പരിസ്ഥിതി ദിനം

Share it:
ആരാണ് ഭൂമിയുടെ അവകാശികൾ? മനുഷ്യൻ മാത്രമാണ് ഒരേയൊരു അവകാശി എന്ന മട്ടിലാണ് ഏറെപ്പേരും കഴിയുന്നത്. ആർത്തിയോടെ വിഭവങ്ങൾ കൊള്ളയടിച്ചും കുന്നിടിച്ചു നിരത്തിയും പുഴകളിലേക്കും തോടുകളിലേക്കും വിഷമൊഴുക്കിയും നാളെയെക്കുറിച്ച് വരും തലമുറകളെക്കുറിച്ച് ഓർക്കാതെ ജീവിക്കുന്നവരുണ്ട്. അതുപോലെ പരിസ്ഥിതി സംരക്ഷണത്തിനായി. ജീവജാലങ്ങളുടെ നിലനിൽപ്പിനായി ജീവിതം ഉഴിഞ്ഞുവച്ചവരുമുണ്ട്. ഒരു ചെടി നടുമ്പോൾ നാം സമാധാനത്തിന്റെ ഒരു വിത്തു പാകുകയാണ് എന്നു പറഞ്ഞ,കോടിക്കണക്കിനു വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ച വംഗാരി മാതായിയെപ്പോലുള്ള പരിസ്ഥിതി പ്രവർത്തകർ, പരിസ്ഥിതി സൗഹൃദ്ര സാങ്കേതിക വിദ്യകൾ പ്രചരിപ്പിച്ച ഇ.എഫ് ഷുമാക്കറിനെപ്പോലുള്ളവർ.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു. വിഷം പുരളാത്തതായി ഒന്നുമില്ലെന്നായിരിക്കുന്നു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോൾ നമുക്ക് ഒരു പ്രതിജ്ഞയെടുക്കാം:- പ്രകൃതിക്കു ദോഷകരമായി ഒന്നും ചെയ്യില്ല എന്ന് അതിനെ സംരക്ഷിക്കാൻ ; എന്തും ചെയ്യുമെന്ന് സ്ക്കൂളും പരിസരവും പരിസ്ഥിക്ക് മുറിവേൽക്കാത്ത വിധത്തിൽ പരിപാലിക്കുമെന്ന്
Share it:

ലോകപരിസ്ഥിതി ദിനം

Post A Comment:

0 comments: