ദേശിങ്ങനാട്

ഒരേ ഭാഷ, ഒരേ സംസ്കാരം, എന്നിട്ടും കേരളം മൂന്നായി വേർതിരിഞ്ഞു കിടക്കുകയായിരുന്നു. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെയായിരുന്നു ആ വിഭജനം. ഐക്യകേരളത്തിനായി ഒട്ടേറെ പ്രക്ഷോഭങ്ങൾ അലയടിച്ചുയർന്നു. ഒടുവിൽ 1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംസ്ഥാനവും 1956 നവംബർ ഒന്നിന് കേരള സംസ്ഥാനവും രൂപം കൊണ്ടു. കേരളപ്പിറവി ദിനത്തിൽ കേരള ചരിത്രത്തിലെ പഴയ ചില ഏടുകൾ പരിചയപ്പെടാം
ദേശിങ്ങനാട് എന്ന പേര്
വേണാട് രാജാവായിരുന്ന ജയസിംഹനിൽ നിന്നാണ് കൊല്ലത്തിനും സമീപപ്രദേശങ്ങൾക്കും ജയസിംഹനാട് അഥവാ ദേശിങ്ങനാട് എന്ന പേരുണ്ടായത്. ജയസിംഹന് ശേഷം അദ്ദേഹത്തിന്റെ പുത്രന്മാരും ഭാഗിനേയന്മാരും തമ്മിൽ അധികാര തർക്കങ്ങളുണ്ടായി. ജയസിംഹന് റാണി ഉമാദേവിയിൽ ജനിച്ച രവിവർമ്മ കുലശേഖരൻ ഈ തർക്കത്തിൽ വിജയിച്ച് രാജാവായി. മക്കത്തായപ്രകാരം വേണാട്ടിൽ ഭരണമേറ്റെടുത്ത അവസാനത്തെ രാജാവാണ് അദ്ദേഹം.
Share:

No comments:

Post a Comment

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.