നെടുങ്കോട്ടയും ടിപ്പുവും

ഒരേ ഭാഷ, ഒരേ സംസ്കാരം, എന്നിട്ടും കേരളം മൂന്നായി വേർതിരിഞ്ഞു കിടക്കുകയായിരുന്നു. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെയായിരുന്നു ആ വിഭജനം. ഐക്യകേരളത്തിനായി ഒട്ടേറെ പ്രക്ഷോഭങ്ങൾ അലയടിച്ചുയർന്നു. ഒടുവിൽ 1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംസ്ഥാനവും 1956 നവംബർ ഒന്നിന് കേരള സംസ്ഥാനവും രൂപം കൊണ്ടു. കേരളപ്പിറവി ദിനത്തിൽ കേരള ചരിത്രത്തിലെ പഴയ ചില ഏടുകൾ പരിചയപ്പെടാം
നെടുങ്കോട്ടയും ടിപ്പുവും
കാർത്തിക തിരുനാൾ രാമവർമ എന്ന ധർമ രാജാവിന്റെ കാലത്ത് സേനാനായകനായ ഡിലനോയിയുടെ നേതൃത്വത്തിൽ കൊച്ചിയുമായി സഹകരിച്ചുകൊണ്ട് തിരുവിതാംകൂറിന്റെ വടക്കേ അതിർത്തിയിൽ കിഴക്കുപടിഞ്ഞാറായി ഒരു നെടുങ്കോട്ട നിർമിക്കുകയുണ്ടായി. സഹ്യപർവ്വതത്തിലെ ആനമല മുതൽ വൈപ്പിൻ ദ്വീപ് വരെ ദീർഘിച്ച കോട്ടയുടെ നീളം 30 മൈൽ 16 അടി വീതിയും 20 അടി ആഴമുമുള്ള ഒരു കിടങ്ങും ഇതിന് ചേർന്ന് നിർമ്മിച്ചു. സാമൂതിരിയുടെ ആക്രമണത്തെ തടയാനാണ് കോട്ട നിർമ്മിച്ചതെങ്കിലും ടിപ്പു സുൽത്താന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ ഇത് സഹായിച്ചു. കൊച്ചി ഭാഗത്ത് കെട്ടിയ കോട്ട പൊളിച്ചുമാറ്റാൻ ടിപ്പു ധർമ്മരാജാവിനോട് ആവശ്യപ്പെട്ടുവെങ്കിലും അത് നിരസിക്കപ്പെട്ടു.1790 ഏപ്രിൽ 15ന് ടിപ്പു നെടുങ്കോട്ട പിടിക്കുകയും അത് തകർക്കുകയും ചെയ്തു. തുടർന്ന് മുന്നേറാൻ ശ്രമിച്ച ടിപ്പുവിനെ തടയാൻ പ്രകൃതി തന്നെ ഒരു പ്രതിരോധം തീർത്തു. ആലുവാപ്പുഴയിലെ കനത്ത വെള്ളപ്പൊക്ക മായിരുന്നു ആ പ്രതിരോധം. പുഴയിലെ വെള്ളമിറങ്ങാൻ കാത്തു നിന്ന ടിപ്പുവിന് ഇംഗ്ലീഷുകാർ തന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണം ആക്രമിക്കുന്ന വിവരമറിഞ്ഞ് തിരികെ പോകേണ്ടി വന്നു.
Share:

No comments:

Post a Comment

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.