ചിഹ്നങ്ങൾ - Caduceus

Share it:
അക്ഷരങ്ങളും വാക്കുകളും ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്നോർത്തീട്ടുണ്ടോ? വിശേഷങ്ങളും വാർത്തകളും എങ്ങനെ പങ്കുവയ്ക്കും? എന്നാൽ അങ്ങനെ ഒരു അവസ്ഥ ഉണ്ടായാലും വിഷമിക്കേണ്ട കാര്യമില്ല എന്നതാണ് സത്യം. കാരണം വാക്കുകൾക്കും അക്ഷരങ്ങൾക്കും പകരം അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ അതിലും ആകർഷകങ്ങളായ ചിഹ്നങ്ങൾ ഉണ്ട്. ചിലപ്പോഴൊക്കെ വാക്കുകളേക്കാൾ നന്നായി ചിഹ്നങ്ങൾ ആശയങ്ങൾ കൈമാറും.
അക്ഷരങ്ങൾ, അക്കങ്ങൾ എന്നിവ ഒഴിച്ചുള്ളതെല്ലാം ചിഹ്നങ്ങളിൽ പെടുന്നു. നിശ്ചിത പരിധിയിലുള്ള നിശ്ചിത ഗണത്തിൽപ്പെട്ട ആളുകൾക്ക് മനസിലാക്കുന്നതിന് വേണ്ടി, വിവിധ സന്ദർഭങ്ങളിൽ രൂപം കൊടുത്ത ചിഹ്നങ്ങൾ പിന്നീട് വലിയ പ്രചാരം നേടുകയും ആഗോളതലത്തിലേയ്ക്ക് വളരുകയും ചെയ്തീട്ടുണ്ട്. സമാനമായ രീതിയിൽ ആഗോളതലത്തിൽ പ്രചാരം നേടിയ ചില ചിഹ്നങ്ങളെ നമ്മുക്ക് പരിചയപ്പെടാം.
കഡൂസിയസ് (Caduceus) 
ഇരുവശത്തേയ്ക്കും ചിറകുകളുള്ള ഒരു ദണ്ഡിൽ ചുറ്റിപ്പിണഞ്ഞിരിക്കുന്ന രണ്ട് പാമ്പുകളുടെ രൂപം. ഗ്രീക്ക് മെത്തോളജി പ്രകാരം ഹെർമീസ് ദേവന്റെ പ്രതീകമാണ്. ആതുരശാസ്ത്രവുമായി ബന്ധപ്പെട്ടാണ് ഈ ചിഹ്നം കൂടുതലും കാണാറുള്ളത്. എന്നാൽ, ഒരു നൂറ്റാണ്ട് മുൻപ് വരെ അമേരിക്കയിൽ മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന അക്ലെപിയസ് ദണ്ഡെന്ന തെറ്റിദ്ധാരണയിലാണ് മറ്റിടങ്ങളിൽ മെഡിക്കൽ മേഖലയിൽ കഡൂസിയസ് ചിഹ്നം ഉപയോഗിക്കുന്നത്. വൈദ്യശാത്രത്തിലെ ദേവനായിരുന്നു അക്ലെപിയസ്. കച്ചവടക്കാരുടെയും വ്യവസായികളുടെയും ദേവനായിരുന്നു ഹെർമിസ്.
The caduceus (☤) is the traditional symbol of Hermes and features two snakes winding around an often winged staff. It is often mistakenly used as a symbol of medicine instead of the Rod of Asclepius, especially in the United States.
Share it:

ചിഹ്നങ്ങൾ

Post A Comment:

0 comments: