വാക്കുകളെ അറിയാൻ - ഏറുമാടം

Share it:
ഏറുക അഥവാ കയറുക എന്ന ശബ്ദവുമായി ബന്ധപ്പെടുത്തിയാണ് ഏറുമാടം എന്ന പദത്തിന്റെ ഉത്ഭവം. ഉയരത്തിൽ കയറി എത്തേണ്ട മാടം എന്നതാണ് ഏറുമാടം കൊണ്ട് ഉദ്ദേശിക്കുന്നത്.

മരക്കൊമ്പുകളിൽ കെട്ടിയുണ്ടാക്കുന്ന ചെറു കുടിലുകളാണ് ഇവ. കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടുന്നതിനായി വനങ്ങളിൽ ജീവിക്കുന്നവർ ഇത്തരം മാടങ്ങൾ ഉപയോഗിക്കുന്നു. ഉയരമുള്ള മരങ്ങളുടെ ബലമുള്ള ചില്ലകൾ ആരംഭിക്കുന്ന ഭാഗത്താണ് ഏറുമാടം നിർമിക്കാറുള്ളത്.

മുള, ഈറ മുതലായവ കൊണ്ടുണ്ടാക്കുന്ന ഏറുമാടങ്ങളുടെ മുകൾഭാഗം പുല്ല് മേഞ്ഞവയായിരിക്കും. ഏറുമാടത്തിന് ഒറ്റമുറി മാത്രമേ ഉണ്ടാകൂ.

രാത്രികാലങ്ങളിൽ സുരക്ഷിതമായി കിടന്നുറങ്ങുന്നതിനും കൃഷിയ്ക്ക് കാവലിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരം മാടങ്ങൾ ഉണ്ടാക്കുന്നത്. കൃഷിവിള നശിപ്പിക്കാൻ വരുന്ന മൃഗങ്ങളെ ഏറുമാടങ്ങളിൽ ഇരുന്ന് വിരട്ടി ഓടിക്കുക കൂടുതൽ എളുപ്പവും സുരക്ഷിതവുമാണ്.

വന്യമൃഗങ്ങൾ എത്ര കിണഞ്ഞു ശ്രമിച്ചാലും നിലം പതിക്കാത്ത വിധത്തിലാണ് ഏറുമാടങ്ങളുടെ നിർമ്മാണം.

Share it:

വാക്കുകളെ അറിയാൻ

Post A Comment:

0 comments: