കേരളം പിറന്ന കഥ

1928 ഏപ്രിലില്‍ എറണാകുളത്ത് ചേര്‍ന്ന നാട്ടുരാജ്യപ്രജാ സമ്മേളനം അംഗീകരിച്ച ഐക്യകേരള പ്രമേയം ഐക്യകേരളത്തെ ആസ്പദമാക്കി ആദ്യകാലത്തുണ്ടായ പ്രമേയങ്ങളിലൊന്നാണ്. 1928 മേയില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ അധ്യക്ഷതയില്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തിലൂടെ ഇന്ത്യയുടെ ഭരണഘടനക്ക് രൂപംകൊടുക്കുമ്പോള്‍ കേരളത്തെ ഒരു പ്രത്യേക പ്രവിശ്യയായി പുനസംഘടിപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് കോണ്‍ഗ്രസിന്‍െറ കേന്ദ്ര നേതൃത്വത്തോട് അഭ്യര്‍ഥിക്കുകയുണ്ടായി. 1940നുശേഷം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നുറപ്പായപ്പോള്‍ ഐക്യകേരള പ്രസ്ഥാനത്തിനും ശക്തിവര്‍ധിച്ചു. 1946 ജൂലൈ 29ന് കൊച്ചിയിലെ കേരള വര്‍മ മഹാരാജാവ് കൊച്ചി നിയമസഭക്കയച്ച ഒരു സന്ദേശത്തില്‍ തിരുവിതാംകൂറും കൊച്ചിയും മലബാറും ചേര്‍ത്ത് വൈകാതെതന്നെ കേരള സംസ്ഥാനം രൂവത്കരിക്കുന്നതിന് അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഐക്യകേരളത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ആ കമ്മിറ്റി 1946 ല്‍ കെ.പി. കേശവമേനോന്‍െറ അധ്യക്ഷതയില്‍ ചെറുതുരുത്തിയില്‍വെച്ച് ചേരുകയും എത്രയും പെട്ടെന്ന് ഒരു ഐക്യകേരള സമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിക്കുകയും ചെയ്തു. 1947 ഏപ്രിലില്‍ തൃശൂരില്‍ കെ. കേളപ്പന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം അതിന്‍െറ ഫലമായിരുന്നു. താമസം കൂടാതെ ഐക്യകേരളം സ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന ഒരു പ്രമേയം സമ്മേളനത്തില്‍ അംഗീകരിക്കപ്പെട്ടു.

സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസിന്‍െറ സമുന്നത നേതാക്കളില്‍ ഒരാളുമായ ഇ. മൊയ്തു മൗലവിയായിരുന്നു പ്രമേയാവതാരകന്‍. ഐക്യകേരള പ്രസ്ഥാനത്തെ ത്വരിതപ്പെടുത്താന്‍ 1949 ഫെബ്രുവരിയില്‍ ആലുവയിലും നവംബറില്‍ പാലക്കാട്ടും ഇതുപോലുള്ള സമ്മേളനങ്ങള്‍ നടക്കുകയുണ്ടായി. 1949 ജൂലൈ ഒന്നാം തീയതി തിരുവിതാംകൂറും കൊച്ചിയും സംയോജിക്കപ്പെടുകയും തിരുവിതാംകൂര്‍ -കൊച്ചി സംസ്ഥാനം ജന്മമെടുക്കുകയും ചെയ്തു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന-സംഘടിപ്പിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് തീരുമാനിച്ചു. 1956ലെ സംസ്ഥാന പുന-സംഘടനാ നിയമപ്രകാരം തോവാള , അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു തെക്കന്‍ താലൂക്കുകളും ചെങ്കോട്ട താലൂക്കിന്‍െറ ഒരു ഭാഗവും തിരുവിതാംകൂര്‍-കൊച്ചിയില്‍നിന്നും വേര്‍പ്പെടുത്തി മദിരാശി സംസ്ഥാനത്തോട് ചേര്‍ത്തു. ശേഷിച്ച തിരുവിതാംകൂര്‍- കൊച്ചി സംസ്ഥാനത്തോട് മലബാര്‍ ജില്ലയും തെക്കന്‍ കനറാ ജില്ലയിലെ കാസര്‍കോട് താലൂക്കും ചേര്‍ക്കപ്പെട്ടു. അങ്ങനെ, 1956 നവംബര്‍ ഒന്നിന് ഐക്യകേരളം യാഥാര്‍ഥ്യമായി. സംസ്ഥാനത്തിന്‍െറ തലവനായി രാജപ്രമുഖനു പകരം ഗവര്‍ണര്‍ വന്നപ്പോള്‍ കേരളത്തില്‍നിന്ന് രാജവാഴ്ചയുടെ അവസാന ചിഹ്നവും അപ്രത്യക്ഷമായി. 

ആദ്യം
 •മലയാളത്തിലെ ആദ്യവര്‍ത്തമാന പത്രം രാജ്യസമാചാരം -1847 ജൂണ്‍- പുറത്തിറക്കിയത്: ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
•മലയാളത്തിലെ രണ്ടാമത്തെ വര്‍ത്തമാനപത്രം പശ്ചിമോദയം -1847 ഒക്ടോബര്‍
•ആദ്യമായി മലയാളത്തില്‍ അച്ചടിച്ച പുസ്തകം സംക്ഷേപ വേദാര്‍ഥം -1772
•ഇന്ത്യയില്‍ അച്ചടിച്ച ആദ്യ മലയാള പുസ്തകം ബൈബിള്‍ വിവര്‍ത്തനം -1811 ബോംബെ
•കേരളത്തില്‍ അച്ചടിച്ച ആദ്യമലയാള പുസ്തകം ബെഞ്ചമിന്‍ ബെയ്ലിയുടെ ബൈബിള്‍ പരിഭാഷ -1829 -സി.എം.എസ്.പ്രസ് കോട്ടയം.
•ആദ്യപ്രസ് ജസ്യൂട്ട്പ്രസ്, വെപ്പിന്‍ കോട്ട
•ആദ്യ മലയാളം പ്രസ് സി.എം.എസ് പ്രസ്, കോട്ടയം
•ആദ്യമായി ഇന്‍റര്‍നെറ്റ് എഡിഷന്‍ തുടങ്ങിയ മലയാളപത്രം ദീപിക, 1997
•ആദ്യത്തെ റേഡിയോ സ്റ്റേഷന്‍ തിരുവനന്തപുരം 1943 മാര്‍ച്ച് 12.
•ആദ്യ ടെലിവിഷന്‍ സംപ്രേഷണം തിരുവനന്തപുരം -1982 ജനുവരി
•ആദ്യ മലയാള സിനിമ വിഗതകുമാരന്‍, 1928 നവംബര്‍ 7, ചിത്രത്തിന്‍െറ സംവിധായകന്‍ ജെ.സി. ഡാനിയേല്‍ മലയാള സിനിമയുടെ പിതാവായി അറിയപ്പെടുന്നു.
•ആദ്യ മലയാള ശബ്ദചലച്ചിത്രം ബാലന്‍,1938
•ആദ്യ ഫിലിം സ്റ്റുഡിയോ ഉദയ (ആലപ്പുഴ) 1948.

ആദ്യ മന്ത്രിസഭ
 കേരള നിയമസഭയിലേക്കുള്ള ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഏതാനും കമ്യൂണിസ്റ്റ് സ്വതന്ത്രന്മാരും നിയമസഭയിലെ 126സീറ്റുകളില്‍ 65 എണ്ണം നേടി. 1957 ഏപ്രില്‍ 5ന് ഇ.എം.എസിന്‍െറ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറി.

സാംസ്കാരിക സ്ഥാപനങ്ങള്‍
കേരള സാഹിത്യ അക്കാദമി, അപ്പന്‍ തമ്പുരാന്‍ സ്മാരകം, കേരള കലാമണ്ഡലം, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള ഫോക്ലോര്‍ അക്കാദമി, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സംസ്ഥാന സര്‍വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ട്, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള പ്രസ് അക്കാദമി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, കേരള സംസ്ഥാന ആര്‍ക്കൈവ്സ്, കേരള പുരാവസ്തുഗവേഷണ വകുപ്പ്, സെന്‍ട്രല്‍ ആര്‍ക്കൈവ്സ്, മേഖലാ ആര്‍ക്കൈവ്സ്, ഹസ്തലിഖിത ഗ്രന്ഥശാല, ഭാരത് ഭവന്‍ സൊസൈറ്റി, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, തുഞ്ചന്‍ സ്മാരകം, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം (കിള്ളിക്കുറിശ്ശിമംഗലം), കുഞ്ചന്‍ സ്മാരകം (അമ്പലപ്പുഴ), ആശാന്‍ സ്മാരകം, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം, സഹോദരന്‍ അയ്യപ്പന്‍ സ്മാരകം, പബ്ളിക് ലൈബ്രറി, സ്കൂള്‍ ഓഫ് ഡ്രാമ, കേരള ബുക് മാര്‍ക്കറ്റിങ് സൊസൈറ്റി, എ.ആര്‍. രാജരാജവര്‍മ സ്മാരകം, തകഴി മ്യൂസിയം

വന്യജീവി സങ്കേതങ്ങള്‍
1. പെരിയാര്‍ (ഇടുക്കി) - കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം. ആദ്യ കടുവാസങ്കേതം
2. നെയ്യാര്‍ (തിരുവനന്തപുരം) - കേരളത്തിലെ തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം
3. പീച്ചി വാഴാനി (തൃശൂര്‍)
4. മുത്തങ്ങ (വയനാട് ) -വലുപ്പംകൊണ്ട് രണ്ടാംസ്ഥാനം
5. പറമ്പിക്കുളം (പാലക്കാട്) - ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക് മരം (കണ്ണിമാറ തേക്ക് ) ഇവിടെയാണ്. കേരളത്തിലെ രണ്ടാമത്തെ കടുവാ സങ്കേതം
6. ഇടുക്കി
7. തട്ടേക്കാട് (എറണാകുളം) - കേരളത്തിലെ ആദ്യ പക്ഷിസങ്കേതം. സാലിംഅലിയുടെ പേരില്‍ അറിയപ്പെടുന്നു.
8. പേപ്പാറ - തിരുവനന്തപുരം
9. ചിമ്മിണി- തൃശൂര്‍
10. ചിന്നാര്‍ - ഇടുക്കി
11. ഷെന്തുരുണി (കൊല്ലം) - ഷെന്തുരുണി എന്ന ഇനത്തില്‍പ്പെട്ട മരങ്ങള്‍ ധാരാളം വളരുന്നതിനാല്‍ ഈ പേര് ലഭിച്ചു.
12. ആറളം-കണ്ണൂര്‍
13. മംഗളവനം (എറണാകുളം) -നഗരത്തിനടുത്ത് സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം. കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം
14. കുറിഞ്ഞിമല (ഇടുക്കി) - ഒരു പ്രത്യേക സസ്യത്തിനുവേണ്ടി മാത്രം നിലവില്‍ വന്ന രാജ്യത്തെ ആദ്യ ഉദ്യാനം. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വളരുന്ന സ്ഥലം
15. ചൂളന്നൂര്‍ (പാലക്കാട്) തൃശൂര്‍ - മയിലിന്‍െറ സംരക്ഷണത്തിനായുള്ള സങ്കേതം
16. മലബാര്‍ - (കോഴിക്കോട്) റീഡ് തവളകള്‍ ഉള്‍പ്പെടെ നിരവധി സവിശേഷ സസ്യ, ജന്തു ജാലങ്ങളുടെ ആവാസകേന്ദ്രം.

 കേരളം ചുരുക്കത്തില്‍

•സംസ്ഥാനം നിലവില്‍വന്നത് 1956 നവംബര്‍ 1
•വിസ്തീര്‍ണം 38863 ച.കി.മി
•തീരദേശ ദൈര്‍ഘ്യം 580 കി.മീ
•ജില്ലകള്‍ 14
•ഏറ്റവും വലിയ ജില്ല പാലക്കാട്
•ഏറ്റവും ചെറിയ ജില്ല ആലപ്പുഴ
•ഏറ്റവും ഒടുവില്‍ രൂപംകൊണ്ട ജില്ല കാസര്‍കോട്
•ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട്
•ആദ്യത്തെ ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു •നിയമസഭാ സീറ്റുകള്‍ 140
•ആംഗ്ളോ-ഇന്ത്യന്‍ പ്രതിനിധി 1
•ലോക്സഭാ സീറ്റ് 20
•രാജ്യസഭാ സീറ്റ് 9
•ഗ്രാമപഞ്ചായത്തുകള്‍ 941
•മുനിസിപ്പാലിറ്റികള്‍ 87
•ബ്ളോക്പഞ്ചായത്ത് 152
•കോര്‍പറേഷന്‍ 6
•തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മൊത്തം വാര്‍ഡുകള്‍ 21871
•ജനസംഖ്യ കൂടുതലുള്ള ജില്ല മലപ്പുറം
•ജനസംഖ്യ കുറവുള്ള ജില്ല വയനാട്
•ഒൗദ്യോഗിക മൃഗം ആന
•ഒൗദ്യോഗിക പക്ഷി വേഴാമ്പല്‍
•സംസ്ഥാന മത്സ്യം കരിമീന്‍
•സംസ്ഥാന വൃക്ഷം തെങ്ങ്
•സംസ്ഥാന പുഷ്പം കണിക്കൊന്ന
•നീളം കൂടിയ നദി പെരിയാര്‍
•ഉയരം കൂടിയ കൊടുമുടി ആനമുടി(2695 മീ)
•റവന്യൂ വില്ളേജുകള്‍ 1634
•ജനസംഖ്യ (2011 സെന്‍സസ്) 3,33,87,677
 •ജനസാന്ദ്രത (ച.കി.മീ)- 859
•സാക്ഷരത 93.91%
•സ്ത്രീ സാക്ഷരത 91.98 %
•പുരുഷ സാക്ഷരത 96.02%
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "കേരളം പിറന്ന കഥ "

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top