കൃഷിചൊല്ലുകൾ - 2

Share it:
കൂട്ടുകാരുടെ ശേഖരത്തിലേയ്ക്ക് കുറച്ചു പഴഞ്ചൊല്ലുകൾ കൂടി.

  • ഉടമയുടെ കണ്ണ് ഒന്നാംതരം വളം 
  • കതിരിൽ വളം വച്ചീട്ടു കാര്യമില്ല.
  • അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ 
  • അടുത്തു നട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ് 
  • അമരത്തടത്തിൽ തവള  കരയണം 
  • ആരിയൻ വിതച്ചാ നവര കൊയ്യാമോ 
  • ആഴത്തിൽ ഉഴുത്‌ അകലത്തിൽ നടണം 
  • ഇല്ലം നിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ 
  •  ഉരിയരി ക്കാ ര നു എന്നും ഉരിയരി തന്നെ 
  • ഉഴവിൽ തന്നെ കള തീർക്കണം 
  • എളിയ വരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും 
  • കർക്കിടകത്തിൽ പത്തില കഴിക്കണം 
  • കുംഭത്തിൽ നട്ടാൽ കുടയോളം ,മീനത്തിൽ നട്ടാൽ മീൻകണ്ണോളം 
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്ക്യം 
  • കൂര വിതച്ചാൽ പൊക്കാളിയാവില്ല 
  • കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി 
  • ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം 
  • ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു 
  • ഞാറായാൽ ചോറായി 
  • തിന വിതച്ചാൽ തിന കൊയ്യാം ,വിന വിതച്ചാൽ വിന കൊയ്യാം 
  • തുലാപ്പത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം 
  • തേവുന്നവൻ തന്നെ തിരിക്കണം 
  • തൊഴുതുണ്ണുന്നതിനേക്കാൾ നല്ലത് ഉഴുതുണ്ണുന്നത് 
  • കർക്കടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തരി 
  • ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം 
  • കന്നില്ലാത്തവന് കണ്ണില്ല 
  • ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല 
  • കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും 
  • കണ്ടം വിറ്റു കാളയെ വാങ്ങുമോ 
  • കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ് )
  • കണ്ണൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളർക്കുമോ 
  • ധനം നിൽപതു നെല്ലിൽ ,ഭയം നിൽപതു  തല്ലിൽ 
  • നട്ടാലേ നേട്ടമുള്ളൂ 
  • നല്ല തെങ്ങിനു നാൽപതു മടൽ 
  • നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും 
  • നവര വിതച്ചാൽ തുവര കായ്ക്കുമോ 
  • പടുമുളയ്ക്കു വളം വേണ്ട 
  • പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത് 
  • പതിരില്ലാത്ത കതിരില്ല 
  • പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം 
  • പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു 
  • പൊന്നാരം വിളഞ്ഞാൽ കതിരാവില്ല 
  • മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല 
  • മരമറിഞ്ഞു കൊടിയിടണം 
  • മാങ്ങയാണേൽ മടിയിൽ വയ്ക്കാം ,മാവായാലോ ?
  • മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല 
  • മുതിരയ്ക്ക്മൂന്നു മഴ 
  • മുണ്ടകൻ മുങ്ങണം 
  • മുളയിലറിയാം വിള 
  • മേടം തെറ്റിയാൽ മോടൻ തെറ്റി 
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ - 1
Share it:

കൃഷി

പഴഞ്ചൊല്ലുകൾ

Post A Comment:

7 comments: