ബിഗ് ബെൻ

ഏറ്റവും പ്രശസ്തമായ ഘടികാര ഗോപുരങ്ങളിൽ ഒന്നാണ് ബിഗ് ബെൻ. സെൻട്രൽ ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കൊട്ടാരത്തിലെ പാർലമെന്റ് സമുച്ചയത്തിന്റെ ഭാഗമാണ് ബിഗ് ബെൻ. എലിസബത്ത് ടവർ എന്നാണ് ഔദ്യോഗിക നാമം. യുകെയിലെ ഏറ്റവും കൂടുതൽ ഫോട്ടോ എടുക്കപ്പെടുന്ന ചരിത്രസ്മാരകങ്ങളിൽ ഒന്ന്. 315 അടി ഉയരമുള്ള ക്ലോക്ക് ടവർ 1859 മേയ് 31നാണ് നിർമ്മാണം പൂർത്തിയാക്കിയത്.

Share:

ലഡാക്ക്

കാശ്മീരിലെ ബുദ്ധമത ഭൂരിപക്ഷ മേഖല. രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും വടക്കേയറ്റത്തുള്ളതുമായ ലോക്സഭാ മണ്ഡലം ( 1.73 ലക്ഷം ചതുരശ്ര കിലോമീറ്റർ/ കേരളത്തിന്റ നാലര മടങ്ങ്)

സൈനിക പ്രാധാന്യം
കിഴക്കൻ മേഖലയിലും അരുണാചലിലുമെല്ലാംൽ ഇന്ത്യയുടെ അതിർത്തി ഭദ്രവും അതീവ സുരക്ഷിതവും. ഭൂമിശാസ്ത്രപരമായ മേൽക്കൈയും ഇന്ത്യക്ക്. എന്നാൽ, ലഡാക്കിൽ ഭൂമിശാസ്ത്രപരമായ മേൽകൈ ചൈനയ്ക്ക്.
പാക്കിസ്ഥാൻ നിയന്ത്രിത ഭൂമിക്കും ചൈനീസ് അധീനതയിലുള്ള അക്സായ് ചിന്നിനും ഇടയിലാണു ലഡാക്ക്. കുന്നുകൾ നിറഞ്ഞ ഈ മേഖലയിലേക്ക് ആയുധങ്ങൾ എത്തിക്കുക ഇന്ത്യയ്ക്ക് പ്രയാസം എന്നാൽ ചൈനയ്ക്ക് അക്സായ് ചിന്നിലേയ്ക്ക് വലിയ ആയുധങ്ങൾ എത്തിക്കാൻ റോഡും സൗകര്യങ്ങളുമുണ്ട്. ചൈനയുടെ സേനാ വിഭാഗവും ഇവിടെയുണ്ട്.

കാണാം ലഡാക്ക്
ഇന്ത്യ-ചൈന നിയന്ത നിയന്ത്രണരേഖ  കടന്നു പോകുന്ന പാൻഗോങ് തടാകത്തിലാണ് 'ദിൽസേ' എന്ന സിനിമയിലെ ഷാറൂഖ് ഖാനും മനീഷ കൊയ് രാളയും ചേർന്നുള്ള ഗാനരംഗം ചിത്രീകരിച്ചത് ഇരുപത് കിലോമീറ്റർ ഇന്ത്യൻ ഭാഗം ചൈനീസ് നിയന്ത്രണത്തിൽ.
Share:

രാജീവ് ഗാന്ധി വധം

1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ മനുഷ്യ ബോംബു സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. തീവ്രവാദി സംഘടനയുടെ പ്രവർത്തക പതിനേഴുകാരി തനു (തേന്മൊഴി രാജരത്തിനം) ആയിരുന്നു മനുഷ്യബോംബ്. തമിഴ് ഈഴം എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ രാജരത്തിനത്തിന്റെ മകളായിരുന്നു തനു.
Share:

ഒൻപതിന്റെ ഹരണക്ഷമത

ഒരു സംഖ്യയിലെ അക്കങ്ങളുടെ തുക ഒൻപതോ ഒൻപതിന്റെ ഗുണിതങ്ങളോ ആയാൽ ആ സംഖ്യയെ ഒൻപതു കൊണ്ട് നിശേഷം ഹരിക്കാം.
ഉദാ: 4578318 നെ ഒൻപതു കൊണ്ട് നിശേഷം ഹരിക്കാൻ സാധിക്കുമോ?
സംഖ്യയിലെ അക്കങ്ങളുടെ തുക = 4+ 5+ 7+ 8+ 3 +1 +8 = 36
36 ഒൻപതിന്റെ ഗുണിതമായതിനാൽ (9x 4 = 36 ) 4578318 നെ ഒൻപതു കൊണ്ട് നിശേഷം ഹരിക്കാം
Share:

അലക്സാണ്ടർ ഫ്ലെമിംഗ്

ജനനം: 1881 ഓഗസ്റ്റ് 6

മരണം: 1955 മാർച്ച് 11

ജനന സ്ഥലം: സ്കോട്ട്ലൻഡ്

ബയോളജിസ്റ്റ്, ഫാർമ കോളജിസ്റ്റ്, ബൊട്ടാണിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തൻ.

1928ൽ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെച്ച പെനിസിലിന്റെ കണ്ടുപിടുത്തം നടത്തിയ വ്യക്തി.

1945ൽ വൈദ്യശാസ്ത്ര നോബേൽ സമ്മാനം നേടി.

ചെറുപ്പത്തിൽ കപ്പലിൽ ജോലി ചെയ്യാനായിരുന്നു താത്പര്യം. സഹോദരന്റെ നിർബന്ധത്തിനു വഴങ്ങിയാണ് വൈദ്യശാസ്ത്ര പഠനത്തിന് ചേർന്നത്.

Share:

ശ്രീലങ്കൻ ആഭ്യന്തരയുദ്ധം

സിംഹള വംശജരുടെ ഭൂരിപക്ഷമുള്ള ശ്രീലങ്കയിൽ  തമിഴ് വംശജർക്കായി പ്രത്യേക മേഖല രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം പോരാളികളും ശ്രീലങ്കൻ സേനയും തമ്മിൽ 1972 മുതൽ 2009 വരെ നടന്ന യുദ്ധം. 27 വർഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച് മഹീന്ദ രാജപക്സ യുടെ ഭരണകാലത്തു സൈന്യം നാൽപതിനായിരം തമിഴ് വംശജരെ കൊലപ്പെടുത്തിയെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തൽ.
Share:

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.