ചുഴലിക്കൊടുങ്കാറ്റ്

ചുഴലിക്കൊടുങ്കാറ്റ് 5 തരം
വേഗവും കാഠിന്യവും കണക്കാക്കി ചുഴലിക്കൊടുങ്കാറ്റുകളെ 5 വിഭാഗമായി തിരിക്കുന്നു.
Category 1 :- മണിക്കൂറിൽ 119 മുതൽ 153 കിലോമീറ്റർ വേഗം 
Category 2 :- മണിക്കൂറിൽ 153 മുതൽ 177 കിലോമീറ്റർ വേഗം 
Category 3 :- മണിക്കൂറിൽ 178 മുതൽ 208 കിലോമീറ്റർ വേഗം 
Category 4 :- മണിക്കൂറിൽ 209 മുതൽ 251 കിലോമീറ്റർ വേഗം 
Category 5 :- മണിക്കൂറിൽ 251 കിലോമീറ്ററിനു മുകളിൽ 

കാറ്റുവീശുക വടക്കു-പടിഞ്ഞാറേയ്ക്ക് 
എവിടെ നിന്നും ചുഴലിക്കാറ്റുകൾ ഉത്ഭവിക്കാം. എന്നാൽ, അവ വീശുന്നത്  വടക്കു-പടിഞ്ഞാറു ദിശയിലേക്ക് മാത്രമാണ്. ഇതിന് കാരണമുണ്ട്, ഭൂമിയുടെ ഭ്രമണം മൂലമുണ്ടാകുന്ന കൊറിയോലിസ് ബലത്തിനു പുറമേ , ശാന്തമായ അന്തരീക്ഷത്തിൽ എന്തെങ്കിലും പ്രകോപനം കൂടിയാകുമ്പോൾ റോസ്ബി തരംഗങ്ങൾ ഉണ്ടാകും. പടിഞ്ഞാറു ദിശയിലേക്കാണ് അവയുടെ സഞ്ചാരം. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ചൂട് കൂടുതലാണ്. ഭൂമധ്യരേഖയിൽ നിന്ന് വടക്കോട്ടാവും വായൂപ്രവാഹം. ഈ രണ്ടു സമ്മർദവും ചേരുമ്പോൾ ചുഴലിക്കാറ്റുകൾ വടക്കു-പടിഞ്ഞാറു ദിശയിലേക്ക് തള്ളപ്പെടുന്നു.

കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത: ചുഴലിക്കണ്ണ് 

അത്യുഗ്രമായ ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗമാണ് ചുഴലിക്കണ്ണ്. 30 മുതൽ 65 കിലോമീറ്റർ വരെ വ്യാസം. വീശിയടിക്കുന്ന ചുഴലിക്കാറ്റിനു നടുവിലെ തീർത്തും ശാന്തമായ ഭാഗമാണ് ഇതെന്നതാണ് സവിശേഷത. 'കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത' യെന്നൊക്കെ പറയുന്നത്, ആ പ്രദേശം ചുഴലിക്കണ്ണിലായിരിക്കുമ്പോഴാണ്.
Share:

No comments:

Post a Comment

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.