കടങ്കഥകള്‍ (ജീവികൾ)

Share it:
ജീവികളുടെ പേരുകള്‍ ഉത്തരമായി വരുന്ന ചില കടങ്കഥകള്‍ നമുക്കിവിടെ പരിചയപ്പെടാം.

  1. അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.-തവള
  2. ആ പോയി, ഈ പോയി, കാണാനില്ല- മിന്നാമിനുങ്ങ്
  3. ഇടവഴിയിലൂടെ ഒരു കരിവടിയോടി-പാമ്പ്
  4. എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ തലയില്ല- ആമ
  5. കറുത്ത പാറയ്ക്ക് വെളുത്തവേര്-ആനക്കൊമ്പ്
  6. കറുത്ത മതിലിന് നാല് കാല്- ആന
  7. ചില്ലിക്കൊമ്പിൽ ഗരുഡൻതൂക്കം- വവ്വാൽ
  8. ജനനം ജലത്തിൽ, സഞ്ചാരം വായുവിൽ- കൊതുക്
  9. ഞാൻ പെറ്റകാലം മീൻ പെറ്റപോലെ വാലറ്റകാലം ഞാൻ പെറ്റകാലം -തവള
  10. വലവീശും ഞാൻ മുക്കുവനല്ല, നൂല് നൂൽക്കും ഞാൻ വിൽക്കാറില്ല- ചിലന്തി
Share it:

കടങ്കഥകൾ

Post A Comment:

2 comments:

  1. Butterfly kku oru kadamkadha parayamo ?

    ReplyDelete
    Replies
    1. https://kilicheppu.blogspot.com/2021/02/butterfly-quiz.html

      Delete