പറഞ്ഞിെല്ലേൽ നൂറ് കടം

Share it:
കുട്ടിക്കാലത്ത് കടങ്കഥകൾ പറഞ്ഞു കളിക്കാത്ത കുട്ടികൾ ഉണ്ടായിരിക്കില്ല. കടങ്കഥയുടെ അടിസ്ഥാനസ്വഭാവം ചോദ്യോത്തര രീതിയാണ്‌.
ഏതെങ്കിലും ഒരു വസ്തുവിന്റെയോ വസ്തുക്കളുടെയോ പല സ്വഭാവ വിശേഷതകളും നിന്ന് ഏറ്റവും പ്രധാനങ്ങളായ ചിലതെടുത്ത് സമാന വസ്തുക്കളോടോ വസ്തുതകളോടോ രൂപണം ചെയ്ത്, വർണിക്കുന്ന വസ്തുവിനെ മറച്ചു പിടിക്കുകയാണ് കടങ്കഥ ചെയ്യുന്നത്. താളാത്മകമാണ് മിക്ക കടങ്കഥകളും. കടങ്കഥകൾ മിക്കവാറും വസ്തുനിഷ്ഠമായിരിക്കും. പ്രകൃതി നിരീക്ഷണത്തിൽ നിന്നാണ് അവ ജനിക്കുന്നത്.
ഉദാഹരണം :- 
  • ഞെട്ടില്ല, വട്ടായില - പപ്പടം 
  • ഒരമ്മ എന്നും വെന്തും നീറിയും :- അടുപ്പ് 
  • എത്ര കത്തിയാലും അണയാത്ത വിളക്ക് :- സൂര്യൻ 

കടങ്കഥകൾ പലതരം 


ചോദ്യഘടനയെ അടിസ്ഥാനമാക്കി കടങ്കഥകളെ ഇങ്ങനെ വർഗീകരിക്കാം 

ചോദ്യരൂപം 

ചില കടങ്കഥകൾ പ്രത്യക്ഷത്തിൽ തന്നെ ചോദ്യരൂപത്തിൽ ഉള്ളവയായിരിക്കും. ഇത് വളരെ അപൂർവമായേ കാണാറുള്ളൂ.
  • അടിയും മുകളും തട്ടിട്ടിരിക്കുന്ന തച്ചനാര്? :- ആമ 

വാചകരൂപം 

ഈ വിഭാഗത്തിൽ ഊഹിച്ചെടുക്കാവുന്ന രീതിയിൽ വസ്തുവിൻറെയോ വസ്തുക്കളുടെയോ ചില സ്വഭാവ സവിശേഷതകൾ വിവരിച്ചിരിക്കും. ഇത് മിക്കവാറും പ്രസ്താവന രീതിയിൽ ആയിരിക്കും.
  • കണ്ടം കണ്ടം കണ്ടിക്കും, കണ്ടം പോലും തിന്നില്ല :- കത്രിക 
  • അമ്പാട്ടെ പട്ടിക്ക് മുൻപോട്ട് വാല് :- ചിരവ 
  • വെളുത്തൊരമ്മയ്ക്ക് കറുത്ത മക്കൾ :- ഏലയ്ക്ക 

ദീർഘവാചകരൂപം 


Share it:

കടങ്കഥകൾ

Post A Comment:

0 comments: