വായനയിലെ '3R' കൾ

Share it:
സജീവ വായനയിലെ മൂന്ന് പ്രധാന ഘടകങ്ങളാണ് അനാവരണം (Reveal), അവലോകനം(Review), ഓർമിക്കൽ(Remind) എന്നിവ. വായിക്കാൻ പോകുന്ന പുസ്തകത്തിലെ പ്രധാന ആശയങ്ങളെക്കുറിച്ച് വായന തുടങ്ങുന്നതിന് മുൻപ് തന്നെ ഒരു ധാരണ സ്വരൂപിച്ചെടുക്കലാണ് അവലോവനം. പുസ്തകത്തിൻറെ കെട്ടും മട്ടും മുഖചിത്രവും ചിത്രങ്ങളും നോക്കിയും ആമുഖം വായിച്ചും പിൻചട്ടയിലെ ലഘുക്കുറിപ്പുകൾ വായിച്ചുമൊക്കെ നമ്മുക്ക് പുസ്തകത്തെ അവലോവനം ചെയ്യാനാകും. വായിച്ച ഭാഗത്തെ പ്രധാന ആശയങ്ങളെ ഇടയ്ക്ക് അവലോകനം  ചെയ്യലാണ് Review ഘട്ടം. പ്രധാന ആശയങ്ങളിലൂടെ കടന്നു പോകുമ്പോൾ വരികൾക്കിടയിൽ അടയാളമിട്ടും പ്രത്യേക ഭാഗങ്ങൾ മാർക്ക്‌ ചെയ്തും അവലോകനം എളുപ്പമാക്കാവുന്നതാണ്. വായിച്ച് പഠിച്ച കാര്യങ്ങൾ മറ്റൊരു സന്ദർഭത്തിൽ പരീക്ഷയ്ക്ക് തയ്യാറാകാനും മറ്റും ഓർത്തെടുക്കാനുള്ള വായനയാണ് ഓർമിക്കൽ വായന. വയനയ്ക്കിടെ തന്നെ കുറിപ്പുകൾ തയ്യാറാക്കുകയും പ്രധാന ആശയങ്ങൾ പോയിൻറുകളായി കുറിച്ചുവയ്ക്കുകയും ചെയ്‌താൽ പിന്നീട് വരുമ്പോൾ പുസ്തകത്തെ തന്നെ വീണ്ടും ആശ്രയിക്കാതെ തയ്യാറാക്കിയ കുറിപ്പുകളിൽ നിന്ന് തന്നെ ആശയങ്ങൾ ഓർമിച്ച് എടുക്കാവുന്നതാണ്.
Share it:

Reading

വായന

Post A Comment:

0 comments: