കാറ്റ് - 01

മഴനിഴൽ പ്രദേശങ്ങൾ 
പശ്ചിമഘട്ടത്തിൻറെ കിഴക്കൻചരിവ് ഒരു മഴനിഴൽ പ്രദേശമാണ്. തമിഴ്നാടിന്റെ ഏറിയഭാഗവും മഴ നിഴൽ പ്രദേശമാണ്. മൺസൂണിന്റെ മറ്റൊരു ശാഖയാണ് ബംഗാൾ ഉൾക്കടൽ ശാഖ. ഇത് ബംഗാൾ ഉൾക്കടൽ കടന്ന് വടക്കു കിഴക്കൻ ഇന്ത്യയിൽ സമൃദ്ധമായ മഴ നൽകുന്നു. ഹിമാലയത്തിൽ തട്ടി  ഇതിന്റെ ഗതി ഹിമാലയത്തിനു സമാന്തരമായി വീശി ഗംഗാ സമതലത്തിലും ഹിമാലയസാനുക്കളിലും മഴ നൽകുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ അവസാനം എത്തിച്ചേരുന്നതും ആദ്യം പിൻ വാങ്ങുന്നതും ഉത്തരേന്ത്യൻ സമതലങ്ങളിലാണ്. അതുകൊണ്ട് തെക്ക് വടക്കൻ മൺസൂണിൽ തെക്കേ ഇന്ത്യയേക്കാൾ വടക്കേ ഇന്ത്യയിൽ മഴ കുറവായിരിക്കും.

സ്ക്വാൾ
ശാന്തമായ അവസ്ഥയിൽ മഴയോടു ബന്ധപ്പെട്ട നിലവിലുള്ള കാറ്റിന്റെ വേഗം പൊടുന്നനെ മണിക്കൂറിൽ15 കിലോമീറ്ററോ അതിൽ കൂടുതലോ ആകുന്നതാണ്  സ്ക്വാൾ എന്നറിയ പ്പെടുന്നത്. കേരളത്തിൽ ജൂൺ-ജൂലൈ മാസങ്ങളിലാണ് സ്ക്വാളുകൾ ഉണ്ടാകുന്നത്. നിലവിലുള്ള കാറ്റിന്റെ ദിശ എന്തുതന്നെയായാലും മഴയുടെ വരവോടെ കാറ്റിന്റെ ശക്തി കൂടുകയും ദിശ പടിഞ്ഞാറോ വടക്കുപടിഞ്ഞാറോ ആയി മാറുകയും ചെയ്യുന്നു.15-20 മിനിറ്റോളം മാത്രമേ സ്ക്വാളുകൾ നീണ്ടുനിൽക്കുകയുള്ളൂ.

വടക്കു കിഴക്കൻ മൺസൂൺ 
ഉത്തരാർധഗോളത്തിൽ ശൈത്യകാലമാരംഭിക്കുമ്പോൾ ലഘുമർദ മേഖലയായിരുന്നിടം ഗു രുമർദമേഖലയാകുന്നു. സൂര്യൻ ദക്ഷിണാർധഗോളത്തിൽ കാണപ്പെടാൻ തുടങ്ങുന്നതു മുതൽ രൂപപ്പെടുന്ന ലഘുമർദ മേഖലയിലേക്ക് വടക്കു കിഴക്കൻ ഏഷ്യയിൽ നിന്ന് തണുത്തു വരണ്ട കാറ്റു വീശുന്നു. ഇതാണ് വടക്കുകിഴക്കൻ മൺസൂൺ, ബംഗാൾ ഉൾക്കടൽ കടന്നു വരുന്ന ഈ്കാറ്റ് ധാരാളം ഈർപ്പത്തെ ഉൾക്കൊള്ളു കയും തമിഴ്നാടിന് മഴ നൽകുകയും ചെയ്യുന്നു. ബംഗാൾ ഉൾക്കടലിൽ ചുഴലികൾ രൂപംകൊള്ളുന്നത് ഇക്കാലത്താണ്.

മഴ കൂടുന്നതും കുറയുന്നതും
തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ പ്രവാഹത്തെ പസഫിക് സമുദ്രവും ഇന്ത്യൻ സമുദ്രവും സ്വാധീനിക്കുന്നു. ഇന്ത്യൻ സമുദ്രത്തിലെ വായുവിന്റെ മർദനില ദക്ഷിണ പസഫിക് സമുദ്രത്തി ലുള്ളതിനേക്കാൾ താഴ്ന്നതാണെങ്കിൽ ദക്ഷിണ പസഫിക് സമുദ്രോപരിതലത്തിലെ വായു ഇന്ത്യൻ സമുദ്രത്തിലേക്ക് വീശുന്നു. ഇതു രണ്ടും ചേർന്ന് വൻകരയിലേക്ക് ശക്തമായി വീശു മ്പോൾ നമുക്ക് ശക്തമായ മൺസൂൺ മഴ ലഭിക്കും. എന്നാൽ ചില കാലങ്ങളിൽ സ്ഥിതി നേരെ വിപരീതമാകുന്നു. പെറുവിന്റെ പടിഞ്ഞാറുവശത്ത് ഡിസംബർ മധ്യത്തോടെ പ്രത്യക്ഷപ്പെടാറുള്ള എൽ നിനോ (Elnino) എന്ന നേരിയ ഉഷ്ണജലപ്രവാഹംചിലകാലങ്ങളിൽ അതിശക്തമായിത്തീരുകയും സമുദ്രത്തിനു മുകളിൽ ശക്തമായ ഒരു ലഘുമർദമേഖല ഉണ്ടാവുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ മർദം താരതമ്യേന കൂടിയ ഇന്ത്യൻ സമുദ്രോപരിതലത്തിൽ നിന്ന് വായുപ്രവാഹം ദക്ഷിണ പസഫിക്കിലേക്കായിരിക്കും. തുടർന്നുള്ള മൺസൂൺ കാറ്റുകൾ ഏഷ്യയിലേക്ക് വീശുന്നത് തീരെ ദുർബലമായിട്ടായിരിക്കും. ഇതിന്റെ ഫലമായിമഴ കുറയുകയും ചെയ്യും. ഇന്ത്യൻ മഹാസമുദ്രത്തിനും തെക്കുകിഴക്കൻ ഏഷ്യയ്ക്കും മുകളിൽ വായുപ്രവാഹം താഴേക്ക് ഊർന്നിറങ്ങുമ്പോഴുള്ള മൺസൂൺ ടഫിൽ ലഘുമർദത്തിന്റെ ശക്തി കുറവായിരുന്നാലും വേനൽ ക്കാലത്ത് ടിബറ്റൻ പീഠഭൂമിയിൽ ചൂടിന്റെ ഏറ്റക്കുറച്ചിലുണ്ടാകുമ്പോഴെല്ലാം ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ പ്രദേശത്ത് മൺസൂൺ മഴ ദുർബലമാകുന്നു.
Share:

No comments:

Post a Comment

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.