വത്തിൽ സ്കൂളുകളും കോളേജുകളും ആശുപത്രികളും സ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിൻറെ മത ചിന്തകൾ വ്യക്തമാക്കുന്ന നിരവധി ദർശനങ്ങൾ കോർത്തിണക്കിയായിരുന്നു മിഷൻ പ്രവർത്തിച്ചത്.  "ആത്മനോ മോക്ഷാർത്ഥം ജഗത്ഹിതാച"[आत्मनॊ मोक्षार्थम् जगद्धिताय च] എന്നതാണ് മിഷൻറെ ആപ്തവാക്യം. ആനാധാലയങ്ങൾ സ്ഥാപിക്കുകയും പാവങ്ങൾക്കായി ശുശ്രുഷാ കേന്ദ്രങ്ങൾ തുടങ്ങുകയും ചെയ്യുക ഇതിൻറെ ലക്ഷ്യങ്ങളായിരുന്നു. സ്ത്രീകൾക്കായുള്ള ശാരദാ മഠവും അതിന്റെ സംഭാവനയാണ്. ആധ്യാത്മികതയിലൂന്നിയ സാമുഹിക നവീകരണമായിരുന്നു മിഷൻറെ ലക്ഷ്യം. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ഊന്നി നിന്നുകൊണ്ടുള്ള കർമ്മ പദ്ധതികൾക്കായിരുന്നു മിഷൻ പ്രാധ്യാന്യം നല്കിയത്. 

Share it:

വ്യക്തികള്‍

Post A Comment:

0 comments: