കേൾക്കുന്നുണ്ടോ?

ഒരു വസ്തുവിൽ ഏതെങ്കിലും തരത്തിലുള്ള സ്പർശനം കൊണ്ട് ഉണ്ടാവുന്ന കമ്പനം ആണ് ശബ്ദം. കമ്പനത്തിന് കാരണമാകുന്ന വസ്തു ചുറ്റുമുള്ള അന്തരീക്ഷത്തിൽ അതിവേഗത്തിൽ മർദ്ദവ്യത്യാസം ഉണ്ടാകുന്നു. ഈ മർദ്ദവ്യത്യാസം വായുവിലൂടെ സഞ്ചരിച്ച് നമ്മുടെ ചെവിയിലെ കർണപുടത്തിൽ കമ്പനം ഉണ്ടാകുമ്പോഴാണ് ശബ്ദം നമ്മൾ തിരിച്ചറിയുന്നത്.

ശബ്ദത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്. ഏതെങ്കിലും മാധ്യമത്തിലൂടെ ശബ്ദം സഞ്ചരിക്കുന്നത് ആ മാധ്യമത്തിലെ തന്മാത്രകൾ ഇരുവശങ്ങളിലേക്കും ചലിക്കുമ്പോഴാണ്. ഇങ്ങനെ ചലിക്കുന്ന കണ്ണികൾ മറ്റൊന്നിനെ ഇടിച്ചശേഷം പഴയ സ്ഥാനത്ത് മടങ്ങിവരുന്നു. ഈ കൂട്ടിയിടിക്കലിൽ ഊർജ്ജം നഷ്ടമാകുന്നതുകൊണ്ടാണ് അകലേക്ക് പോകുന്തോറും ശബ്ദത്തിന്റെ ശബ്ദം കുറഞ്ഞു പോകുന്നത്.

ശബ്ദത്തിൻറെ തീവ്രത അളക്കുന്നത് ഡെസിബൽ, ബെൽ എന്നീ ഏകകങ്ങളിലാണ്. പ്രായോഗിക ആവശ്യങ്ങൾക്ക് ഡെസിബൽ ആണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. ഡെസിബൽ മീറ്റർ എന്ന ഉപകരണം ഉപയോഗിച്ചാണ് ശബ്ദ തീവ്രത അളക്കുന്നത്.

ശബ്ദ തരംഗത്തിന് എണ്ണത്തെ ആവൃത്തി എന്നാണ് പറയുന്നത്. ഒരു സെക്കൻഡിൽ കമ്പനം ചെയ്യുന്ന ശബ്ദതരംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ആവൃത്തി നിശ്ചയിക്കുന്നത്. 
Share:

25 വയസ്സിന് മുമ്പ് വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍*

കുട്ടിക്കാലം മുതൽക്കേ വായന ശീലമാക്കണമെന്നാണ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം മുൻ അദ്ധ്യാപകനും വിവർത്തകനുമായ പി. ജയേന്ദ്രന്റെ അഭിപ്രായം. എങ്കിൽ മാത്രമേ നിങ്ങൾക്ക് പൂർണ മനുഷ്യനാകാൻ സാധിക്കു. ഈസോപ്പു കഥകളും പഞ്ചതന്ത്രവും പുനരാഖ്യാനം ചെയ്തിട്ടുള്ള രാമായണവും മഹാഭാരതവും ഉൾപ്പെടെയുള്ളവ അഞ്ചു മുതൽ പത്തുവയസുവരെയുള്ള കുട്ടികളുടെ വായനക്ക് നല്ലതാണ്.

മാർക്ക് ട്വയിൻ രചിച്ച ദ അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയർ, ജൂൾസ് വെർണയുടെ ജേർണി ടു ദ സെന്റർ ഓഫ് ദ എർത്ത്, സോമർസെറ്റ് മോമിന്റെ ചെറുകഥകൾ തുടങ്ങിയവ 10 മുതൽ 15 വരെയുള്ള പ്രായക്കാർക്ക് വായിക്കാൻ നല്ലതാണ്.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന, മനുഷ്യന് പ്രകൃതിയെ ഒരിക്കലും കീഴ്പ്പെടുത്താനാവില്ലെന്ന സന്ദേശം നൽകുന്ന ഏണസ്റ്റ് ഹെമിങ്വേയുടെ ഓൾഡ് മാൻ ആൻഡ് ദ സീ, ഗ്രേറ്റ് ഡിപ്രഷനെ അടിസഥാനപ്പെടുത്തി ജോൺ സ്റ്റെയിൻബെക്ക് രചിച്ച ദ ഗ്രേപ്സ് ഓഫ് റാഥ്, ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും തുടങ്ങിയവ 15 മുതൽ 25 വയസുവരെയുള്ള കാലത്തെ വായനക്ക് അനുയോജ്യമാണ്.
ചിത്രകാരൻ വാൻഗോഗിന്റെ കഥ പറയുന്നതാണ് ഇർവിങ് സ്റ്റോണിന്റെ ലസ്റ്റ് ഓഫ് ലൈഫ്. നോവലിന്റെ സാധ്യതകൾക്കൊപ്പം ആധുനിക ചിത്രകലയുടെ ആമുഖമായും ഈ കൃതി വായിക്കാം. ലോകത്തിലെ ഏറ്റവും പ്രശസ്തമായ യുദ്ധനോവലാണ് എറിക് മറിയ റെമാർക്യൂവിന്റെ ഓൾ ക്വയ്റ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്. റെമർക്യുവിന്റെ എഴുത്തിൽ അസ്വസ്ഥനായ അഡോൾഫ് ഹിറ്റ്ലർ നോവലിസ്റ്റിനെ അന്വേഷിച്ച് വീട്ടിലെത്തുകയും എഴുത്തുകാരനെ പിടികൂടാൻ കഴിയാത്തതിൽ കുപിതനായി സഹോദരിയെ വെടിവച്ചു കൊലപ്പെടുത്തിയതും പുസ്തകത്താളിൽ പുരണ്ട ചുകന്ന മഷിയായി അവശേഷിക്കുന്നു. ഹിമാലയയാത്രക്കൊപ്പം ആത്മീയമായ ഔന്നിത്യത്തിലേക്കുമുള്ള യാത്രയാണ് പീറ്റർ മാത്തിസണിന്റെ സ്നോ ലെപ്പേഡ് വായനക്കാരനുമായി പങ്കുവയ്ക്കുന്നത്.

5 മുതൽ പത്തു വയസുവരെയുള്ള കുട്ടികൾക്ക് വായിക്കാൻ പറ്റിയ പുസ്തകങ്ങൾ

* ഈസോപ്പു കഥകൾ

* പഞ്ചതന്ത്ര കഥകൾ

* ആലീസ് ഇൻ വണ്ടർലാൻഡ്

* മഹാഭാരതവും രാമായണവും - പുനരാഖ്യാനം ചെയ്തത്

* ജംഗിൾബുക്ക് - റുഡ്യാർഡ് കിപ്ലിങ്

10 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് വായിക്കാൻ പറ്റിയ പുസ്തകങ്ങൾ

* ടോം സോയർ - മാർക്ക് ട്വയിൻ

* ഐവാൻ ഹോ - വാൾട്ടർ സ്കോട്ട്

* ഗോര - രബീന്ദ്ര നാഥ ടാഗോർ

* ദ ബാച്ച്ലർ ഓഫ് ആർട്സ് - ആർ.കെ. നാരായണൻ

* ജേർണി ടു ദ സെന്റർ ഓഫ് ദ എർത്ത് - ജൂൾസ് വെർണെ

* ഷെർലക് ഹോംസ് - ആർതർ കൊനാൻ ഡോയൽ

* ഓൾ ക്രീച്ചേഴ്സ് ഗ്രേറ്റ് ആൻഡ് സ്മാൾ - ജെയിംസ് ഹാരിയറ്റ്

* മാൻ ഈറ്റേഴ്സ് ഓഫ് കുമയൂൺ - ജിം കോർബെറ്റ്

* സോമർസെറ്റ് മോമിന്റെ ചെറുകഥകൾ

* ജോനാഥൻ ലിവിങ്സ്റ്റൺ സീഗൾ - റിച്ചാർഡ് ബാക്ക്

15 മുതൽ 25 വരെ പ്രായമുള്ളവർക്ക് വായിക്കാൻ പറ്റിയ പുസ്തകങ്ങൾ

* ദ ഓൾഡ് മാൻ ആൻഡ് ദ സീ - ഏണസ്റ്റ് ഹെമിങ്വേ

* ഗ്രേപ്സ് ഓഫ് റാഥ് - ജോൺ സ്റ്റെയിൻബാക്ക്

* സോർബാ ദ ഗ്രീക്ക് - നിക്കോസ് കസൻദ്സക്കിസ്

* ലസ്റ്റ് ഫോർ ലൈഫ് - ഇർവിങ് സ്റ്റോൺ

* ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്- എറിക്ക് മറിയ റെമാർക്യു

* വാർ ആൻഡ് പീസ് - ടോൾസ്റ്റോയി

* ബ്രദേഴ്സ് ഓഫ് കാരമസോവ് - ദസ്തയേവ്സ്കി

* വൺ ഹൺഡ്രഡ് ഇയർ ഓഫ് സോളിറ്റിയൂഡ് - മാർക്കേസ്

* ഡാവിഞ്ചി കോഡ് -ഡാൻ ബ്രൗൺ

* ദ സ്റ്റോറി ഓഫ് സാൻമിഷേൽ - ആക്സൽ മുൻതേ

* ദ സ്നോ ലെപ്പേഡ് - പീറ്റർ മാത്തിസൺ

* സാധന - രബീന്ദ്ര നാഥ ടാഗോർ

* കൃഷ്ണ - ദ മാൻ ആൻഡ് ഹിസ് ഫിലോസഫി- ഓഷോ

* ഓൾഡ് പാത്ത് വൈറ്റ് ക്ലൗഡ്സ് - തിച്ച് ഞാറ്റ് ഹാൻ

* വെൻ ബ്രീത്ത് ബികം എയർ - പോൾ കലാനിധി
Share:

Plus One ഏകജാലക പ്രവേശനം സംബന്ധിച്ച്

1. +1 പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ്  രാവിലെ മുതൽ നെറ്റിൽ ലഭ്യമാകും. നെറ്റിൽ നിന്ന് അലോട്ട്മെന്റ് ലെറ്റർ പ്രിന്റ് എടുക്കണം
2. പ്രവേശന സമയത്ത് അലോട്ട്മെന്റ് ലെറ്ററിന്റെ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പിട്ടിരിക്കണം.
3. യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ് (TC) സ്വഭാവ സർട്ടിഫിക്കറ്റ് (CC), ബോണസ് പോയിന്റ്, ടൈബ്രേക്ക് എന്നിവ അവകാശപ്പെട്ട ( ക്ലബ് സർട്ടിഫിക്കറ്റുകൾ) സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനൽ ഹാജരാക്കണം.
4. യോഗ്യത സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട സ്കൂൾ, ബോർഡ് എന്നിവടങ്ങളിൽ നിന്ന് ലഭിക്കാത്ത പക്ഷം പ്രവേശനത്തിനായി വിദ്യാർത്ഥികൾ നെറ്റിൽ നിന്ന് ലഭിക്കുന്ന കോപ്പി സ്വയം സാക്ഷ്യപ്പെടുത്തി നൽകാവുന്നതാണ്.
5. പ്രവേശന സമയത്ത് TC, CC എന്നിവ നിർബന്ധമാണ്.
6. അപേക്ഷകർക്ക് 2019 ജൂൺ 1 ന് 15 വയസ് തികഞ്ഞിരിക്കണം. 20 വയസ് കവിയാൻ പാടില്ല.
7. കേരളത്തിലെ SSLC പാസായവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. ഉയർന്ന പ്രായപരിധിയിൽ നിന്ന് ആറ് മാസം ഇളവ് ലഭിക്കും.
8. മറ്റു ബോർഡുകളിൽ നിന്ന് പാസായവർക്കു ഉയർന്ന, താഴ്ന്ന പരിധിയിൽ നിന്ന് 6 മാസം ഇളവ് ലഭിക്കും. പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്കു പ്രായപരിധിയിൽ 2 മാസം ഇളവ് ലഭിക്കും.
9. അന്ധരോ ബധിരരോ, ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവർക്ക് 25 വയസ്സ് വരെ ഇളവ് ലഭിക്കും.
10. ഭിന്ന ശേഷി വിഭാഗത്തിൽ ( Blind, OH .DEAF, MR) പ്രവേശനം നേടാൻ 40% കുറയാത്ത വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന ജില്ലാതല കൗൺസ്‌ലിംഗ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
11. ഫീസ് ആനുകൂല്യം ലഭിക്കുന്നവർ ഒഴികെ സ്കൂൾ ഫീസ്, പി.ടി.എ. ഫണ്ട് എന്നിവ അടക്കണം.
12. സമുദായ സംവരണത്തിന് SSLC കാർഡിലെ സമുദായം മതിയാകും. SSLC കാർഡിലെ സമുദായം വിഭിന്നമാണെങ്കിൽ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം.
13. പഞ്ചായത്ത്, താലൂക്ക്, ജില്ല എന്നിവയുടെ പേരിൽ ബോണസ് പോയന്റ് ലഭിക്കാർ SSLC ബുക്കിൽ ആ വിവരങ്ങൾ ഉണ്ടങ്കിൽ മതിയാകും. അല്ലാത്തപക്ഷം റേഷൻ കാർഡിന്റെ കോപ്പിയോ, നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കണം.
14. എൻ.സി.സി.75% ഹാജർ ഉണ്ടായിരിക്കണം - പുരസ്ക്കാർ ലഭിച്ചിട്ടുണ്ടെങ്കിൽ സ്കൗട്ട് വിഭാഗത്തിൽ ബോണസ് പോയന്റ് ഉണ്ടാകും.
16. നീന്തലിൽ 2 പോയന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ അപേക്ഷകൻ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രൂപീകരിച്ചിട്ടുള്ള സ്പോർട്ട്സ് കൗൺസിൽ, ജില്ലാ സ്പോർട്ട്സ് കൗൺസിൽ എന്നിവ നൽകിയീട്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
17. S.P.C വിദ്യാർത്ഥികൾ നിർദ്ദിഷ്ട ഓർഡർ പ്രകാരമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
18. NTSE ഒഴികെ ഹാജരാക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും 10ആം ക്ലാസ് പഠിച്ചിരുന്ന സമയത്തായിരിക്കണം.
19. യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് മാത്രമേ അത് ലഭിക്കുന്നത് വരെ സമയം അനുവദിക്കു. മറ്റു സർട്ടിഫിക്കകളുടെ ഒറിജിൽ നിർബന്ധമാണ്.
20. വിദ്യാർത്ഥിക്കു സ്ഥിരമായും താൽകാലികമായും ചേരാം.
21. ഒന്നാം ഓപ്ഷൻ ലഭിച്ചവർ സ്ഥിരമായി ചേരണം. മറ്റ്‌ ഓപ്ഷനുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ  താൽകാലികമായി ഫീസ് അടക്കാതെ ചേരാവുന്നതാണ്.
21. അടുത്ത അലോട്ട്മെന്റ് ഓപ്ഷൻ മാറ്റി കിട്ടിയില്ലെങ്കിൽ ഇവിടെ തന്നെ സ്ഥിരപ്പെടുന്നതാണ്. സ്ഥിരമായി ചേർന്നാലും അഡ്മിൻ പ്രക്രിയ അവസാനിക്കുന്നതിന് മുമ്പ് സ്കൂൾ കോമ്പിനേഷൻമാറുന്നതിന് അവസരമുണ്ടാകും.
22. അലോട്ട്മെന്റ് ലഭിച്ചിട്ടു ചേർന്നില്ലാ എങ്കിൽ ഏകജാലക പ്രവേശനത്തിൽ നിന്നു പുറത്താകുന്നതാണ്.
23. രണ്ട് മുഖ്യ അലോട്ട്മെൻറും സീറ്റുകൾ ബാക്കി വരുന്ന പ്രകാരം സപ്ലിമെന്റ് അലോട്ട്മെന്റുകളും ഉണ്ടാകുന്നതാണ്.
24. വിദ്യാർത്ഥികൾ ഏതെങ്കിലും സ്കൂളുകളിൽ ചേർന്നതിന് ശേഷം എല്ലാം ആവശ്യങ്ങൾക്കും ആ സ്കൂളിനെ തന്നെ സമീപിക്കേണ്ടതാണ് - (ഓപ്ഷൻ, സ്കൂൾ മാറ്റം)
25. ജൂൺ 3ന് +1 ക്ലാസുകൾ തുടങ്ങുന്നതായിരിക്കും.
Share:

Plus One Allotment List 2019

പ്ലസ് വൺ  പ്രവേശനം
 (23/05/2019 വൈകിട്ട് 6 23 നു ശേഷം  ഫസ്റ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും)

അലോട്ട്മെന്റ് ലഭിച്ചവർ നിർബന്ധമായും 24, 25, 27 തിയ്യതികളിലായി അലോട്ട്മെൻറ്ലഭിച്ച സ്കൂളിൽ പോയി സ്ഥിരമായോ താത്കാലികമായോ പ്രവേശനം  നേടേണ്ടതാണ്

അഡ്മിഷന്  ആവശ്യമായ രേഖകൾ:

👉. ഫസ്റ്റ് അലോട്ട്മെന്റ് പ്രിന്റ് ഔട്ട്.

👉 SSLC സർട്ടിഫിക്കറ്റ്  / online copy

👉 TC & CC

👉 NCC- Scout-JRC-Club  Swimming.
 (ഉണ്ടെങ്കിൽ)

👉 .Cast, Nativity (CBSE student  നു മാത്രം )

👉. ഫീസ് (അലോട്ട്മെന്റ് ലെറ്ററിൽ കാണിച്ചതു പ്രകാരം )

TC, C C എന്നീ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ആവശ്യമാണ്. ഇവയില്ലാതെ പ്രവേശനം സാധ്യമല്ല

ശ്രദ്ധിക്കുക

ഒറിജിനലില്ലാതെ ഒരു കാരണവശാലും അഡ്മിഷൻ നടക്കില്ല.ഒറിജിനലാണ് തന്റെ കയ്യിലുള്ളതെന്നു ഉറപ്പു വരുത്തുന്നത് കുട്ടിയുടെയും രക്ഷിതാവിന്റെയും മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കും (ഏകജാലക അപേക്ഷയുടെ കൂടെ ഒർജിനൽ സർട്ടിഫിക്കറ്റുകൾ കൊടുത്തുപോയവർ ഉടൻ തന്നെ തിരിച്ചു വാങ്ങി സൂക്ഷിക്കുക )

അലോട്ട്മെന്റ് കിട്ടിയിട്ട് നിശ്ചിത സമയ പരിധിക്കുള്ളിൽ ചേരാത്തവരെ പിന്നീടുള്ള അലോട്ട്മെന്റ് കൾക്ക് പരിഗണിക്കില്ല.
Official Website Address
http://hscap.kerala.gov.in/

പ്രവേശനം നേടുന്നതിനു മുമ്പ് S.S.L.C യുടെ യും ഇതര സെര്ടിഫിക്കറ്റുകളുടെയും  ഫോട്ടോസ്റ്റാറ്റ് കോപ്പികൾ   എടുത്ത് വെക്കുന്നത് ഭാവിയിൽ  ഉപകാരപ്പെടും
Share:

സൈക്കിൾ ചക്രത്തിന് നല്ല ബ്രേക്കിംങ്ങ് കിട്ടാൻ വേണ്ടി വലിപ്പം കൂടിയ ബ്രേക്ക് ഘടിപ്പിക്കാത്തതെന്തുകൊണ്ട്?

ബ്രേക്കിന്റെ  വലിപ്പത്തിനനുസരിച്ച് ഫലം കൂടുമോ?  ഇല്ല എന്നതാണ് വാസ്തവം.ബ്രേക്കിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഘർഷണബലം(Frictional Force) സമ്പർക്ക പ്രതലത്തിന്റെ വിസ്തീർണ്ണത്തിന് ആനുപാതികമല്ല. പ്രതലത്തിനു ലംബമായി ചെലുത്തുന്ന ബലത്തിനനുസരിച്ചാണ് ഘർഷണത്തിന്റെ ബലം. ബ്രേക്ക് പ്രവർത്തിക്കുന്ന പ്രതലം എത്ര തന്നെയായിരുന്നാലും ബ്രേക്ക് പിടിക്കാനുപയോഗിക്കുന്ന ബലം തുല്യമാണെങ്കിൽ അതിന്റെ പ്രഭാവത്തിൽ വ്യത്യാസമുണ്ടാവില്ല. പിന്നെ ബ്രേക്ക് വലുതാക്കിയിട്ട്  ഗുണമൊന്നുമില്ലല്ലോ. അതുകൊണ്ടാണ് സൈക്കിളിൽ വലിപ്പം കൂടിയ ബ്രേക്ക് കട്ട പിടിപ്പിക്കാത്തത്.
Share:

മനോബലവും സീസറും

റോമിന്റെ  സേനാനായകനും  രാജ്യതന്ത്രജ്ഞനുമായിരുന്നു  'ജൂലിയസ് സീസർ'. റോമിലെ തന്നെ മറ്റൊരു സേനാനായകനായിരുന്നു 'പോംബി' അദ്ദേഹം ജൂലിയസ് സീസറിൻറെ എതിരാളിയായിരുന്നു. റോമിന്റെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ ജൂലിയസ് സീസറും പോംബിയും പലപ്രാവശ്യം ഏറ്റുമുട്ടി. ഒരിക്കൽ രണ്ടുപേരും ഏറ്റുമുട്ടിയ യുദ്ധത്തിനിടയിൽ പോംബി പരാജയപ്പെട്ടപ്പോൾ ജൂലിയസ്  സീസറിന്റെ  പടയാളികൾ പോംബിയുടെ തല വെട്ടിയെടുത്ത് സീസറിന്റെ  മുൻപിൽ ഹാജരാക്കുകയാണ്. അതുകണ്ട് സീസർ  പൊട്ടിക്കരഞ്ഞു കൊണ്ട് പറയുകയാണ് ഞാൻ വിജയമാണ് ആഗ്രഹിച്ചത് പ്രതികാരം അല്ല. ന്യായമായ മാർഗ്ഗങ്ങളിലൂടെ പോംബിയെ    എതിർത്ത് തോല്പിക്കണം  എന്നല്ലാതെ പോംബിയുടെ തലവെട്ടിയെടുത്തൊരു പ്രതികാരം സീസർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

വാസ്തവത്തിൽ സീസറിന്റെ  വിജയ പ്രയാണത്തിൽ പലപ്പോഴും വിലങ്ങു തടിയായിരുന്നു പോംബി. എങ്കിൽപോലും പോംബിയെ  പ്രതികാരചിന്തയോടെ നശിപ്പിക്കണം എന്നുള്ളത്  സീസറിൻറെ മനസ്സിൻറെ ഒരുകോണിൽ പോലുമുണ്ടായിരുന്നില്ല

പ്രിയമുള്ളവരെ പ്രതികാരം കൊണ്ട് ചരിത്രത്തിൽ ആരുംതന്നെ മഹാന്മാരായിട്ടില്ല. പ്രതികാര വഴിയിലൂടെ സഞ്ചരിച്ച് ഇനി ആരും മഹാന്മാരായിത്തീരുകയുമില്ല.പ്രതികാരം നമ്മുടെ ജീവിതത്തിൽ പ്രത്യേകമായി ഒന്നും നേടിതരുന്നില്ല മറിച്ച് നമ്മുടെ ജീവിതത്തിൻറെ സമാധാനവും, ശാന്തിയും പലപ്പോഴും നഷ്ടപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ പ്രതികാരം ചെയ്യണം എന്നുള്ള പ്രലോഭനത്തെ നാം അതിജീവിച്ചേ തീരു. ആണത്വത്തിന്റെയും നട്ടെല്ലിന്റെയുമൊക്കെ   പേരുപറഞ്ഞാണ്  കൗമാരപ്രായക്കാർതൊട്ട്  പ്രതികാരം ചെയ്യാൻ ഒരുങ്ങുന്നത്. പക്ഷേ ഞാൻ ഒന്ന് ഓർമിപ്പിക്കട്ടെ ആണത്വവും,നട്ടെല്ലും  ആത്മനിയന്ത്രണവുമൊക്കെ ഉള്ളവർക്കെ പ്രതികാരം ചെയ്യാതിരിക്കാൻ സാധിക്കുകയുള്ളൂ. നമ്മുടെ ഇഷ്ടങ്ങൾക്ക് വിലങ്ങുതടി ആകുന്നവർ അല്ലെങ്കിൽ നമ്മെ കബളിപ്പിച്ചു കടന്നുപോകുന്നവർ അല്ലെങ്കിൽ നമുക്ക് വൻ  നഷ്ടങ്ങളും നാണക്കേടും  വരുത്തി വയ്ക്കുന്നവർ  ഇവരോടൊക്കെ പ്രതികാരം ചെയ്യാൻ നമുക്ക് ഭയങ്കരമായ പ്രലോഭനം തോന്നാറുണ്ട്. പക്ഷേ അവയെ അതിജീവിക്കണമെങ്കിൽ നമുക്ക് നല്ല തന്റെടം വേണം ആത്മ നിയന്ത്രണം വേണം ധൈര്യം വേണം എല്ലാത്തിനുമുപരി ഈശ്വരാ അനുഗ്രഹം വേണം അതുകൊണ്ട് എപ്പോഴെങ്കിലും ചെറുതോ വലുതോ ആയിക്കൊള്ളട്ടെ പ്രതികാരം ചെയ്യണം എന്നുള്ള പ്രലോഭനം വരുമ്പോൾ ഈശ്വരന്റെ  മുമ്പിൽ പ്രാർത്ഥിക്കുക പ്രതികാരം ചെയ്യാതിരിക്കാനുള്ള ആത്മ നിയന്ത്രണത്തിനു വേണ്ടി മനോ ബലത്തിനു വേണ്ടി.
Share:

കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ

കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ
(തൻറെ നേട്ടത്തിൽ മാത്രമായിരിക്കും സൂത്രശാലികളുടെ ശ്രദ്ധ)

കുറുക്കൻ മഹാ സൂത്രശാലി ആണല്ലോ. അവന്  കോഴിയിറച്ചിയിലാണ് കൂടുതൽ താല്പര്യം. എങ്ങോട്ട് പോകുമ്പോഴും അവൻ ശ്രദ്ധിക്കുക കോഴിയെയായിരിക്കും. നാട്ടിൻപുറങ്ങളിൽ ആകട്ടെ കോഴിയെ സംരക്ഷിക്കുന്നത് കൂട്ടിലാണ്. അത്തരം സ്ഥലങ്ങളിൽ കോഴിക്കൂട്ടിൽ ആകും അവന്റെ ശ്രദ്ധ. പോക്കറ്റടിക്കാരൻ ആളുകളുടെ പോക്കറ്റിലേക്കാണ്  നോക്കുക. സൂത്രശാലികളായ ആളുകൾ എല്ലായിപ്പോഴും തനിക്ക് നേട്ടമുണ്ടാകുന്ന കാര്യത്തിൽ ആയിരിക്കും ശ്രദ്ധ പതിപ്പിക്കുക. എവിടെ ഏത് സാഹചര്യത്തിലായാലും അയാൾ സ്വന്തം നേട്ടങ്ങളിൽ ശ്രദ്ധിക്കുന്നു.
Share:

എന്തുകൊണ്ടാണ് തൂവെള്ള ബൾബിലൂടെ നോക്കുമ്പോൾ സൂര്യൻ ചുവന്നതായി കാണുന്നത്?

സാധാരണ ചില്ലിൽ വെളുത്ത പദാർത്ഥം പൂശിയുണ്ടാക്കുന്നതാണ് തൂവെള്ള ബൾബ്(Milky Bulb). ഈ ബൾബിലൂടെ സൂര്യ പ്രകാശം കടന്നു പോകുമ്പോൾ വെളുത്ത പദാർത്ഥത്തിലെ ചെറിയ തരികൾ സൂര്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ തരംഗങ്ങളെ കൂടുതൽ വികീർണനം(Scattering) ചെയ്യിക്കുന്നു. അതായത് വയലറ്റ്, നീല മുതലായ നിറങ്ങൾക്ക് കൂടുതൽ വികീർണനം സംഭവിക്കുന്നു. ബാക്കി അവശേഷിക്കുന്നതിൽ  മുഖ്യമായത് ചുവന്ന നിറമാണ്. ഈ ചുവന്ന നിറത്തെ  കടത്തിവിടുമ്പോൾ ബൾബ് അതിന്റെ ആകൃതി മൂലം ഒരു ലെൻസ് പോലെ പ്രവർത്തിക്കുന്നു. തൽഫലമായി സൂര്യനെ കാണുന്നത് ഒരു ചുവന്ന ഗോളമായാണ്. മിൽക്കി ബൾബിനുള്ളിലെ ചൂടായ ഫിലമെൻഡും ചുവപ്പായാണ് കാണുക എന്നും ഓർക്കുക. യഥാർത്ഥത്തിൽ സൂര്യന്റെ  നിറം വെള്ളയല്ലെന്ന കാര്യം മറക്കരുത്.
Share:

നാളെ നാളെ, നീളെ നീളെ...

എന്തുകൊണ്ടാണ് ചില കാര്യങ്ങള്‍ നമ്മളിങ്ങനെ മാറ്റിമാറ്റി വയ്ക്കുന്നത്? മടിയും അലസതയുമാണ് കാരണമെന്ന് ഒഴുക്കന്‍മട്ടില്‍ പറയാം. പക്ഷെ മറ്റുകാര്യങ്ങള്‍ നമ്മള്‍ ഉത്സാഹത്തോടെ ചെയ്യുന്നുണ്ടാകും. അപ്പോള്‍ മടിയല്ല പ്രശ്‌നം, പിന്നെ...?

ഞങ്ങളുടെ നാട്ടില്‍ നല്ലൊരു കാര്‍ മെക്കാനിക് ഉണ്ടായിരുന്നു. ഓട്ടോമൊബൈല്‍ എന്‍ജിനീയര്‍മാരേക്കാള്‍ വിദഗ്ദ്ധന്‍. അയാളുടെ കഴിവുകള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷെ ചുരുക്കംചിലര്‍ മാത്രമേ സ്വന്തം വാഹനം അയാളെ ഏല്പിക്കൂ. നന്നായി പണിതുകിട്ടും, പക്ഷെ സമയത്തിന് കിട്ടില്ല-ഇതായിരുന്നു അയാളെക്കുറിച്ചുള്ള പരാതി. പറഞ്ഞദിവസം ചെല്ലുമ്പോള്‍ പലപ്പോഴും വണ്ടിയില്‍ തൊട്ടിട്ടുപോലും ഉണ്ടാകില്ല. ആള്‍ പാട്ടുംകേട്ട് വര്‍ക്‌ഷോപ്പിലെ കസേരയിലുണ്ടാകും. ചിലപ്പോള്‍ ഒന്നുരണ്ടാഴ്ച അഴിച്ചിട്ടപടി വാഹനം കിടക്കും. ക്ഷുഭിതരാകുന്ന കസ്റ്റമേഴ്‌സിനോട് നാളെ തരാം എന്ന് ഒഴുക്കന്‍മട്ടില്‍ പറയും. നാളെകള്‍ നീണ്ടുപോകും. എന്തായാലും വൈകാതെ അയാളുടെ വര്‍ക്ക്‌ഷോപ്പ് പൂട്ടി.

കാര്യങ്ങള്‍ തുടങ്ങിവെക്കാനുള്ള അമാന്തം നല്ലൊരു ശതമാനം മനുഷ്യര്‍ക്കുമുണ്ട്. അല്പം കുഴഞ്ഞുമറിഞ്ഞ കാര്യമാണെങ്കില്‍ പറയുകയുംവേണ്ട. ബുദ്ധിമുട്ടേറിയ പാഠഭാഗങ്ങള്‍ പിന്നീട് പഠിക്കാമെന്ന് കരുതി മാറ്റിവെക്കുന്ന വിദ്യാര്‍ഥികള്‍ ധാരാളമുണ്ട്. കുഴപ്പംപിടിച്ച ഫയലുകളില്‍ തൊടാന്‍ മടിക്കുന്ന ഉദ്യോഗസ്ഥര്‍ മുതല്‍ കുഴഞ്ഞുകിടക്കുന്ന അലമാര അടുക്കിവെക്കാന്‍ പല ദിവസങ്ങളായി സമയം കിട്ടാത്ത വീട്ടമ്മമാര്‍ വരെ ഈ ഗണത്തിലുണ്ടാകും.
എന്തുകൊണ്ടാണ് ചില കാര്യങ്ങള്‍ നമ്മളിങ്ങനെ മാറ്റിമാറ്റി വയ്ക്കുന്നത്? മടിയും അലസതയുമാണ് കാരണമെന്ന് ഒഴുക്കന്‍മട്ടില്‍ പറയാം. പക്ഷെ മറ്റുകാര്യങ്ങള്‍ നമ്മള്‍ ഉത്സാഹത്തോടെ ചെയ്യുന്നുണ്ടാകും. അപ്പോള്‍ മടിയല്ല പ്രശ്‌നം, പിന്നെ...?
കുഴഞ്ഞുമറിഞ്ഞതും നൂലാമാല പിടിച്ചതുമായ കാര്യങ്ങളാണ് നാം തൊടാന്‍ മടിക്കുന്നതെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. എന്താണിതിനു കാരണം? അത് വേണ്ടവിധം ചെയ്യാനാവില്ലെന്ന ഭയംതന്നെയാണ് മുഖ്യം. മാനസികമായുള്ള താത്പര്യക്കുറവാണ് മറ്റൊരുകാരണം. പരാജയഭീതി, മറ്റുള്ളവര്‍ തന്റെ കഴിവുകേട് തിരിച്ചറിയുമെന്ന ആശങ്ക... തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിനോടുചേര്‍ത്തുവക്കാം. എല്ലാറ്റിലുമുപരി നമ്മുടെ സുഖവും സ്വച്ഛന്ദവുമായ അവസ്ഥയെ ഇത് ഭംഗപ്പെടുത്തുമെന്ന ഭയവും നമുക്കുണ്ടാകും.
ഇത്തരം അവസ്ഥയെ അതിജീവിക്കാന്‍ മാനസികമായ ഒരു ഊര്‍ജം നമുക്ക് ആവശ്യമാണ്. ഇത് ഞാന്‍ ചെയ്യേണ്ടതാണ്, ചെയേ്ത തീരൂ. ഇന്ന് ചെയ്യുന്നതിനെക്കാള്‍ ബുദ്ധിമുട്ടാകും നാളെ ചെയ്യുമ്പോള്‍, അതിനാല്‍ ഇത് ഞാന്‍ ഇപ്പോള്‍ത്തന്നെ പൂര്‍ത്തിയാക്കും-ഇങ്ങനെ ചിന്തിച്ച് ഉത്സാഹപൂര്‍വം അതിലേക്ക് കടന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും.
ചെയ്തുതീര്‍ക്കാനുള്ള ജോലി തീരുംവരെ മനസ്സില്‍ ഒരു ഭാരമായി കിടക്കും. അത് തീര്‍ത്താല്‍ മനസ്സ് സ്വതന്ത്രമാകും. ഉള്ളുതുറന്ന് ചിരിക്കാനും ഉല്ലസിക്കാനും അപ്പോള്‍ മാത്രമേ കഴിയൂ, അതുകൊണ്ട് ഇത് കഴിവതും വേഗം തീര്‍ത്ത് ഞാന്‍ മാനസികസമ്മര്‍ദത്തില്‍നിന്ന് സ്വതന്ത്രനാകുമെന്ന് സ്വയം ഉറപ്പിക്കുക.

പെട്ടന്ന് പൂര്‍ത്തിയാക്കാനാവാത്ത കാര്യങ്ങളാണെങ്കില്‍ ഇന്നുതന്നെ അതിനുള്ള ശ്രമം തുടങ്ങുക. എത്രഘട്ടമായി ഇത് പൂര്‍ത്തീകരിക്കാനാകുമെന്ന് മനസ്സില്‍ തീരുമാനിക്കുക. അതിന് ഒരു സമയപ്പട്ടിക തയ്യാറുക്കുക. അതനുസരിച്ച് കാര്യങ്ങള്‍ നടത്താന്‍ ഉത്സാഹിക്കുക. കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അങ്ങനെ നീണ്ടകാലമായി നിങ്ങള്‍ തലയിടാതിരുന്ന പ്രശ്‌നം നിശ്ചിതകാലത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
ചില കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ലെങ്കില്‍ വിദഗ്ദ്ധരുടെയോഇ  സുഹൃത്തുക്കളുടേയോ സഹായം തേടാം. ഇതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. കാരണം മറ്റുചില കാര്യങ്ങളില്‍ നമ്മള്‍ വിദഗ്ദ്ധരാകും. മറ്റുള്ളവരെ സഹായിക്കാന്‍ നമുക്കും കഴിയും.
നമ്മള്‍ ഏറ്റെടുക്കാന്‍ വൈമുഖ്യം കാട്ടിയ പലതും പിന്നീട് പൂര്‍ത്തിയാക്കുമ്പോള്‍ നമ്മള്‍ ഉദ്ദേശിച്ചത്ര കടുപ്പമൊന്നുമുണ്ടായിരുന്നില്ല എന്നു നാം തിരിച്ചറിയും. മാത്രമല്ല നൂലാമാല പിടിച്ച ഒരു സംഗതി ശ്രദ്ധയോടെ പൂര്‍ത്തീയാക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന പരിശീലനവും പരിജ്ഞാനവും വിലമതിക്കാനാവാത്തതായിരിക്കും. പിന്നീടിതേ കാര്യം നമ്മള്‍ക്ക് നിസ്സാരമായി ചെയ്യാനാകുമെന്ന തനതുവിശ്വാസവും നമുക്കുണ്ടാകും. എല്ലാറ്റിലുമുപരി കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കിയതിന്റെ ആഹ്‌ളാദം മനസ്സില്‍ അലതല്ലും.

എന്നാല്‍ ഇപ്പോള്‍തന്നെ നമുക്ക് തുടങ്ങാം. എന്തൊക്കെ കാര്യങ്ങളാണ് നാം പിന്നീട് ചെയ്യാമെന്നുകരുതി മാറ്റിവെച്ചിരിക്കുന്നത്. വീട്ടില്‍, ഓഫീസില്‍ നമ്മുടെ വ്യക്തിജിവിതത്തില്‍... ഒട്ടും അമാന്തം വേണ്ട... തുടങ്ങാതെ ഒന്നും പൂര്‍ത്തിയാവില്ലെന്ന് ഓര്‍മിക്കുക.
Share:

കുരങ്ങനും കുറുക്കനും കൃഷി ചെയ്ത കഥ

പണ്ടുപണ്ട്പണ്ടൊരിടത്ത് ഒരു കുരങ്ങനും കുറുക്കനും ഉണ്ടായിരുന്നു. അവർ വല്യ ചങ്ങാതിമാരായിരുന്നു.  എന്നാലും, കുറുക്കൻ, തന്റെ ജന്മനാ ഉള്ള കൗശലം എപ്പോഴും പ്രകടിപ്പിച്ചിരുന്നു.  ഒരു ദിവസം കുരങ്ങന് ഒരു ബുദ്ധി തോന്നി.  വെറുതെ ചുറ്റിയടിച്ച് കറങ്ങി നടന്നു സമയം കളയാതെ വല്ല ജോലിയും ചെയ്താലോ.  ഉറുമ്പും തേനീച്ചയും ഒക്കെ കണ്ടില്ലേ, എപ്പോഴും എന്തെങ്കിലും ജോലിയിൽ വ്യാപൃതരായിരിക്കും.  താൻ മാത്രമിങ്ങനെ നടന്നാലോ… കുരങ്ങൻ കുറുക്കനോട് ഇക്കാര്യം പറഞ്ഞു.
        എന്തു ജോലിയാണ് തങ്ങൾക്ക് ചെയ്യാൻ പറ്റുക?  അവർ തലപുകഞ്ഞാലോചിച്ചു.  ഒടുവിൽ നിർദ്ദേശം കുറുക്കനിൽ നിന്നു തന്നെ വന്നു.  നമുക്ക് കൃഷിപ്പണി ചെയ്താലോ?  കൃഷി ചെയ്തു  കിട്ടുന്ന ആദായം രണ്ടുപേർക്കും പങ്കുവയ്ക്കാം... കുരങ്ങന് ഈ ആശയം ഇഷ്ടപ്പെട്ടു.  കൃഷി തുടങ്ങുന്നതിനു മുൻപ് അവർ തമ്മിൽ ഒരു കരാറുണ്ടാക്കി. കൃഷി വിളവ് ഭാഗം വയ്ക്കുന്നത്  എങ്ങനെ വേണമെന്ന് ഒരാൾ പറയും എന്ത് കൃഷി ചെയ്യണമെന്ന്  മറ്റെയാൾ തീരുമാനിക്കും.  ഇത്തവണ കൃഷി വിഭവത്തിന്റെ തല ഭാഗം കുറുക്കനും, കീഴ്ഭാഗം കുരങ്ങനും; നിർദ്ദേശം വച്ചത് കുറുക്കനായിരുന്നു.  ഒന്നുമാലോചിക്കാതെ കുരങ്ങൻ സമ്മതിച്ചു.

ആദ്യത്തെ കൃഷി വാഴക്കൃഷിയായിരുന്നു.  കുറുക്കനും കുരങ്ങനും വളരെ ഉത്സാഹമായി വെള്ളം കോരിയും വളം ഇട്ടും വളരെ തകൃതിയായി കൃഷി തുടർന്നു.  വിളവെടുപ്പ് സമയമെത്തി.  വീതം വയ്പ്പിന്റെ  കാര്യം കുറുക്കനാണ് എടുത്തിട്ടത്.  കൃഷി വിഭവത്തിന്റെ തലഭാഗം (മുകളിലത്തെ ഭാഗം)  കരാറനുസരിച്ച് കുറുക്കനും കീഴ്ഭാഗം കുരങ്ങനും അവകാശപ്പെട്ടതാണ്.  വാഴയായിരുന്നല്ലോ കൃഷി.  വിളവെടുത്തപ്പോൾ വാഴക്കുലയെല്ലാം കുറുക്കനും കിട്ടി കുറുക്കനൊപ്പം നിന്ന് അധ്വാനിച്ച് കൃഷി ചെയ്ത കുരങ്ങന് ഒന്നിനും കൊള്ളാത്ത വാഴയുടെ മൂടും കിട്ടി.
        കുരങ്ങൻ വല്ലാതെ സങ്കടപ്പെട്ടു.  തന്റെ അധ്വാനം വെറുതെയായില്ലേ, കൗശലക്കാരനായ കുറുക്കൻ തന്നെ പറ്റിച്ചല്ലോ.  എന്തായാലും ഇനി ഇത്തരത്തിലൊരു മണ്ടത്തരം പറ്റില്ല. അടുത്ത തവണ താൻ ആലോചിച്ചു തന്നെ പറയും.
        അടുത്ത കൃഷി സമയം വന്നെത്തി. കഴിഞ്ഞ തവണത്തെ തെറ്റ് ആവർത്തിക്കരുതല്ലോ.  കുരങ്ങൻ പറഞ്ഞു, ‘ഇത്തവണ ഞാൻ തീരുമാനിക്കും എങ്ങനെ ഭാഗം വയ്ക്കണമെന്ന്’.  കുറുക്കൻ സമ്മതിച്ചു.  കുരങ്ങൻ പറഞ്ഞു, ‘ഇത്തവണത്തെ വിളവിൽ എനിക്ക് തലഭാഗവും (മേൽ ഭാഗം) കുറുക്കച്ചാർക്ക് കീഴ് ഭാഗവും’ എന്തായാലും കൃഷി ചെയ്യുന്ന വിഭവം താനാണല്ലോ തീരുമാനിക്കുന്നത്… കൗശലക്കാരനായ കുറുക്കൻ ഈ വ്യവസ്ഥ സമ്മതിച്ചു.
        അങ്ങനെ കൃഷി വളരെ ഗംഭീരമായി നടന്നു.  വിളവെടുപ്പിന്റെ സമയമായി.  വ്യവസ്ഥ പ്രകാരം മേൽ ഭാഗം കുരങ്ങനും കീഴ് ഭാഗം കുറുക്കനും.  എന്റെ കുഞ്ഞുങ്ങളേ, ഇത്തവണ കൗശലക്കാരനായ കുറുക്കൻ തിരഞ്ഞെടുത്ത കൃഷി വിഭവം ചേനയായിരുന്നു.  ചേനയുടെ ഫലം അതിന്റെ കിഴങ്ങാണല്ലോ.. അതിന്റെ ചുവട് ഭാഗത്താണ് ഫലം, മുകൾ  ഭാഗം ഒരു വിലയുമില്ലാത്ത ഇലയും… കുറുക്കന് വിലയേറിയ ചേനക്കിഴങ്ങും കിട്ടി കുരങ്ങന് ഒരു വിലയും കിട്ടാത്ത ചേനയിലയും!!! ആകെ വിവശനായ കുരങ്ങൻ അതോടെ കുറുക്കന്റെ കൂട്ടും നിർത്തി സങ്കടത്തോടെ മരത്തിന്റെ ചില്ലയിൽ ചാടി ദൂരത്തേയ്ക്കു പോയി.

ഗുണപാഠം - കൗശലക്കാരെ എപ്പോഴും കരുതലോടെ മാത്രമേ ഇടപെടുത്താവൂ.  തന്നോളം ഉള്ളവരുമായേ ചങ്ങാത്തം ആകാവൂ...
Share:

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതായി

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതായി

(ലാളിച്ചു വഷളാക്കരുത്)

കുട്ടികളെ ലാളിക്കുന്നതിന് ഒരു പരിധിയുണ്ട്. വല്ലാതെ ഓമനിച്ചാൽ കുട്ടികൾ തലയിൽ കയറും. പിന്നെ പിടിച്ചാൽ കിട്ടാതാകും. സ്നേഹവാത്സല്യങ്ങൾ വല്ലാതെ കോരി ചൊരിയരുത്. അതവരുടെ സ്വഭാവത്തെ വഷളാക്കാനേ സഹായിക്കു. അവർ ദുശ്ശാഠ്യക്കാരായിത്തീരും. ആവശ്യപ്പെട്ടത് അപ്പപ്പോൾ സാധിപ്പിച്ചുകൊടുത്തു ശീലിക്കുമ്പോൾ അതിനു സാധിക്കാതെ വരുന്ന ഘട്ടത്തിലാണ് അവൻ തൻറെ തനിനിറം കാണിക്കുക. ഒന്നേ ഉള്ളുവെങ്കിൽ ഉലക്കകൊണ്ട് തല്ലണമെന്ന പഴഞ്ചൊല്ലും ഈ അവസരത്തിൽ ഓർമ്മിക്കാവുന്നതാണ്.  വലുതാകുന്തോറും അനുസരണ ശീലം ഇല്ലാത്ത താന്തോന്നികളായിതീരാതിരിക്കണമെങ്കിൽ ലാളനം മിധമായിരിക്കണം. "അമൃതും  അധികമായാൽ വിഷമാകുമല്ലോ"
Share:

ശരീരത്തിൽ അസ്ഥികളുള്ളത് എന്തുകൊണ്ട്?

ശരീരത്തിന്റെ  ഘടനയും ബലവും നിലനിർത്തുക എന്നതാണ് അസ്ഥികളുടെ പ്രധാന ഉപയോഗം. നിരവധി അസ്ഥികൾ ഇണക്കിച്ചേർത്ത ഒരു ചട്ടക്കൂടിനനുസൃതമായാണ് നമ്മുടെ ശരീരം നിർമ്മിതമായിരിക്കുന്നത്. എന്നാൽ ശരീരത്തിനുള്ള ചട്ടക്കൂടായി വർത്തിക്കുക എന്നതു മാത്രമല്ല അസ്ഥികളുടെ ധർമ്മം.

മനുഷ്യ ശരീരത്തിന്റെ  ചലനങ്ങളെ നിയന്ത്രിക്കുന്ന ഒട്ടേറെ പേശികളുണ്ട്. ഇവയെല്ലാം ബന്ധിച്ചിരിക്കുന്നത് അസ്ഥികളിലാണ്. പേശീവ്യവസ്ഥ നിലനിർത്തുന്നതിൽ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് അസ്ഥികളാണ്. എല്ലുകളുടെ ഉള്ളിൽ മജ്ജ എന്നൊരു പദാർത്ഥമുണ്ട്. രക്തത്തിലുള്ള രക്താണുക്കൾ (ചുവപ്പും വെള്ളയും) രൂപം കൊള്ളുന്നത് ഇവിടെയാണ്. എല്ലുകളിലൂടെ കടന്നുപോകുന്ന സൂക്ഷ്മ രക്തക്കുഴലുകളിലൂടെ ഈ അണുക്കൾ  രക്തപ്രവാഹത്തിൽ കടക്കുന്നു.
Share:

ദാഹിച്ചു വലഞ്ഞ കാക്ക

വേനലിലെ നല്ല ചൂടുള്ള ഒരു ദിവസം ... ദാഹിച്ചുവലഞ്ഞ ഒരു കാക്ക കുറച്ചു വെള്ളത്തിനായി എല്ലായിടത്തും നോക്കി ....കുറെ നേരമായിട്ട് കാക്ക കുടിക്കാനുള്ള കുറച്ചു വെള്ളവും അന്വേഷിച്ചു പറക്കുകയാണ്.. പക്ഷെ എവിടെനിന്നും കാക്കക് വെള്ളം കിട്ടിയില്ല ..
അങ്ങനെ , വളരെ ക്ഷീണിച്ചവശനായി , ദാഹിച്ചു വലഞ്ഞ കാക്ക താഴേക്കും നോക്കി പറന്നു പോകുമ്പോൾ , പെട്ടെന്ന് ഒരു കാഴ്ച കണ്ടു .. താഴെ ഒരു പാത്രം ..! വളരെയേറെ സന്തോഷത്തോടുകൂടി കാക്ക ആ പാത്രം ലക്ഷ്യമാക്കി പറന്നു .. വളരെ പ്രതീക്ഷയോടുകൂടി പാത്രത്തിനകത്തെക്ക് നോക്കി .. അടിവശത്ത് കുറച്ചു വെള്ളം ഉണ്ട് .. തല അകത്തെക്കിട്ട് വെള്ളം കുടിക്കാൻ ശ്രമിച്ചു .. പക്ഷെ ആ പാത്രത്തിന്റെ മുകൾ വശം വളരെ ഇടുങ്ങിയതായതായിരുന്നു .. കാക്കക് തന്റെ തല അകത്തെക്കിടാൻ സാധിച്ചില്ല ..
പാത്രം ചെരിചിട്ട് വെള്ളം കിട്ടുമോ എന്ന് നോക്കി .. അതിനും കഴിഞ്ഞില്ല .. കാരണം മണ്ണുകൊണ്ട് നിർമ്മിച്ച ആ പാത്രത്തിനു നല്ല കനം ഉണ്ടായിരുന്നു , കാക്കയുടെ ചെറിയ ശക്തി ഉപയോഗിച്ചു അത് മറിക്കാൻ കഴിയില്ല ...

പാവം കാക്ക .. ഇനിയെന്ത് ചെയ്യും.. ?? എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് നോക്കി ചുറ്റുമൊന്നു കണ്ണോടിച്ചപ്പോൾ കുറെ ചെറിയ കല്ലുകൾ കണ്ടു .. ബുദ്ധിമതിയായ കാക്കക് പെട്ടെന്ന് ഒരുപായം തോന്നി ..

കല്ലുകൾ ഒരോന്നായി കൊത്തിയെടുത്ത് കാക്ക പതുക്കെ ആ പാത്രത്തിലേക്ക് ഇടാൻ തുടങ്ങി .. പാത്രം കല്ലുകൾ കൊണ്ട് നിറയുന്നതിനനുസരിച്ചു , വെള്ളം മുകളിലേക്ക് പൊങ്ങി വന്നു.. അങ്ങനെ കാക്ക തന്റെ ആവശ്യത്തിനു വെള്ളവും കുടിച്ചു , സന്തോഷത്തോടു കൂടി , എവിടെക്കോ പറന്നു പോയി.

എത്ര ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾക്കും , ശരിയായി ചിന്തിക്കുകയും അദ്ധ്വാനിക്കുകയും ചെയ്‌താൽ , പരിഹാരം കിട്ടുമെന്ന് മനസ്സിലായോ ഈൗ കഥയിൽ നിന്നും ..!!
Share:

വലുതാകാൻ ചെറുതാകണം

മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധൻ തീവണ്ടിയിൽ ഏസി കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുകയായിരുന്നു .
ടിക്കറ്റ് പരിശോധകൻ (ടി ടി ഇ ) അയാളുടെ അടുത്ത് വന്നു ടിക്കറ്റ് ആവശ്യപ്പെട്ടു.
വൃദ്ധൻ തന്റെ ബാഗിനുളളിൽ തിരയാൻ തുടങ്ങി.
" ഇവിടെ എവിടേയോ കാണണം"
വൃദ്ധൻ തിരച്ചിൽ തുടരവെ അതൃപ്തിയോടെ പരിശോധകൻ പറഞ്ഞു.
"ഞാൻ തിരിച്ച് വരുമ്പോൾ താങ്കൾ ടിക്കറ്റ് കാണിക്കണം".
വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരിശോധകൻ ഊഹിച്ചു. കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന പരിശോധകന് വൃദ്ധൻ തന്റെ ഏസി ക്ലാസ് ടിക്കറ്റ് കാണിച്ചു.പരിശോധകന് കുറ്റബോധം തോന്നി.
'ഒറ്റനോട്ടത്തിൽ അയാളെ ഞാൻ വിലയിരുത്താൻ പാടില്ലായിരുന്നു'.
തീവണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ അയാളെ പുറത്തിറങ്ങുവാൻ പരിശോധകൻ സഹായിച്ചു.
തന്റെ ലഗ്ഗേജ് എടുക്കാൻ ഒരു ചുമട്ടുകാരനെ വൃദ്ധൻ വിളിച്ചു.
ചുമട്ടുകാരൻ ലഗ്ഗേജ് എടുത്തെങ്കിലും പെട്ടെന്ന് അത് താഴെ വെച്ച് നടന്നു പോയി. അയാൾ അടുത്ത കമ്പാർട്ടുമെന്റിൽ വന്നിറങ്ങിയ ഭംഗിയായി വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ലഗ്ഗേജ് എടുത്ത് അവരോടൊപ്പം നടന്നു പോയി.
' ചുമട്ടുകാരനെ കുറിച്ച് നിങ്ങൾ എന്ത് വിചാരിക്കുന്നു ...?'
ഇത് കണ്ട പരിശോധകൻ വൃദ്ധന്റെ ലഗ്ഗേജ് എടുത്ത് ഒരു ടാക്സി വിളിക്കാൻ സഹായിച്ചു.പരിശോധകനോട് നന്ദി പറഞ്ഞ വൃദ്ധൻ ഒരു നൂറു രൂപാ നോട്ട് അയാളെ എൽപിച്ചു എന്നിട്ട് പറഞ്ഞു "ദയവായി ഇത് ആ ചുമട്ടുകാരന് കൊടുക്കണം.
മേലിൽ ആരെയും വേഷം നോക്കി വിലയിരുത്തരുതെന്നും പറയണം".
തിരിച്ചെത്തിയ പരിശോധകൻ ചുമട്ടുകാരനെ കണ്ടപ്പോൾ അയാളോട് പറഞ്ഞു "നിങ്ങൾ ചെയ്തത് ശരിയായില്ല.
ഏതായാലും ഈ പണം അയാൾ നിങ്ങൾക്ക് തന്നതാണ് വേഷം നോക്കി ആരെയും വിലയിരുത്തരുതെന്ന് നിങ്ങളോട് പറയാനും പറഞ്ഞു ".
"ക്ഷമിക്കണം സാർ" ചുമട്ടുകാരൻ പറഞ്ഞു "തിരക്കിനിടയിൽ ഞാൻ പറയാൻ വിട്ടു പോയി അതൊരു അന്ധയായത  സ്ത്രീയാണ്.
സ്ഥിരമായി ഞാനാണ് അവരുടെ ലഗ്ഗേജ് എടുക്കാറുള്ളത് .ഞാനതിനു കൂലിയൊന്നും വാങ്ങാറുമില്ല.താങ്കൾ ആ വൃദ്ധനെ കാണാൻ ഇടയാവുകയാണെങ്കിൽ അദ്ധേഹത്തോട് പറയണം ആരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് " .
നാമാണ് യഥാർത്ഥ ശരിയെന്നാണ് നമ്മുടെ ധാരണ...
യാദൃശ്ചികമായോ അല്ലാതെയോ പലപ്പോഴും അങ്ങിനെ ആയിത്തീരാറുമുണ്ട്......
ആ അഹങ്കാരത്തിൽ നാം പലപ്പോഴും മറ്റുള്ളവരിലെ കുറ്റം കണ്ടെത്താൻ ശ്രമിക്കാറുണ്ട്.....
എന്നാൽ നമ്മളേക്കാൾ വലിയ ശരി അവരാണെന്ന് തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു.
വലുതാകാൻ ചെറുതാകണം
Share:

സങ്കടേ രക്ഷിക്കുന്ന മാനുഷനല്ലോ ബന്ധു

സങ്കടേ  രക്ഷിക്കുന്ന മാനുഷനല്ലോ ബന്ധു

(ആപത്തിൽ സഹായിക്കുന്നവനാണ് ബന്ധു)

ആപത്ഘട്ടങ്ങളിൽ സഹായിക്കുന്ന മനുഷ്യരാണ് "ബന്ധു" എന്ന പേരിന് അർഹരാകുന്നത്. സമ്പദ്ഘട്ടങ്ങളിൽ പിന്നാലെ കൂടി പലതും തട്ടി വിഴുങ്ങുന്ന ഒരു കൂട്ടം ആളുകളുണ്ട്. അവരൊന്നും ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല. അവർ തട്ടിച്ചു തിന്നാൻ വേണ്ടി മാത്രം കൂട്ടുകൂടുന്നവരാണ്. വിഷമാവസരങ്ങളിലാണ് ബന്ധുക്കളുടെ തനിനിറം കാണപ്പെടുക. ആ സന്ദർഭങ്ങളിൽ  സഹായിക്കാനും ആശ്വസിപ്പിക്കാനും ഓടിയടുക്കുന്നവരാണ് യഥാർത്ഥ ബന്ധുക്കൾ. ഇത്തരം ഘട്ടങ്ങളിൽ സഹായിക്കാത്തവർ ബന്ധു വർഗ്ഗത്തിൽപ്പെട്ടവരായാൽപ്പോലും ബന്ധുക്കളായി പരിഗണിക്കാൻ പാടുള്ളതല്ല.
Share:

സാധാരണ കടലാസുകൾക്ക് വെളുപ്പു നിറം എന്തുകൊണ്ടാണെന്നറിയാമോ?

വിവിധതരം കടലാസിന്റെ നിറവും, തരവുമൊക്കെ നിശ്ചയിക്കുന്നത് അതുണ്ടാക്കുന്ന വിധമാണ്. തടിയാണ് പ്രധാന അസംസ്കൃതവസ്തു. തടി അരച്ച് പൾപ്പാക്കുകയാണ് ആദ്യപടി. ഇത് രണ്ടു തരത്തിലാണ് ചെയ്യുക. തടി വെള്ളം ചേർത്ത് അരച്ചെടുക്കുകയാണ് ഒരു മാർഗ്ഗം. ഇത്തരം പൾപ്പിൽ നിന്നുള്ള കടലാസിന് ഈട് കുറവാണ്. നമ്മുടെ പത്രങ്ങൾ മിക്കതും ഇത്തരത്തിലുള്ള കടലാസാണ് ഉപയോഗിക്കുന്നത്.
       
തടി തീരെ ചെറിയ കഷണങ്ങളാക്കി ക്ഷാരലായനിയിൽ ഉന്നതമർദ്ദത്തിൽ വേവിച്ചെടുക്കുന്നതാണ് രണ്ടാമത്തെ മാർഗ്ഗം. പുസ്തകങ്ങൾക്കും മറ്റുമുള്ള കടലാസ് നിർമ്മിക്കുന്നത് ഇങ്ങനെയാണ്. ഇങ്ങനെ നിർമ്മിക്കുന്ന പൾപ്പ് ബ്ലീച്ച് ചെയ്ത് വെളുപ്പിച്ചെടുക്കേണ്ടതുണ്ട്. മാലിന്യങ്ങൾ കളയുന്നതിന്, പൾപ്പ് കഴുകി അരിച്ചെടുത്ത്,  ആവശ്യമെങ്കിൽ ബ്ലീച്ച് ചെയ്തതിന് ശേഷം പാളികളായി ഉണക്കിയെടുക്കുന്നു. മില്ലിൽ ഇവ വീണ്ടും വെള്ളം ചേർത്തരച്ച് ചീനക്കളിമണ്ണ്, നിറങ്ങൾ, റെസിനുകൾ മുതലായവ കൂട്ടിച്ചേർക്കുന്നു. അതാര്യത വർധിപ്പിക്കുകയാണ് കളിമണ്ണിന്റെ ധർമ്മം. മഷി പടരുന്നത് കുറക്കുന്നതിനാണ് റെസിനുകൾ. നിറവസ്തുക്കൾ കടലാസിനാവശ്യമായ നിറം നൽകാനും.

വെള്ളക്കടലാസ് ഉണ്ടാക്കാൻ ടൈറ്റാനിയം ഓക്സൈഡും, ചോക്കുപൊടിയുമാണ് ചേർക്കുക. ചീനക്കളിമണ്ണും ഒരളവ് വരെ ഇതിന് സഹായിക്കുന്നു. ഇങ്ങനെ തയ്യാറാക്കുന്ന പൾപ്പ് ഭാരമുള്ള നിരവധി റോളുകൾക്കിടയിലൂടെ കടത്തിവിട്ട് പരത്തി ഉണക്കിയെടുക്കുമ്പോഴാണ് കടലാസ് രൂപം കൊള്ളുന്നത്.

വികസിതരാജ്യങ്ങളിൽ പരിസ്ഥിതി സംരക്ഷണാർത്ഥം വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റും E-paper ലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
Share:

ഉറുമ്പിന്റെയും പുൽച്ചാടിയുടെയും കഥ

എല്ലാപേരും കേട്ടിട്ടില്ലേ പഴയ ആ ചൊല്ല്, ‘സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം’ എന്ന്… ഈ പഴഞ്ചൊല്ലിനു സമാനമായി ഒരു കഥയുണ്ട്

പണ്ടുപണ്ടൊരിടത്ത് ഒരു ചെറിയ കാട്ടിൽ, മറ്റ് ജീവികൾക്കൊപ്പം ഒരു  ഉറുമ്പും ഒരു പുൽച്ചാടിയും ഉണ്ടായിരുന്നു. ഉറുമ്പ് അധ്വാനശീലനായിരുന്നു, പുൽച്ചാടി മഹാ അലസനും. വസന്തകാലത്ത്, പൂക്കൾ വിടർന്ന് നിൽക്കുകയും ഇളം കാറ്റ് വീശുകയും ചെയ്ത ആ കാലത്ത് ഉറുമ്പ്, വരാനിരിക്കുന്ന പഞ്ഞമാസത്തെ (ക്ഷാമമുള്ള മാസം) മുന്നിൽ കണ്ട് ധാന്യങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും ശേഖരിക്കാൻ തുടങ്ങി.  അൽപം ദൂരെ നിന്ന് പോലും, തന്നേക്കാൾ പതിന്മടങ്ങ് ഭാരമുള്ള ആഹാരപദാർത്ഥങ്ങൾ പോലും പാവം ഉറുമ്പ് ചുമന്ന് കൊണ്ടുവന്ന് തന്റെ കൂടിനകത്ത് ശേഖരിച്ചു വച്ചു.

         ഇതേ സമയം അലസനായ പുൽച്ചാടി പാട്ടും പാടി നടന്ന് സമയമെല്ലാം പാഴാക്കി.  അവൻ അധ്വാനിയായ ഉറുമ്പിനെ പരിഹസിച്ചു കൊണ്ടിരുന്നു.  തിന്നും കുടിച്ചും ആസ്വദിക്കേണ്ട സമയം വെറുതെ ഭാരം ചുമന്ന് പാഴാക്കുന്നുവെന്നു വരെ പറഞ്ഞ് പുൽച്ചാടി ആടിപ്പാടി നടന്നു.  ഉറുമ്പ് പുൽച്ചാടിയുടെ പരിഹാസമൊന്നും വകവച്ചില്ല, മറിച്ച് അവനോട് വരാനിരിക്കുന്ന ക്ഷാമകാലത്തെ ഭക്ഷ്യക്ഷാമത്തെ പറ്റിയും അതിനുവേണ്ട മുൻകരുതലുകളെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.  പുൽച്ചാടി അതൊന്നും ശ്രദ്ധിച്ചില്ല.


        ദിവസങ്ങൾ കടന്നുപോയി. വസന്തകാലം മെല്ലെ മാറി മാറിപ്പോയി.  ക്ഷാമകാലം വന്നെത്തി.  ജലത്തിനും ഭക്ഷണത്തിനും വളരെ ക്ഷാമമായി.  പല ജീവികളും ഭക്ഷണമന്വേഷിച്ച് ദൂരെയുള്ള സ്ഥലങ്ങളിലേയ്ക്ക് പോയി.  ഉറുമ്പ്, താൻ ശേഖരിച്ചു വച്ചിരുന്ന ധാന്യങ്ങളും മറ്റും കുറേശെകുറേശെയായി എടുത്ത് ഭക്ഷിച്ച് വിശപ്പടക്കി.  ഉറുമ്പിന്, ഒരർത്ഥത്തിൽ പറഞ്ഞാൽ, പഞ്ഞമാസം വിശ്രമത്തിന്റെ നാളുകൾ കൂടിയായി.  അതേ സമയം വസന്തകാലത്ത് അലസനായി തുള്ളിച്ചാടി നടന്ന പുൽച്ചാടിയ്ക്ക് ഭക്ഷണത്തിന് വളരെ ബുദ്ധിമുട്ടായി.  ആദ്യമൊക്കെ പിടിച്ചു നിന്നെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ അവൻ ഭക്ഷണം കിട്ടാതെ അവശനായി.  ഈ സമയം, ഉറുമ്പ് മുൻപ് തന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ അവൻ ഓർത്തു.  വെറുതെ ഓർത്തെടുത്തിട്ടെന്തു കാര്യം.  സുഭിക്ഷമായി ആഹാരമൊക്കെ കിട്ടിയിരുന്നപ്പോൾ സൂക്ഷിച്ചു വച്ചിരുന്നെങ്കിൽ ഇന്ന് കഷ്ടപ്പെടാതെ ജീവിക്കാമായിരുന്നു.  ദിവസങ്ങൾക്കകം പുൽച്ചാടി പട്ടിണികിടന്ന് ചത്തുപോയി.
         ഒരുപാട് ഗുണപാഠങ്ങളുള്ള ഒരു ചെറിയ കഥയും പഴഞ്ചൊല്ലുമാണ് ഇത്.  എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾക്ക് ഇപ്പോൾ പഠിക്കേണ്ട പ്രായമാണ്. അന്നന്ന് പഠിക്കാനുള്ളത് അന്നന്ന് തന്നെ പഠിച്ചാൽ പരീക്ഷാ കാലമാകുമ്പോൾ ബുദ്ധിമുട്ടുണ്ടാവില്ല. അതുപോലെ, ഇപ്പോൾ അൽപ്പം പരിശ്രമിച്ചാൽ ഭാവിയിൽ ജീവിതം സുരക്ഷിതമായിരിക്കും. അച്ഛനുമമ്മയും പഠിക്കാൻ നിർബന്ധിക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കണം, അത് നമ്മുടെ ഭാവിജീവിതം സുരക്ഷിതവും സന്തുഷ്ടവും ആക്കാൻ വേണ്ടിയാണ്.  പരീക്ഷയൊക്കെ തുടങ്ങാൻ പോകുന്ന ഈ സന്ദർഭത്തിൽ എനിക്കെന്റെ കുഞ്ഞു മക്കളോട് പറയാനുള്ളത്  കളികൾക്കും സന്തോഷങ്ങൾക്കും ഒപ്പം തന്നെ വിദ്യാർത്ഥിയായിരിക്കുമ്പോൾ പഠനത്തിൽ വളരെ ആത്മാർത്ഥത കാണിക്കണം; പഠിത്തത്തിനു തന്നെയാണ് ഇപ്പോൾ മുൻഗണന കൊടുക്കേണ്ടത്.
          ‘സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം’ എന്ന ചൊല്ലിന്റെ അർത്ഥവും ആശയവും മനസ്സിലായില്ലേ
Share:

ഗതികെട്ടാൽ പുലി പുല്ലും തിന്നും

ഗതികെട്ടാൽ പുലി പുല്ലും തിന്നും
(മറ്റു മാർഗമില്ലാതെ വന്നാൽ ഇഷ്ടപ്പെടാത്ത കർമ്മങ്ങൾ ചെയ്യേണ്ടിവരും)

പുലി,സിംഹം, ചെന്നായ് തുടങ്ങിയ ജീവികൾ മാംസഭുക്കുകളാണ്.ആന, മാൻ തുടങ്ങിയവ സസ്യഭുക്കുകളാണ്. മാംസഭോജികളായ പുലികൾ അവക്കിഷ്ടപ്പെട്ട മാംസാഹാരം തീരെ കിട്ടാനാകാത്ത സാഹചര്യം വന്നാൽ വിശപ്പടക്കാൻ പുല്ലും തിന്നെന്നുവരും.  അതുപോലെ നമുക്കും ജീവിതത്തിന് യാതൊരു വഴിയുമില്ലാതെ വന്നാൽ തീരെ ഇഷ്ടപ്പെടാത്ത പ്രവർത്തികൾ ചെയ്യേണ്ടിവരും. കളവോ,  വഞ്ചനയോ മറ്റഹിതകർമങ്ങളോ ചെയ്തു പോയെന്നും വന്നേക്കും.
Share:

ചുമയ്ക്കുന്നതെന്തുകൊണ്ട്

ശ്വാസകോശത്തിൽ നിന്ന്,  വായു അതിശക്തമായി മൂക്കിലൂടെയും വായിലൂടെയും പുറത്തേക്കു വരുന്നതാണ് ചുമ. ചുമയ്ക്കുന്ന സമയത്ത്  പുറത്തേക്കു പ്രവഹിക്കുന്ന വായുവിന്റെ വേഗം ഉദ്ദേശം 96 കി.മീ/മണിക്കൂറിൽ ആണെന്നു   കണക്കാക്കിയിട്ടുണ്ട്. ശ്വാസകോശത്തിലേക്ക് വായു പ്രവഹിക്കുന്ന കുഴലുകളിൽ എന്തെങ്കിലും അന്യ പദാർത്ഥങ്ങൾ കുരുങ്ങുകയോ അമിതമായ കഫക്കെട്ടുണ്ടാവുകയോ  ചെയ്യുമ്പോൾ പ്രസ്തുത തടസ്സം തീർക്കുവാനാണ് നാം ചുമയ്ക്കുന്നത്.
Share:

ക്രൂരനായ ആനയുടെ കഥ

പണ്ടു പണ്ടൊരിടത്ത് ഒരു കാട്ടിൽരൊരു  ഒറ്റയാൻ ജീവിച്ചിരുന്നു.  എല്ലാ മൃഗങ്ങളോടും വളരെ ക്രൂരനായാണ് അവൻ പെരുമാറിയിരുന്നത്.  എപ്പോഴും മദിച്ച് രസിച്ചു നടന്ന അവൻ കണ്ണിൽ കണ്ടതൊക്കെ തച്ചുതകർത്ത് എല്ലാപേർക്കും ശല്യമായി നടന്നു.  ഒരു കാരണവുമില്ലാതെ തന്നെ അവൻ മരച്ചില്ലകൾ വലിച്ചൊടിക്കുകയും പക്ഷികളുടെ കൂടുകൾ തകർക്കുകയും ഒക്കെ ചെയ്തു.  പാവം കുഞ്ഞിക്കുരുവിയുടെ കൂടും അതിലെ കുഞ്ഞുങ്ങളും ആനയുടെ അക്രമത്തിൽ പെട്ടു.  കുറുക്കന്മാരുടെ താവളവും മരംകൊത്തിയിരുന്ന തെങ്ങും എന്നുവേണ്ട എല്ലാം നശിപ്പിച്ച് ആ കാട്ടിലെ എല്ലാ മൃഗങ്ങൾക്കും ഒരു പേടിസ്വപ്നമായി അവൻ  മാറി.

മൃഗങ്ങൾ പലരും തങ്ങളെ ഉപദ്രവിക്കരുതെന്ന് അവനോട് കേണപേക്ഷിച്ച് പറഞ്ഞു.  അവരെയൊക്കെ പരിഹസിച്ച് പേടിപ്പിച്ച് ഓടിച്ചു വിടുന്നതായിരുന്നു അവന് ഹരം.  സങ്കടം പറഞ്ഞവരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നത് പതിവായി.

എങ്ങനെയെങ്കിലും ഇവന്റെ ശല്യം ഇല്ലാതാക്കണം, മൃഗങ്ങൾ എല്ലാപേരും കൂടിയാലോചിച്ചു.  പലരും പല വഴികൾ പറഞ്ഞു.  പക്ഷേ ആനയുടെ ഭീമാകാരമായ ശരീരം തന്നെ പേടിപ്പെടുത്തുന്നതായിരുന്നു.  നേരിട്ട് ഒരു ഏറ്റുമുട്ടലിൽ അവനെ തോൽപ്പിക്കാനാവില്ല. അവസാനം അവർ കൂട്ടായി ഒരു തീരുമാനമെടുത്തു.  കുഞ്ഞനെലിയും കുറുക്കൻ ചേട്ടനുമാണ് ഉപായം പറഞ്ഞത്.  എല്ലാപേരുടെയും സഹായം ഇക്കാര്യത്തിന് ആവശ്യമായി വന്നു.

അങ്ങനെ ആ ദിവസം വന്നു.  എല്ലാ മൃഗങ്ങളും ഒത്തുകൂടി കാത്തിരുന്നു.  ആന പതിവുപോലെ ചിന്നം വിളിച്ച് ആകെ പ്രകമ്പനം കൊള്ളിച്ച് രാവിലെ തന്നെ തന്റെ അക്രമം തുടങ്ങി.  നേരത്തേ പറഞ്ഞുവച്ചത് പോലെ കുഞ്ഞു പക്ഷികളും തേനീച്ചകളും വണ്ടുകളും ഒക്കെ അവനെ വളഞ്ഞ് ശല്യം ചെയ്യാൻ തുടങ്ങി.  ആന ആകെ അസ്വസ്ഥനായി.  ഇതിനിടയിൽ മരംകൊത്തി തന്റെ നീണ്ട കൊക്കുകൊണ്ട് ആനയുടെ രണ്ടു കണ്ണുകളും കുത്തിപ്പൊട്ടിച്ചു.  ആന വേദന കൊണ്ട് പുളഞ്ഞു.  അവൻ എങ്ങോട്ടെന്നില്ലാതെ ഓടി.  എങ്ങനെയും കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കിൽ കണ്ണുകൾ കഴുകി അൽപ്പം ആശ്വാസം കിട്ടുമായിരുന്നു.

ഈ തക്കത്തിൽ പദ്ധതിയിട്ടതു പോലെതന്നെ തവളകൾ സമീപത്തുള്ള പഴയ ചെളിനിറഞ്ഞ ചതുപ്പു നിലത്തിൽ നിരന്നിരുന്ന് ശബ്ദമുണ്ടാക്കാൻ തുടങ്ങി.  കണ്ണുകാണാതെ ആകെ ഭ്രാന്തനായ ആന, തവളയുടെ ശബ്ദം കേട്ട സ്ഥലം ഒരു തടാകമായിരിക്കുമെന്ന കണക്കുകൂട്ടലിൽ ആ ദിക്കിലേയ്ക്ക് ഓടിയടുത്തു.  കുളത്തിൻ കരയിലാണല്ലോ സാധാരണ തവളകൾ ശബ്ദമുണ്ടാക്കുന്നത്.  പക്ഷേ, വളരെ ആഴമുള്ള, ചെൾഇ നിറഞ്ഞ ആ ചതുപ്പ് നിലത്തിൽ തന്നെ ആന വന്നു വീണു.  അതിൽ നിന്ന് അവന് പുറത്ത് വരാനും കഴിഞ്ഞില്ല.  വേദനയും നിസ്സഹായാവസ്ഥയും കാരണം നിലവിളിച്ച് അവൻ ആ ചതുപ്പ് നിലത്തിലെ ചെളിയിൽ തന്നെ താഴ്ന്നു താഴ്ന്ന് പോയി.  അധികം താമസിയാതെ തന്നെ ചത്തും പോയി.

സ്വന്തം ബലത്തിൽ അഹങ്കരിച്ച് മറ്റുള്ളവർക്ക് ശല്യമായിരിക്കുന്ന എല്ലാപേരുടെയും അവസാനം ഇങ്ങനെ ദയനീയമായിരിക്കും.  അതിനാൽ, ഒരിക്കലും സ്വന്തം ബലത്തിൽ അഹങ്കരിച്ച്, മതിമറന്ന് മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കണം.
Share:

നാടോടുമ്പോൾ നടുവേ ഓടണം

നാടോടുമ്പോൾ നടുവേ ഓടണം
(കാലദേശങ്ങൾക്കനുസരിച്ച് ജീവിക്കണം)

കാലാനുസൃതമായി ജീവിക്കാൻ നാം പരിശീലിക്കേണ്ടതാണ്.  അല്ലാതെ വന്നാൽ നാം പുറന്തള്ളപ്പെടും ഓരോ കാലത്തിനും ഓരോ ദേശത്തിനും സംസ്കാരപരമായി മാറ്റങ്ങളുണ്ടായെന്നു വരും.നാം ജീവിച്ചുപോരുന്ന സാഹചര്യത്തിൽ നിന്ന് വിഭിന്നമായ ഒരു ചുറ്റുപാടായിരിക്കും മറ്റു  ദേശങ്ങളിൽ കാണപ്പെടുന്നത്. ഭാരതീയമായ രീതി ആയിരിക്കുകയില്ല പാശ്ചാത്യനാടുകളിലേത്. അവിടെ സഭ്യമായി കരുതപ്പെടുന്ന ചില സമ്പ്രദായങ്ങൾ ഇവിടെ അസഭ്യമാണ്. അപ്പോൾ നാം അതാതു രീതികൾക്ക് ഇണങ്ങുന്ന മട്ടിൽ പെരുമാറാൻ ശ്രമിക്കേണ്ടിവരും. മറിച്ചായാൽ അത് അപഹാസ്യമായിട്ടേ  വ്യാഖ്യാനിക്കപ്പെട്ടു. 'ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം' എന്ന ചൊല്ല് ഇതേ ആശയം ഉൾക്കൊള്ളുന്നു.
Share:

മഴക്കാലം തുടങ്ങുമ്പോൾ തവളകൾ പേക്രോം.. പേക്രോം.. എന്ന് ബഹളം വയ്ക്കുന്നത് എന്തുകൊണ്ട്?

മിക്ക ജാതി തവളകളും മുട്ടയിടുന്നത് വെള്ളത്തിലാണ്. ഇതുകൊണ്ട് ഇവയുടെ പ്രജനന കാലത്തിന് മഴക്കാലവുമായി ബന്ധമുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ ആൺ തവളകൾ ഇണയെ ആകർഷിക്കാനായി ഗംഭീര സംഗീത മത്സരം തുടങ്ങുന്നു. പലജാതി തവളകളുടേയും  ശബ്ദങ്ങൾ പല തരത്തിലും താളത്തിലുമുള്ളതാണെങ്കിലും സ്വന്തം ഇണയെ തിരിച്ചറിയുവാനുള്ള കഴിവ് എല്ലാ തവളകൾക്കുമുണ്ട്.

സാധാരണ ഏറ്റവും ഉയർന്ന ശബ്ദത്തിൽ പാട്ടുപാടുന്ന ആൺ തവളകളുടെ അടുത്തായിരിക്കും ഇണകൾ ആദ്യം ചാടിയെത്തുകഇ. ശ്വാസകോശങ്ങളിൽ നിന്ന് ശക്തിയായി പുറത്തേക്കും അകത്തേക്കും സഞ്ചരിക്കുന്ന വായു തവളയുടെ ശബ്ദതന്തുക്കളിൽ തട്ടി  ശബ്ദമുണ്ടാക്കുന്നു. അതേസമയം തവളയുടെ വായുടെ അടിത്തട്ടിലുള്ള ഒന്നോ രണ്ടോ വായു സഞ്ചികൾ  ബലൂൺ പോലെ വീർക്കുകയും അത് ഒരു ശബ്ദവർധിനിപോലെ   പ്രവർത്തിച്ച് ഒച്ച  വളരെയധികം കൂട്ടുകയും ചെയ്യുന്നു.
Share:

കാക്കയ്ക്ക് പറ്റിയ അമളി

ഒരിടത്തൊരിടത്ത് ഒരു പാവം കാക്കമ്മയുണ്ടായിരുന്നു.  ഒരു ക്ഷാമകാലത്ത് ഭക്ഷണമൊന്നും ലഭിക്കാതെ അവൾ വളരെ ക്ഷീണിച്ച്, വിഷമിച്ച് ഇരിക്കുകയായിരുന്നു,  പല സ്ഥലത്തും അലഞ്ഞു നടന്നിട്ടും ഒരു രക്ഷയുമില്ല.  അങ്ങനെ ഇരിക്കുമ്പോൾ, അടുത്ത ചായക്കടയിലെ  പലഹാരം വയ്ക്കുന്ന അലമാര തുറന്നു കിടക്കുന്നത് കണ്ടത്.  അതിൽ നിറയെ നെയ്യപ്പം ചുട്ട് അടുക്കി വച്ചിരിക്കുന്നു.  വിശപ്പ് കാരണം കണ്ണ് കാണാൻ പോലും പറ്റാത്ത അവസ്ഥ, കാക്കമ്മ ഒരു നിമിഷം മടിച്ചെങ്കിലും, ചായക്കടക്കാരന്റെ കണ്ണ് തെറ്റിയതും ഒരു നെയ്യപ്പവും കൊത്തിയെടുത്ത് ഒറ്റപ്പറക്കൽ.
ദൂരെ ഒരു മരച്ചില്ലയിൽ ചെന്നിരുന്ന് കാക്ക ആ നെയ്യപ്പം മെല്ലെ തിന്നാനാരംഭിച്ചു.  ഒരു കൊത്ത് കൊത്തിയതേയുള്ളൂ, മരത്തിന്റെ ചുവട്ടിൽ ഒരു അനക്കം.  ഒരു കുറുക്കൻ.  അവനും വിശന്ന് തളർന്നിട്ടുണ്ടെന്ന് തോന്നുന്നു.  എന്നാലും താൻ അപ്പം തിന്നാൻ നേരം തന്നെയുള്ള അവന്റെ വരവ് കാക്കമ്മയ്ക്ക് അത്ര രസിച്ചില്ല. കുറുക്കന്റെ കണ്ണ് ആ നെയ്യപ്പത്തിൽ തന്നെയായിരുന്നു.  കഴുത്ത് ചെരിച്ച് കാക്കമ്മ അവനെ ചോദ്യഭാവത്തിൽ ഒന്ന് നോക്കി.
“അല്ല കാക്കമ്മേ, നല്ല മിനുമിനുത്ത തൂവലുകളും ഭംഗിയുള്ള കൊക്കും ഉള്ള നീയെത്ര സുന്ദരിയാണ്.  ഇത്രേം നല്ല സുന്ദരിയായ നിനക്ക് പാട്ട് പാടാൻ അറിയില്ലെന്നാണ് എല്ലാപേരും പറയുന്നത്.  കഷ്ടമായിപ്പോയി”, കുറുക്കൻ വെറുതെ തട്ടിവിട്ടു.
തനിക്ക് പാടാൻ അറിയില്ലെന്നോ? കാക്കയ്ക്ക് അതത്ര രസിച്ചില്ല.
“പക്ഷേ എനിക്കറിയാം, നിനക്ക് നന്നായി പാടാൻ അറിയാമെന്ന്, നിന്റെ സൗന്ദര്യം പോലെ തന്നെ നിന്റെ സ്വരവും.  എനിക്ക് വേണ്ടി ഒന്ന് പാടി തരുമോ?” കുറുക്കൻ പതുക്കെ ഒരു സൂത്രം പ്രയോഗിച്ചു.
ആ പുകഴ്ത്തലിൽ കാക്ക വീണുപോയി.  അവൾ തന്റെ കൊക്കിൽ നെയ്യപ്പം ഇരിക്കുന്നതു പോലും ശ്രദ്ധിക്കാതെ തൊള്ളതുറന്ന് പാടാൻ തുടങ്ങി.  ഉടനെ തന്നെ കൊക്കിലിരുന്ന നെയ്യപ്പം താഴെ വീണു.

ഈ നിമിഷം തന്നെയാണ് കുറുക്കനും കാത്തിരുന്നത്.  അവൻ നെയ്യപ്പവും കടിച്ചെടുത്തു കൊണ്ട് ഒറ്റ ഓട്ടം. പാവം കാക്ക തന്റെ മണ്ടത്തരത്തിൽ വിഷമിച്ച് ഒറ്റയിരുപ്പായി.

ഗുണപാഠം  - ആലോചിക്കാതെയുള്ള എടുത്തു ചാട്ടം നല്ലതല്ല, പുകഴ്ത്തലിൽ വീണു പോകരുത്….
Share:

അവരെന്തു വിചാരിക്കും....

ഈയടുത്തായി ഏറെ ചിന്തിപ്പിച്ച ഒരു വാക്കാണ് .. ” അവരെന്തു വിചാരിക്കും ??? “
ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് … ഇതു വായിക്കുന്നവരിൽ ഒരു പാട് പേർ ഒരിക്കലെങ്കിലും പ്രകടിപ്പിച്ച ഒരു വികരമാവാം ” അവരെന്തു വിചാരിക്കും ….”
ഫോണ് ചെയ്തിട്ട് കുറച്ചായി .. എന്ത് വിചാരിക്കുമോ ആവോ ..
ഒരു ലൈക് അടിച്ചേക്കാം .. അല്ലെങ്കിൽ … !!
അവിടെ ഒന്ന് പോകേണ്ടേ .. ഒന്നുമില്ലെങ്കിലും നാട്ടുകാരെ ഓർക്കണ്ടേ .. അവരെന്തു വിചാരിക്കും ??? “
മൂന്നു രൂപ ആയിട്ട് എങ്ങനെ ആണ് ടിപ് വെക്കുക ; പത്തു വെക്കാം .. ഏതു പിച്ചക്കാരൻ ആണ് മൂന്നു രൂപ ടിപ് വെച്ചിരിക്കുന്നത് എന്ന് വിചാരിക്കില്ലേ ..
വിളിച്ചിട്ട് എങ്ങനെയാ വെറും കയ്യോടെ പോകുക .. ആൾക്കാർ എന്ത് വിചാരിക്കും …

ഒന്നാം പിറന്നാളിന് വിളിച്ചിട്ട് എങ്ങനെ ആണ് ഡ്രസ്സ് കൊടുക്കുക .. കുട്ടിയെ കാണാൻ പോയ സമയത്ത് അത് കൊടുത്തില്ലേ .. പോരാത്തതിനു ബാക്കിയുള്ളവർ സ്വർണം കൊടുക്കുമ്പോൾ നമ്മൾ മാത്രം ഒരു തരി സ്വർണം പോലും ഇല്ലാതെ .. അവരെന്തു വിചാരിക്കും …
ഇരുപതു രൂപ റീചാർജ് ചെയ്തു കൊടുക്കാനാ പറഞ്ഞെ .. പക്ഷെ എങ്ങനെ ആണ് ഇരുപതായിട്ടു .. അവളെന്തു വിചാരിക്കും …
എന്തെങ്കിലും ഒരു കറിയും ചോറും മതിയെന്നാണ് പറഞ്ഞത് .. എന്നാലും വരും എന്നൊക്കെ കാലേകൂട്ടി വിളിച്ചു പറഞ്ഞ സ്ഥിതിക്ക് ..വെറും ഒരു കറി മാത്രമായി .. ഛെ ..അവരെന്തു വിചാരിക്കും …
അഞ്ഞൂറ് രൂപ കടമായിട്ട് ചോദിച്ചതാണ് .. എന്നാലും അവരുടെ കയ്യിൽ ഒട്ടും ഇല്ലാഞ്ഞിട്ടല്ലേ .. ആയിരം എങ്കിലും കൊടുക്കണം … എല്ലാം അറിഞ്ഞറിഞ്ഞ് നമ്മൾ .. അല്ലെങ്കിൽ അവരെന്തു വിചാരിക്കും ….
ബാക്കിയുള്ളവർ എന്ത് വിചാരിക്കും എന്ന് എങ്ങനെ കൃത്യമായി പറയാൻ ആകും .. അവർ പലതും വിചാരിച്ചോട്ടെ അല്ലെങ്കിൽ വിചാരിക്കാതെ ഇരുന്നോട്ടെ .. നാം ചെയ്യാനുള്ളത് നമ്മൾ ചെയ്യുക … ഓരോരുത്തരുടെയും വികാര വിചാരങ്ങൾ നോക്കി ജീവിക്കാൻ നിന്നാൽ അതെവിടെയും എത്തില്ല ..
ജീവിതത്തിൽ ചിലപ്പോഴെങ്കിലും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആയി ചിലതെല്ലാം ചെയ്തെന്നു വരാം .. പക്ഷെ അത് അപൂർവ്വം മാത്രമാകണം .. അല്ലെങ്കിൽ ആരുടെയൊക്കെയോ ചിന്താഗതികളെ ഓർത്തു നഷ്ട്ടപ്പെടുതുന്നത് നമ്മുടെ സമാധാനവും സമയവും ഊർജ്ജവും ആണ് .. ആരെയും ബോധിപ്പിക്കാനോ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ നാം റിസ്ക് എടുക്കുമ്പോൾ അവിടെ ഒരൽപ്പമെങ്കിലും എന്തൊക്കെയോ നഷ്ടമാകുന്നത് നമുക്ക് തന്നെയാണ് …
നമ്മൾ എന്ത് ചെയ്യുന്നു എന്ത് ചെയ്യുന്നില്ല എന്നോർത്ത് ഇരിക്കുക അല്ല മറ്റുള്ളവരുടെ പണി .. അല്ലെങ്കിൽ ഒരു പക്ഷെ അവരെന്തു വിചാരിച്ചാലും പറഞ്ഞാലും ഒന്ന് രണ്ടു വട്ടം അത് ശ്രദ്ധിക്കാതെ ഇരുന്നാൽ അത് കഴിഞ്ഞു ..
ഒരുപാട് പേരെ കണ്ടിട്ടുണ്ട് ; ചുറ്റുമുള്ളവർ എന്ത് പറയും അവരെന്തു വിചാരിക്കും എന്നെല്ലാം ഓർത്തു എന്തൊക്കെയോ കാട്ടി കൂട്ടുന്നവർ ..ചുറ്റുമുള്ളവർ എന്ത് വിചാരിക്കും എന്ത് പറയും എന്നൊക്കെ ആവശ്യത്തിൽ കൂടുതൽ ചിന്തിക്കാൻ തുടങ്ങിയാൽ നിരാശപ്പെടാൻ മാത്രമേ നമുക്ക് സമയം കാണൂ ..

ജീവിതം ജീവിക്കാനുള്ളതാണ് ആരെയും ബോധ്യപ്പെടുത്താൻ ഉള്ളതാവരുത് .. ഒരളവിൽക്കൂടുതൽ മറ്റുള്ളവരുടെ ചിന്താഗതികളെ ഓർത്തു നീങ്ങാൻ തുടങ്ങിയാൽ അത് അഭിനയമാകും .. ജീവിതത്തിൽ അഭിനയിക്കണോ അതോ ജീവിക്കണോ ???
Share:

ചില കുളങ്ങളിലെ വെള്ളത്തിന്‌ പച്ചനിറം കാണുന്നത് എന്തുകൊണ്ടാണ്?

ഹരിതകവര്‍ണ്ണ വസ്തുവുള്ള ആല്‍ഗകള്‍ വളരുന്നത്‌ മൂലമാണ് പച്ചനിറം കാണുന്നത്. ഇതില്‍ മുഖ്യമായവ ക്ലാമിഡോമോണസ് ന്‍റെ കുടുംബത്തില്‍ പെട്ടവയാണ്.        ക്ലാമിഡോമോണസ് കുടുംബത്തില്‍ ഏതാണ്ട് 325 ഇനം സസ്യങ്ങള്‍ ഉണ്ട്. GONIUM , VOLVOX ,EUDORINA തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഇതിനുപുറമേ വെള്ളത്തിന്‌ പച്ചനിറം വരാറുണ്ട്. ഇത് ഒരിനം നീല-പച്ച ആൽഗയാണ്. 'പച്ചകടുക്' എന്നാണ് ഇവ അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ഒട്ടനവധി കൂട്ടങ്ങള്‍ ജലത്തിന്‍റെ ഉപരിതലത്തില്‍ തങ്ങിനില്‍ക്കുമ്പോള്‍ ജലത്തിന്‍റെ ഉപരിതലം ഒരു പാടപോലെ ആവരണം ചെയ്യുന്നു. ഈ പാടയെയാണ് നാം പായല്‍ എന്ന് പറയുന്നത്.
Share:

എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ

മറ്റോരാൾ ചെയ്യുന്ന പണികണ്ട് പ്രയോജനത്തെക്കുറിച്ച് ചിന്തിക്കാതെ ആ പണി ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. എള്ളുണങ്ങിയാൽ എണ്ണ ലഭിക്കും അതുകണ്ട് നെല്ലും അതുപോലെ ഉണക്കിയിട്ടെന്തുകാര്യം എന്ന അർത്ഥം.
Share:

വയസ്സൻ കുതിരയും യജമാനനും

വയസ്സനായ ഒരു കുതിര പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണു. യജമാനന്‍ അതിനെ പൊക്കിയെടുക്കാന്‍ പരമാവധി ശ്രമിച്ചു. പറ്റിയില്ല. അവസാനം അയാള്‍ തീരുമാനിച്ചു, ഈ കുതിരക്ക് വയസ്സായി. ഇനി കഷ്ടപ്പെട്ട് പൊക്ക്കിയെടുത്താലും അധികമൊന്നും പണിയെടുക്കാന്‍ അതിന് കഴിയില്ല. പ്രായാധിക്യം മൂലം വല്ല അസുഖവും വന്നാല്‍ പിന്നെ അതിനെ ചികിത്സിക്കല്‍ തന്നെ വല്ലാത്ത ചിലവാകും. അതുകൊണ്ട് അതിനെ കിണറ്റിലിട്ട് മൂടിക്കൊള്ളാന്‍ ജോലിക്കാരെ ഏല്‍പ്പിച്ച് അയാള്‍ വീട്ടിലേക്ക് പോയി.

കുറച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അയാള്‍ കണ്ടത് ആ വയസ്സന്‍ കുതിര പുറത്ത് മേയുന്നതാണ്...

യഥാര്‍ത്തത്തില്‍ സംഭവിച്ചത്, കിണര്‍ മൂടാന്‍ വേണ്ടി പണിക്കാര്‍ കൊട്ടയില്‍ മണ്ണ് കൊണ്ടുവന്നിട്ടത് കുതിരയുടെ മുകളില്‍. ഓരോ പ്രാവശ്യവും തന്‍റെ ശരീരത്തിലേക്ക് വീഴുന്ന മണ്ണ് അപ്പോള്‍ തന്നെ കുതിര കുടഞ്ഞു കളയും. എന്നിട്ട് താഴെ വീണ മണ്ണില്‍ കയറി നില്‍ക്കും. ഒടുവില്‍ കിണര്‍ മണ്ണ് കൊണ്ട് നിറയുകയും കുതിര പുറത്ത് വരികയും ചെയ്തു.

ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ നമ്മെ അനാവശ്യമായി മനസ്സുകൊണ്ടും, വാക്കുകള്‍ കൊണ്ടും, അതിലേറെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നമ്മെ പരമാവധി ചെളി വാരിയെറിയും. ചിലപ്പോ നമ്മുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഈ ലോകത്തോട്‌ തന്നെ വെറുപ്പ്‌ തോന്നുന്ന വിധത്തില്‍ നമ്മുടെ മനോനില അവതാളത്തിലാകും.

എത്ര ആത്മാര്‍ത്ഥമായി ചെയ്താലും നല്ലത് പറയാന്‍, ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ ആരും മുന്നോട്ട് വരില്ല. എന്നാല്‍ നിസ്സാരമായ തെറ്റുകള്‍ക്ക് നമ്മെ നിന്ദിക്കാനും, ചെളി വാരിയെറിയാനും ഒരുപാടാളുകള്‍ ഉണ്ടാകും. അങ്ങിനെ വരുമ്പോ, മനസ്സ് തളരാതെ, ആ ചെളിയെല്ലാം കുടഞ്ഞു കളഞ്ഞു ചവിട്ടുപടിയാക്കി അതിന്മേല്‍ കയറി നില്‍ക്കാന്‍ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന പൊട്ടക്കിണറ്റില്‍ നിന്ന് ആത്മ വിശ്വാസത്തോടെ ഉന്നതിയിലേക്ക് ചവിട്ടിക്കയറാനും ജീവിതത്തില്‍ വിജയം വരിക്കാനും സാധിക്കുകയുള്ളൂ.

മനോഹരമായ താമരക്ക് ചെളി വളമായതുപോലെ വിവേകശാലിക്ക് വിമര്‍ശനങ്ങളെ പടവുകളാക്കി മാറ്റാന്‍ കഴിയും.


വിവേകശാലിക്ക് വിമര്‍ശനങ്ങളെ പടവുകളാക്കി മാറ്റാന്‍ കഴിയും.

Share:

ഇന്ന് ലോക ജലദിനം

ഇന്ന് ലോക ജലദിനം.  നാളെയ്ക്കായി ഒരുതുളളി വെളളം കരുതിവയ്ക്കണമെന്ന സന്ദേശം ഓർമ്മപ്പെടുത്തിയാണ് ജലദിനം കടന്നുപോവുന്നത്.  പ്രകൃതിവിഭവങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് വരൾച്ചയെ പ്രതിരോധിക്കാമെന്നതാണ് ഇത്തവണത്തെ ജലദിന സന്ദേശം.

 ഇനി ഒരു യുദ്ധമുണ്ടാകുന്നത് കുടിവെളളത്തിന് വേണ്ടിയാകുമെന്നത് കേട്ട് തഴമ്പിച്ച പ്രയോഗമാണ്. കുടിവെളളത്തിന് ജീവനേക്കാൾ വിലയുണ്ടെന്ന യാഥ്യാർത്ഥ്യത്തിലേക്ക് കടക്കുകയാണ് ലോകം.   ജലഗ്രഹമെന്ന് വിളിപ്പേര്... 70ശതമാനം വെളളത്താൽ ചുറ്റപ്പെട്ട ഗ്രഹം. പക്ഷെ ,ഭൂമിയിലെ  ശുദ്ധജല ലഭ്യത  ഇപ്പോൾത്തന്നെ   3 ശതമാനമെന്നത്  വരാനിരിക്കുന്ന   വരൾച്ചയുടെ തീവ്രത ഓർമ്മപ്പെടുത്തുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, 2030 ആകുന്പോഴേക്കും  വെളളത്തിനുളള ആവശ്യകത, വിതരണത്തേക്കാൾ 40 ശതമാനം കൂടും... അതായത് ഒരു കവിൾ വെളളത്തിനായി ലോകം ക്യൂ നിൽക്കേണ്ട അവസ്ഥ.  

ജനപ്പെരുപ്പത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനവും  മനുഷ്യൻ വരുത്തിവയ്ക്കുന്ന പ്രകൃതി നശീകരണവും ഇതിന്‍റെ ആക്കം കൂട്ടും..ലോകത്ത് ഉടൻ കുടിവെളളം മുട്ടുമെന്ന്   ശാസ്ത്രലോകം പറയുന്ന സാവോപോളോ,  ബീജിംഗ്, കെയ്റോ തുടങ്ങിയ മഹാ നഗരങ്ങളുടെ പട്ടികയിൽ നമ്മുടെ അയൽ പ്രദേശമായ ബെംഗലൂരു കൂടി ഉണ്ടെന്നത് ഭീതിയോടെ തന്നെ ഉൾക്കൊളളാം.  ഒരോ തുളളിയും സൂക്ഷിച്ച് വച്ച് നാളേയ്ക്കായി ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെ, 1993ലാണ് ഐക്യ രാഷ്ട്രസഭ ജലദിനം ആചരിച്ചുതുടങ്ങിയത്. എന്നാൽ കുടിവെളള സംരക്ഷണത്തിന്   മുന്നേറ്റങ്ങളുണ്ടായെങ്കിലും 25 വർഷങ്ങൾക്കിപ്പുറം അത്  ദിനാചരണത്തിൽ മാത്രമൊതുങ്ങുന്നുവെന്ന് മുകളിലെ കണക്കുകൾ സൂചിപ്പിക്കുന്നു. പശ്ചിമഘട്ടമുൾപ്പെടെയുളള നമ്മുടെ ജൈവ സന്പത്ത് കൂടി ചോർന്നുപോകുന്ന സന്ദർഭത്തിലാണ് , പ്രകൃതി വിഭവങ്ങളുടെ മേൽ കടന്നുകയറരുതെന്ന് ഒരിക്കൽക്കൂടി  ഓർമ്മപ്പെടുത്തുന്നു ഇത്തവണത്തെ ജലദിനം.  കരുതാം, നാളേയ്ക്കായ് ഒരുതുളളി.
Share:

ചെന്നായയും കൊക്കും

ഒരു ചെന്നായ ആര്‍ത്തിയോടെ തന്റെ ഇരയെ ഭക്ഷിക്കുന്നതിനിടയ്ക്ക് ഒരു വലിയ മുള്ള് അതിന്റെ തോണ്ടയില്‍ കുടുങ്ങി. അത് വേദനയോടെ വിളിച്ചും മുരണ്ടും കൊണ്ട് കാട് മുഴുവനും ഓടി നടന്ന് ഓരോരുത്തരോടുമായി മുള്ളെടുത്തു തരാനായി അഭ്യര്‍ത്ഥിച്ചു. മുള്ളെടുത്തു തരുന്നവര്‍ക്ക് തക്കതായ പ്രതിഫലം കൊടുക്കാമെന്നും പറഞ്ഞുനോക്കി. ആരും ഭയന്ന് അടുത്തില്ല.

ചെന്നായയുടെ നിസ്സഹായത കണ്ട് മനസ്സലിഞ്ഞും, പ്രതിഫല തുക കണ്ട് കണ്ണുമഞ്ഞളിച്ചും ഒരു കൊക്ക് ഒടുവില്‍ മുള്ള് എടുത്തുകൊടുക്കാന്‍ തയ്യാറായി ചെന്നായയുടെ അടുത്തെത്തി.

ചെന്നായ വായ് തുറന്നു കൊടുത്തു. തന്റെ നീണ്ട കൊക്കുകള്‍‌ ചെന്നായയുടെ
വായ്ക്കുള്ളില്‍‌ കടത്തി, കൊക്ക് പേടിയുണ്ടെങ്കിലും അതു മറച്ച് ധൈര്യം സംഭരിച്ച് മുള്ള് പതിയെ വെളിയില്‍ എടുത്തു.

പിന്നീട്,കൊക്ക് വേദന കുറഞ്ഞ് ആശ്വസിക്കുന്ന ചെന്നായയോട് ഭവ്യതയോടെ പ്രതിഫല തുക ആവശ്യപ്പെട്ടുപ്പോള്‍ ചെന്നായ വെറുപ്പോടും ദേഷ്യത്തോടും ചീറി, “നന്ദിയില്ലാത്തവനേ, നിനക്ക് ഇപ്പോഴും ജീവനോടെ ഇരിക്കാന്‍ പറ്റുന്നതു തന്നെ വലിയൊരു പാരിതോഷികമല്ലെ? പോരാത്തതിന്, നിനക്ക് ഇനി മറ്റുള്ളവരോടൊക്കെ പറഞ്ഞു നടക്കാമല്ലൊ, ചെന്നായയുടെ വായ്ക്കകത്ത് തലയിട്ടിട്ടും ജീവനോടെ പുറത്തു വന്നു എന്ന്”

ഗുണപാഠം-ദുഷ്ടന്മാരെ സഹായിക്കുമ്പോള്‍‌ തിരിച്ച് ഒന്നും പ്രതീക്ഷിക്കരുത്. വലിയ ആപത്തൊന്നും കൂടാതെ രക്ഷപ്പെടാനാ‍യെന്നുമാത്രം  ആശ്വസിക്കുക.
Share:

അഭ്യസിക്കേണ്ട പാഠം

ഒരു ബുദ്ധസന്യാസിയുടെ കീഴില്‍ മുപ്പത് യുവ ശിഷ്യന്മാരുണ്ടായിരുന്നു. കുറെവര്‍ഷം അവര്‍ ഗുരുവിനോപ്പം തങ്ങി. പ്രത്യേക രീതിയിലാണ് അദ്ദേഹം അവരെ പഠിപ്പിച്ചുകൊണ്ടിരുന്നത്.

ഒരു ദിവസം അദ്ദേഹം അവരോട് പറഞ്ഞു. "ഏറെക്കാലമായ്‌ നിങ്ങൾ ഒരുമിച്ച് കഴിയുന്നു, അതുകൊണ്ട് തന്നെ പരസ്പര സ്നേഹവും വിദ്വേഷവും നിങ്ങള്‍ തമ്മില്‍ ഉണ്ടായിക്കാണും. ഒരു കാര്യം ചെയ്യുക, നിങ്ങള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ആളുകളുടെ പേരുകള്‍ എന്നിക്കെഴുതിതരുക. ആ കുറിപ്പ് എന്നും രഹസ്യമായിരിക്കും. വായിച്ചശേഷം ഞാനും അവ നശിപ്പിക്കും.

ഗുരുകല്‍പ്പന എല്ലാവരും അനുസരിച്ചു.

അദ്ദേഹം തനിക്ക് കിട്ടിയ കുറിപ്പുകള്‍ പരിശോധിച്ചു. അതില്‍ ഒരാളുടെ കടലാസില്‍ ഒന്നും എഴുതിയിട്ടില്ല. വെറും പേപ്പര്‍!.. മറ്റു 29 പേരില്‍ ആരുടെ കടലാസിലും അയാളുടെ പേര് ഉണ്ടായിരുന്നുമില്ല..

ഏറ്റവും കൂടുതല്‍ പേര് എഴുതിയിട്ടുള്ള ശിഷ്യന്‍റെ പേരായിരുന്നു മറ്റുള്ളവരുടെ കുറിപ്പുകളില്‍ കൂടുതല്‍ കണ്ടത്.

കുറിപ്പുകള്‍ എല്ലാം അദ്ദേഹം കത്തിച്ചുകളഞ്ഞു.

പിറ്റേ ദിവസം ശിഷ്യന്മാരോടായി പറഞ്ഞു. " നിങ്ങളില്‍ ആരെയും വെറുക്കാത്ത ഒരാള്‍ ഈ കൂട്ടത്തിലുണ്ട്. അയാളെ ആരും വെറുക്കുന്നില്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കി...

നിങ്ങളില്‍ ഏറെപ്പേരെ വെറുക്കുന്ന ഒരാളും ഇക്കൂട്ടത്തിലുണ്ട്. അയാളെ കൂടുതല്‍പേര്‍ വെറുക്കുന്നു എന്നതും കുറിപ്പില്‍നിന്നു ഞാന്‍ മനസ്സിലാക്കി.

അല്‍പ്പനേരത്തെ മൌനത്തിനു ശേഷം ഗുരുനാഥന്‍ തുടര്‍ന്നു. ആരെയും വെറുക്കാതിരിക്കുക, അപ്പോള്‍ വെറുക്കപ്പെടാതിരിക്കും.

" എല്ലാവരെയും സ്നേഹിക്കുക.. അപ്പോള്‍ എല്ലാവരാലും സ്നേഹിക്കപ്പെടും "

ഇത്രയേ ജീവിതത്തില്‍ പഠിക്കാനുള്ളൂ. എനിക്ക് ഉപദേശിക്കാനും ഇത്രയേള്ളൂ.. ഈ ഉപദേശം മനസ്സിലായാല്‍ നിങ്ങളുടെ ശിഷ്ടജീവിതം മുഴുവനും ഈ പാഠം അഭ്യസിക്കാനുള്ളതാണ്....
Share:

കാഴ്ചയും ഉൾക്കാഴ്ചയും

മുല്ലാ നസറുദീനും ഭാര്യയും വിശ്രമിക്കുകയാണ് . അവര്‍ പരസ്പരം പുറംതിരിഞ്ഞാണ് ഇരിക്കുന്നത്. ഭാര്യ പുറത്തേക്ക നോക്കുന്നു, മുല്ല ചുമരിലെക്കും . പെട്ടെന്ന് ഭാര്യ പറഞ്ഞു." നോക്ക് നഗരത്തിലെ ഏറ്റവും പണക്കാരനായ ആള്‍ മരിച്ചു. അയാള്‍ക്ക് അന്ത്യയാത്ര പറയാനായി ആയിരക്കണക്കിനു്  ജനങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നു" .  നസറുദീന്‍  പറഞ്ഞു ."എന്തൊരു കഷ്ടം, എനിക്ക് കാണാന്‍ പറ്റില്ലല്ലോ, ഞാനിരിക്കുന്നത് അങ്ങോട്ട്‌ തിരിഞ്ഞല്ലല്ലോ" .

ഒന്ന് നേരെ നോക്കിയാല്‍ കാണാന്‍ കഴിയുന്ന, കാണേണ്ട ഒട്ടേറെ കാഴ്ചകളുണ്ട്‌  . അവിടെ നിന്ന് മുഖം  തിരിക്കരുത്. എല്ലാ കാഴ്ചകളും കാണണമെന്നില്ല. പക്ഷെ കണ്ടിരിക്കേ ണ്ടതൊന്നും നഷ്ടമാകരുത്. കണ്ണടച്ചിരിക്കുന്നതിനെക്കാള്‍ ഭയാനകമാണ്  പുറംതിരിഞ്ഞിരിക്കുന്നത്. പുറം തിരിഞ്ഞിരിക്കുന്നവര്‍ ഒരു പ്രതീകമാണ്‌. എല്ലാ നിഷ്ക്രിയ മനോഭാവങ്ങ്ളുടെയും.

കാഴ്ച ഒരനുഗ്രഹമല്ല . കാണാനുള്ള മനോഭാവമാണ് അനുഗ്രഹം .
പലരും തള്ളിക്കളഞ്ഞ ചെറിയ കാഴ്ചകള്‍ പിന്നീട് വലിയ വിപത്തുകളായിട്ടുണ്ട് . ചിലതൊക്കെ അത്ഭുതക്കാഴ്ചകളും .

കണ്ണട വച്ചാല്‍ കാഴ്ച മാത്രമേ മാറൂ, ഉള്‍ക്കാഴ്ച മാറില്ല . കണ്ണ് കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ട് കൂടി കാണണം . കണ്ണില്ലാത്തവരും കാണുന്നുണ്ട്. അവര്‍ കണ്ട സ്വപ്‌നങ്ങള്‍ കാഴ്ചയുള്ളവര്‍ക്ക് വഴി കാട്ടിയായിട്ടുണ്ട്. കാഴ്ച അനിവാര്യമല്ല , പക്ഷെ കാഴ്ചപ്പാട് അത്യന്താപേക്ഷിതമാണ് . നോക്കുന്ന ദിശ മാറിയാല്‍, അടച്ചിട്ട ജനാലകള്‍ തുറന്നു വച്ചാല്‍, ദൃശ്യങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാകും .
Share:

എന്തുകൊണ്ടാണ് ഈയാംപാറ്റകൾ തീയിൽ ചാടുന്നത് എന്നറിയാമോ?

മഴ കഴിഞ്ഞാൽ രംഗത്തിറങ്ങുന്ന ഈയാംപാറ്റകളെ കണ്ടിട്ടില്ലേ? അവ എന്തുകൊണ്ടാണ് തീയിൽ ചാടുന്നത് എന്നറിയാമോ?
         
തീ ഈയാംപാറ്റകളെ ആകർഷിക്കുന്നേയില്ല എന്നുള്ളതാണ് സത്യം. അവ തങ്ങളുടെ സഞ്ചാരദിശ നിർണയിക്കുന്നത് പകൽ സൂര്യനേയും, രാത്രി ചന്ദ്രനേയും അടിസ്ഥാനമാക്കിയാണ്. സൂര്യചന്ദ്രന്മാർ ഈയാംപാറ്റകൾക്ക് 2 വലിയ ദീപസ്തംഭങ്ങളാണ്. ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ ഈ വെളിച്ചം അവയുടെ സഞ്ചാരപാതയിൽ ഉണ്ടാക്കുന്ന ആപേക്ഷികകോണളവുകൾ തുല്യമായിരിക്കും. (നമുക്കും അങ്ങനെ തന്നെയാണ്. അതിനാലാണ് സഞ്ചരിക്കുമ്പോൾ സൂര്യനും, ചന്ദ്രനും ഒപ്പം പോരുന്നത്).

എന്നാൽ രാത്രിയിൽ ഈയാംപാറ്റകൾ കാണുന്ന വിളക്കിന്റെ പ്രകാശം അങ്ങനെയല്ല. അത് വളരെ അടുത്തായതിനാൽ സഞ്ചാരവേളയിൽ കോണളവുകൾ മാറിക്കൊണ്ടിരിക്കും. ഈയാംപാറ്റകളുടെ കണ്ണിന്റെ പരിമിതിയും ഇതിന് കാരണമാണ്. അപ്പോൾ സഞ്ചാരത്തിനിടയിൽ വിളക്ക് കാണുമ്പോൾ സഞ്ചാരപഥത്തിന്റെ കോണളവ് തുല്യമാക്കാൻ ഈയാംപാറ്റകൾ ശ്രമിക്കും. അവക്ക് വിളക്കിന് ചുറ്റും വട്ടം കറങ്ങുകയല്ലാതെ മാർഗ്ഗമില്ല. ഇതിനിടയിൽ ചിലത് തീയിൽ വീണ് ചാവുകയും ചെയ്യും.
Share:

മുളയിലറിയാം വിള

ആശയം
നന്നേ ചെറുപ്രായത്തിൽ പ്രകടിപ്പിക്കുന്ന സ്വഭാവഗുണങ്ങളിൽ നിന്നുതന്നെ വലുതാവുമ്പോൾ ഉണ്ടാവാൻ പോകുന്ന അവസ്ഥയക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും.

ഈ ചൊല്ലുമായി ബന്ധപ്പെട്ട ഒരു കഥ

അന്ധനായിരുന്നെങ്കിലും മിക്ക മൃഗങ്ങളെയും കൈകൊണ്ടു തടവിനോക്കി തിരിച്ചറിയാൻ കഴിവുള്ള ഒരാളുണ്ടായിരുന്നു. ഒരിക്കൽ ഒരു ചെന്നായികുഞ്ഞിനെ അയാളുടെ പക്കൽ കൊണ്ടുവന്നിട്ട് അതെന്തിന്റെ കുഞ്ഞാണെന്നു ചോദിച്ചു.

അതിനെ തടവി നോക്കിയിട്ട് അയാൾ പറഞ്ഞു: "ഇത് കുറുക്കന്റെ കുഞ്ഞോ അതോ ചെന്നായികുട്ടിയോ എന്ന് എനിക്ക് തീർച്ച പോര. തീർച്ച പറയാൻ പറ്റുന്ന ഒരു കാര്യമുണ്ട്. ഇത് എന്തുതന്നെയായിരുന്നാലും ശരി, ഇതിനെ ആട്ടിൻ പറ്റത്തിലേക്ക് അടുപ്പിക്കരുത്."

ഗുണപാഠം: മുളയ്ക്കുമ്പോഴുള്ളതേ മുറ്റിയാലും കാണൂ
Share:

പ്രഭാത ചിന്ത - ജീവിതം

💧ജീവിതം ഒരു ഗ്രന്ഥമാണ്‌, അതു പഠിക്കുക....

💧ജീവിതം ഒരു വെല്ലുവിളിയാണ്‌, അതിനെ നേരിടുക....

💧ജീവിതം ഒരു അവസരമാണ്‌, അത്‌ ഉപയുക്തമാക്കുക.....

💧ജീവിതം ഒരു സ്വപ്‌നമാണ്‌, അതു സാക്ഷാത്‌കരിക്കുക....
Share:

രവീന്ദ്രനാഥ ടാഗോറും പരിചാരകനും

രവീന്ദ്രനാഥ ടാഗോറിന്റെ  ജീവിതത്തിലെ ഒരു സംഭവം പറയാം വളരെ സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു ടാഗോറിന്റെ ജനനം. അദ്ദേഹം തന്റെ ചെറുപ്പകാലത്തിലെ ഒരു പ്രഭാതത്തിൽ ഉണർന്ന് എഴുന്നേൽക്കുകയാണ്. ദീർഘനേരത്തെ സുഖനിദ്രയ്ക്ക് ശേഷം അദ്ദേഹം ആലസ്യത്തോടെ കണ്ണു തിരുമി എഴുന്നേൽക്കുകയാണ്. മുഖം കഴുകുവാനായി ചെന്നപ്പോൾ പാത്രത്തിൽ വെള്ളം ഇല്ല. എന്നും പരിചാരകൻ നേരത്തെ തന്നെ വെള്ളം പിടിച്ചു വയ്ക്കുന്നതാണ് ഒത്തിരിനേരം വിളിച്ചിട്ടും പരിചാരകനെ കാണാനില്ല. അദ്ദേഹം തന്നെ കിണറ്റിൽ നിന്നും വെള്ളം കോരി എടുത്തു. അടുക്കളയിൽ ചെന്ന് നോക്കിയപ്പോയോ  അവിടെ തീ പുകഞ്ഞിട്ട്  പോലുമില്ല. വല്ലാത്ത ദേഷ്യത്തോടെ അതായത് നിയന്ത്രിക്കാനാവാത്ത വിധം ദേഷ്യത്തോടെ അക്ഷമനായി ടാഗോർ അങ്ങനെ വരാന്തയിലൂടെ ഉലാത്തുകയാണ്. ഉച്ചയോടടുത്തപ്പോളിതാ  പരിചാരകൻ വരുന്നു. അയാളെ കണ്ടമാത്രയിൽ തന്റെ ദേഷ്യം മുഴുവൻ പുറത്തുവരുംമ്മാർ  രവീന്ദ്രനാഥടാഗോർ അലറുകയാണ്. പോ എന്റെ  മുമ്പിൽനിന്ന്.. ആ പാവം പരിചാരകൻ കുറെനേരം ശിരസ്സ് കുനിഞ്ഞ് അവിടെ തന്നെ നിന്നു. അല്പം കൂടെ  കഴിഞ്ഞ് കണ്ണ് ഉയർത്തി തന്റെ യജമാനനെ  നോക്കിയിട്ട് തായ്‌ന്ന സ്വരത്തിൽ പറഞ്ഞു. എന്റെ കുഞ്ഞു മകൾ ഇന്നലെ രാത്രി മരിച്ചു പോയി.

വാസ്തവത്തിൽ രവീന്ദ്രനാഥ ടാഗോറിന് വല്ലാത്ത ഒരു ഞെട്ടലാണ് ഉണ്ടായത്. കാരണം ചെറുപ്പം മുതൽ വളരെയധികം പരിചാരകരുടെ സേവനം അനുഭവിച്ച് വളരെ ആഡംബരമായി ജീവിതത്തിൽ ആയിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. എന്നാൽ തൻറെ ചുറ്റുമുള്ള പരിചാരകർക്കും ഒരു ജീവിതമുണ്ടെന്നും അവർക്കും ദുരിതങ്ങൾ ഉണ്ടെന്നും അദ്ദേഹം മനസിലാക്കിയിരുന്നില്ല. എന്നാൽ പിന്നീടുള്ള ജീവിതത്തിൽ ആണ് തന്റെ  ചുറ്റുപാടുമുള്ളവരുടെ ദുഃഖം അനുഭവിക്കുന്നവരുടെ,  പീഡിതരുടെ ഒക്കെ   വിഷമങ്ങൾ അദ്ദേഹത്തിന് മനസ്സിലായത്.

പ്രിയമുള്ളവരെ ദുഃഖിക്കുന്നവർ ഏറെയുണ്ട് നമ്മുടെ ചുറ്റുപാടും. നാം  വിചാരിക്കുന്നതുപോലെ പലകാര്യങ്ങളും നടക്കാതെ വരുമ്പോൾ നമുക്ക് വേണ്ടി ജോലി ചെയ്യുന്നവരുടെ നേരെ നാം കലിതുള്ളും അവരെ വല്ലാതെ ചീത്ത വിളിക്കും അവരുടെ നേരെ അലറി കൊണ്ടായിരിക്കും പല ആജ്ഞകളും നാം കൊടുക്കുക. പക്ഷേ നമ്മെപ്പോലെ തന്നെ ഒരു ജീവിതം അവർക്കും ഉണ്ടെന്ന്  നമ്മിലെത്രപേർ ചിന്തിക്കും. ദുരിതങ്ങൾ ഏറെയുള്ള  ജീവിതമായിരിക്കും ഒരുപക്ഷേ അവരും  നയിച്ചുകൊണ്ടിരിക്കുന്നത്. ആ ഒരു വിഷമം മനസ്സിലാക്കി അവരെ നമ്മെപ്പോലെ തന്നെ ജീവിക്കുന്നവരായി മനുഷ്യരായി കണക്കാക്കാനുള്ള ഒരു മാനസിക ഭാവം ആ ഒരു സഹതാപം നമുക്കും വേണ്ടേ  എങ്കിൽ മാത്രമല്ലേ നമുക്കും അവരെ കൂടുതലായി മനസ്സിലാക്കി അവരുടെ ജീവിതത്തിലെ താളപ്പിഴകൾ ഉണ്ടെന്ന് മനസ്സിലാക്കി കുറെ കൂടെ അവരെകൂടെ  ചേർത്തുപിടിച്ച് നന്മയിലേക്ക് സന്തോഷത്തിലേക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ...
Share:

പല രാജ്യങ്ങളിലും പല സമയം കാണിക്കുന്നത് എന്തുകൊണ്ടാണന്നറിയാമോ?

ഗോളാകൃതിയിലുള്ള ഭൂമിയുടെ ( ഭൂമിക്ക് കൃത്യമായ ഗോളാകൃതിയല്ല) ഉപരിതലത്തിലാണല്ലോ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നത്. ഭൂമി തിരിയുമ്പോൾ വിവിധ പ്രദേശങ്ങൾ മാറി മാറി സൂര്യന്റെ ദിശയിലേക്ക് വന്നും അകന്നും ഇരിക്കും. സൂര്യപ്രകാശം ഗോളാകൃതിയിലുള്ള ഭൂമിയുടെ എല്ലായിടത്തും ഒരേ സമയം പതിക്കുക സാധ്യമല്ലെന്ന് വ്യക്തം. അതിനാൽ തന്നെ എല്ലാ രാജ്യത്തും രാപ്പകലുകൾ ഉണ്ടാവുന്നത് ഒരേ സമയത്തല്ല.
     
 നമ്മുടെ ദിനചര്യയും വാച്ചിലെ സമയവുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് അറിയാമല്ലോ. (വാസ്തവത്തിൽ ദിനചര്യ ക്രമപ്പെടുത്തുന്നത് സൂര്യന്റെ ഉദയാസ്തമയമാണ്). ഓരോ രാജ്യത്തും ശരാശരി ( ഒരു കൊല്ലത്തിൽ) അതാത് രേഖാംശ രേഖയുടെ നേരെ മുകളിൽ സൂര്യൻ എത്തുന്ന സമയം ഉച്ചക്ക് 12 മണിയായി എടുക്കുന്നു. അപ്പോൾ വ്യതസ്ത രേഖാംശരേഖയിൽ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾക്ക് വ്യത്യസ്ത സമയമാവും.ഒരു രാജ്യത്തിൽ സാധാരണ ഒരു രേഖാംശ രേഖയെ അടിസ്ഥാനമാക്കി സമയം ക്രമപ്പെടുത്തും. ഈ സമയത്തെയാണ് ആ രാജ്യത്തിന്റെ സ്റ്റാൻഡേർഡ് സമയം എന്നു പറയുന്നത്.
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം 81 1/2 ഡിഗ്രി പൂർവ്വരേഖാംശത്തെ ആധാരമാക്കിയാണ് കണക്കാക്കുന്നത്.
Share:

രബീന്ദ്രനാഥ് ടാഗോർ

 ഭാരതമൊട്ടാകെ കലാസാംസ്കാരിക രംഗങ്ങളിൽ ആഴമേറിയ മുദ്ര പതിപ്പിച്ച നോബൽ സമ്മാന ജേതാവായ പ്രശസ്ത ബഹുമുഖ പ്രതിഭയാണ്, രബീന്ദ്രനാഥ ടാഗോർ  'ഗുരുദേവ്‌' എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്യപ്പെട്ടിരുന്നു. കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്‌, നാടക കൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും  സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നൽകുകയും ചെയ്തു. 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ  തുടങ്ങി ടാഗോറിന്റെ സാഹിത്യ സംഭാവനകൾ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68-ആം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. ബംഗാളിലെ  മത,സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ പുരോഗമന പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം. രബീന്ദ്രനാഥ ടാഗോർ, അബനീന്ദ്രനാഥ ടാഗോർ, ഗഗനേന്ദ്രനാഥ ടാഗോർ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യ രംഗത്തും, മത-സാമൂഹിക പരിഷ്കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ ജെറാസങ്കോ ടാഗോർ കുടുംബത്തിലുണ്ട്.
Share:

ചെകുത്താൻ പാനീയം

ഒരിക്കൽ മുല്ലാ നാസറുദ്ദീൻ ഒരു മദ്യശാലയിൽ നിന്ന് പുറത്തേക്ക് വരുന്നത് അവരുടെ മതപുരോഹിതൻ കാണുന്നു. പുരോഹിതൻ അദ്ദേഹത്തെ വിളിച്ചു ചോദിക്കുകകയാണ്  നസ്രുദീൻ നിങ്ങൾ ഒരു തികഞ്ഞ വിശ്വാസിയല്ലേ മദ്യം  എന്ന് പറയുന്നത് ചെകുത്താന്റെ പാനീയം അല്ലേ ചെകുത്താൻ ക്ഷണിക്കുമ്പോൾ നിങ്ങൾ എന്താ അത് നിരസിക്കാത്തത്. അപ്പോൾ മുല്ലാ നാസറുദ്ദീൻ സരസമായി മറുപടി പറയുകയാണ് എനിക്ക് നിരസിക്കണം  എന്നുണ്ട് പക്ഷെ പിന്നീട് ചെകുത്താൻ എന്നെ ക്ഷണിച്ചില്ലെങ്കിലോ  എന്നോർത്തിട്ടാണ്

പലപ്പോഴും അറിവില്ലായ്മയോ വേണ്ടത്ര ബോധ്യമില്ലായ്മയോ  അല്ല പല തെറ്റുകളുടെയും കാരണം തെറ്റ് തെറ്റാണെന്ന് അറിഞ്ഞിട്ടു തന്നെയാണ് പലപ്പോഴും നാം അത് ചെയ്യുന്നതും അതിൽതന്നെ തുടരുന്നതും തെറ്റിന്റെ സുഖം അറിഞ്ഞാൽ പിന്നെ നാം പലപ്പോഴും അതിൽ തന്നെ തുടരാനാണ് ഇഷ്ടപ്പെടുക പലപ്പോഴും നാം അതിനെ ന്യായീകരിക്കാനും ശ്രമിക്കും. തെറ്റിന്റെ സുഖങ്ങളെ വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങിയാൽ പിന്നെ നമുക്ക് ഒരിക്കലും നന്മയുടെ സംതൃപ്തി അനുഭവിക്കാൻ സാധിച്ചെന്നുവരില്ല. നാം എന്നും  അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖകരമായ ചില കാര്യങ്ങളെ നിരസിക്കാൻ നമ്മുടെ മനസ്സ് തയ്യാറായാൽ നമ്മുടെ ദുശ്ശീലങ്ങൾ ഒക്കെ താനെ നിൽക്കും. വേണ്ടാത്തത് ആണ് എന്ന് നല്ല ബോധ്യമുണ്ടെങ്കിലും ചില ശീലങ്ങളെ ഉപേക്ഷിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം പ്രിയമുള്ളവരേ ദുശ്ശീലങ്ങളെ ഉപേക്ഷിക്കുവാൻ ദുരനുഭവങ്ങളോ ദുരന്തങ്ങളോ ഉണ്ടാകുന്നത് വരെ നാം ഒരിക്കലും കാത്തിരിക്കരുത്.
Share:

പരീക്ഷയും ഉറക്കവും

പരീക്ഷക്ക് വേണ്ടി ഉറക്കമൊഴിച്ച് പഠിക്കുന്നത് നല്ല ശീലമല്ല. പഠിച്ചത് ഓര്‍മവെക്കാന്‍ നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഉറങ്ങുമ്പോള്‍ പഞ്ചേന്ദ്രിയങ്ങളും എല്ലാ അവയവങ്ങളും പൂര്‍ണ വിശ്രമത്തിലാകും. ഏഴ്-എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ ഉറക്കം ലഭിക്കണം. രാത്രി നേരത്തെ കിടന്ന് രാവിലെ നേരത്തെ എണീല്‍ക്കാന്‍ ശ്രമിക്കുക.
പഠിക്കാനിരിക്കുന്നതിനു മുമ്പുതന്നെ പഠനസമയത്തേക്കാവശ്യമായ സാമഗ്രികളൊക്കെയെടുത്ത് അരികിലെവിടെയെങ്കിലും സൂക്ഷിച്ചാല്‍ പഠനത്തിനിടയില്‍ സാധനങ്ങള്‍ തിരയാന്‍ പോവുന്നതുകൊണ്ട് ഏകാഗ്രത നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ പറ്റും.
Share:

പ്രാവും ഉറുമ്പും

ഒരിടത്തൊരിടത്തൊരിടത്ത്, കാട്ടിലെ കുറുമ്പനായ കട്ടുറുമ്പ് പതിവു പോലെ അന്നും ഭക്ഷണം തേടി നടക്കുകയായിരുന്നു. കാട്ടരുവിയുടെ തീരത്തുകൂടെ കാറ്റും കൊണ്ട് അവന്‍ അങ്ങനെ പാട്ടും പാടി നടന്നു. അരുവിയിലേക്ക് ചാഞ്ഞു നില്ക്കുന്ന ഒരു മരക്കൊമ്പിലേക്ക് അവന്‍ മെല്ലെ നടന്നു കയറി. കുറെ നേരമായി സര്‍ക്കീട്ട് തുടങ്ങിയിട്ട്. ദാഹിച്ചിട്ടു വയ്യ. ആ മരത്തിന്റെ ചാഞ്ഞുനില്ക്കുന്ന ചില്ലയിലെ ഒരിലയില്‍ ഒരു തുള്ളി മഴവെള്ളം സ്ഫടികം പോലെ തിളങ്ങിയിരിക്കുന്നത് അവന്‍ കണ്ടു. ആര്‍ത്തിയോടെ അവന്‍ ആ മഴത്തുള്ളി നുണയാന്‍ ആ ഇലയിലേക്ക് കയറി. പെട്ടെന്ന് വന്ന ഒരു കാറ്റില്‍ ഇലയൊന്നുലഞ്ഞു. പാവം ഉറുമ്പ് ആ വെള്ളത്തുള്ളിയോടൊപ്പം അരുവിയിലേയ്ക്ക് വീണു. അവന്‍ രക്ഷപ്പെടാന്‍ വെള്ളത്തില്‍ കിടന്ന് കൈകാലിട്ടടിച്ചു നിലവിളിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് ഒരു പ്രാവ് അടുത്തുള്ള മരക്കൊമ്പില്‍ ഇരിക്കുകയായിരുന്നു.പ്രാവിന് ഉറുമ്പിനോട് സഹതാപം തോന്നി. പ്രാവ് അത് ഇരുന്ന മരത്തില്‍ നിന്ന് ഒരു ഇല കൊത്തിയെടുത്ത് ഉറുമ്പിന്റെ അടുത്ത് ഇട്ടുകൊടുത്തു.  ഉറുമ്പ് ആ ഇലയില്‍ വലിഞ്ഞു കയറി. ഒഴുക്കില്‍ ആ ഇല കരക്കടുഞ്ഞു. ഉറുമ്പ് രക്ഷപ്പെട്ടു. അവന്‍, തന്നെ രക്ഷിച്ച പ്രാവിനെ വളരെ നന്ദിയോടെ നോക്കി.

ദിവസങ്ങള്‍ കൊഴിഞ്ഞുപോയി. പതിവു പോലെ കട്ടുറുമ്പ് നടക്കാനിറങ്ങിയതായിരുന്നു. കാറ്റും കൊണ്ട് പാട്ടും പാടി നടന്ന അവന്റെ ശ്രദ്ധയില്‍ പെട്ടെന്നാണ് അത് പതിഞ്ഞത്. ഒരു വേടന്‍ തന്റെ അമ്പ് ഉന്നം വയ്ക്കുന്നു. തന്നെ രക്ഷിച്ച ആ പ്രാവിനെയാണ് ഈ വേടന്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് കണ്ട് ഉറുമ്പ് ഞെട്ടിപ്പോയി. പ്രാവിനെ എങ്ങിനെയെങ്കിലും രക്ഷിക്കണം. അവന്‍ മനസ്സിലുറച്ചു. എന്തു ചെയ്യും? ആലോചിച്ചു നില്ക്കാന്‍ നേരമില്ല. പെട്ടെന്ന് അവന്റെ മനസ്സില്‍ ഒരു ബുദ്ധി തോന്നി. പ്രാവിനെ തന്നെ ഉന്നം പിടിച്ചു നില്ക്കുന്ന ആ വേടന്റെ കാലില്‍ ഉറുമ്പ് ഒറ്റക്കടി വച്ചുകൊടുത്തു. വേദനയില്‍ പുളഞ്ഞ വേടന്‍ "അയ്യോ" എന്നു വിളിച്ചുപോയി. അമ്പ് ലക്ഷ്യം തെറ്റി. ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞ പ്രാവ് പറന്ന് രക്ഷപ്പെടുകയും ചെയ്തു. പരസ്പരം ജീവന്‍ രക്ഷിച്ച അവര്‍ നല്ല ചങ്ങാതിമാരായി. പിന്നീട് വളരെക്കാലം അവര്‍ നല്ല കൂട്ടുകാരായി കഥയും പറഞ്ഞ്, പാട്ടും പാടി ആ കാട്ടില്‍ ജീവിച്ചു.
         
ഗുണപാഠം  - ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല.
Share:

റയിൽ പാളത്തിൽ കരിങ്കൽച്ചീളുകൾ എന്തിനാണ്

 റയില്‍ പാലങ്ങള്‍ക്ക് ഇരുവശവും,ഇടയിലും  ധാരാളം  കരിങ്കല്ല് കിടക്കുന്നത് കാണാം. ഇത് എന്തിനാണെന്ന് അറിയാമോ?

റെയില്‍പ്പാതയിലൂടെ ഭാരമേറിയ തീവണ്ടികള്‍  തുടര്‍ച്ചയായി സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ബല, പ്രതിബലങ്ങളെ ചെറുത്ത് ട്രാക്കിന്‍റെ ലെവല്‍ തെറ്റാതെ നോക്കാന്‍ സഹായിക്കുന്നത് ഈ കരിങ്കൽചീളുകള്‍ ആണ്.ട്രാക്കിന് കുറുകെ ഘടിപ്പിച്ചിട്ടുള്ള സ്ലീപറുകളിലേക്ക് കരിങ്കല്‍ ഇടിച്ചു കയറ്റി ലെവല്‍ ആക്കുകയാണ് പതിവ്. ഈ ലവലിനു മാറ്റം വരുന്നുണ്ടോ എന്ന് ഇടക്കിടക്ക് പരിശോധിക്കുകയും ചെയ്യും. തീവണ്ടി സഞ്ചരിക്കുമ്പോള്‍ ഉണ്ടാക്കുന്ന കുലുക്കത്തെയും, ആഘാതത്തെയും ചെറുക്കാന്‍ കരിങ്കൽചീളുകള്‍ക്ക് കഴിയും. ഇതൊക്കെയാണ് ട്രാക്കിന് ഇടയിലും, വശങ്ങളിലും കരിങ്കൽചീളുകള്‍ ഇടാനുള്ള കാരണം. കരിങ്കല്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ അഗ്നിപര്‍വതങ്ങളില്‍ നിന്നുള്ള ലാവയുടെ അവശിഷ്ടങ്ങള്‍ ഇതേ ആവശ്യത്തിനു ഉപയോഗിക്കാറുണ്ട്. ഇപ്രകാരം ഉപയോഗിക്കുന്ന കരിങ്കല്ലിനെ Track Ballast എന്നാണ് വിളിക്കാറ്.
Share:

നെപ്പോളിയനും സ്ത്രീയും മകനും

ഒരിക്കൽ ഒരു സാധുവായ സ്ത്രീ നെപ്പോളിയൻ ബോണപ്പാർട്ടിനെ കാണാൻ ചെന്നു വധശിക്ഷക്ക് വിധിക്കപ്പെട്ട തൻറെ ഏകമകനെ ശിക്ഷ ഇളവ് ചെയ്തു കൊടുക്കണം എന്നാണ് അവരുടെ അഭ്യർത്ഥന. നെപ്പോളിയൻ ചക്രവർത്തി ഒരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞു നിങ്ങളുടെ മകൻ ശിക്ഷയിളവ് അർഹിക്കുന്നേയില്ല കാരണം രണ്ടാമത്തെ തവണയാണ് അവനെ ഇതേ കുറ്റത്തിന് പിടിക്കപ്പെടുന്നത് ഇനി അവന് ഇളവ് കൊടുക്കുന്ന പ്രശ്നമേയില്ല അപ്പോൾ ഈ സ്ത്രീ കണ്ണീരോടെ വീണ്ടും അദ്ദേഹത്തോട് യാചിക്കുകയാണ്. ന്യായവും നീതിയുമനുസരിച്ച് എൻറെ മകന് ശിക്ഷ ഇളവിന് അർഹതയില്ല. പക്ഷേ അങ്ങയുടെ കാരുണ്യത്തിനു വേണ്ടിയാണ് യാചിക്കുന്നത്. വീണ്ടും  ചക്രവർത്തി ഒരു അലിവും ഇല്ലാതെ പറഞ്ഞു അവിടെ ഒരു കാരുണ്യത്തിന്റെ കാര്യമേ ഇല്ല. നീതിയും ന്യായവും അനുസരിച്ച് അവൻ ശിക്ഷ ലഭിക്കേണ്ടവനാണ് അവനതു  അനുഭവിക്കുകതന്നെ വേണം. വീണ്ടും ആ സ്ത്രീ വിടാനുള്ള ഭാവമില്ല അവർ  ചക്രവർത്തിയുടെ പിന്നാലെ ചെന്ന് യാചന സ്വരത്തിൽ  പറയുകയാണ് ശിക്ഷ ഇളവ് അർഹിക്കുന്നവനാണെകിൽ  അത് കാരുണ്യ പ്രവർത്തിക്കു വേണ്ടി ഞാൻ യാചിച്ച് അങ്ങയുടെ പുറകെ വരത്തില്ലായിരുന്നു ഇതു ഞാൻ മാനുഷികമായ അങ്ങയുടെ കാരുണ്യത്തിനു വേണ്ടി മാത്രമാണ് യാചിക്കുന്നത്. കുറെനേരം ആലോചിച്ചിട്ട് ചക്രവർത്തി ആ മകനെ അല്ലെങ്കിൽ ആ സാധുവായ സ്ത്രീയുടെ മകനെ വെറുതെ വിടാൻ വേണ്ടി ഉത്തരവായി.

പ്രിയമുള്ളവരേ മനുഷ്യൻറെ നീതിയും ന്യായവും അല്ല ദൈവത്തിൻറെ കാരുണ്യമാണ് നമ്മൾ പലപ്പോഴും നടപ്പാക്കേണ്ടത്. എന്നുവച്ചാൽ എല്ലാവരെയും വെറുതെ വിടണമെന്നല്ല  ഉദ്ദേശം നാം മറ്റുള്ളവരോട് അവർ അർഹിക്കുന്ന കാരുണ്യം കാട്ടുമ്പോൾ ദൈവത്തിൻറെ കാരുണ്യ പ്രവർത്തികളിൽ നമ്മളും പങ്കാളികളാവുകയാണ് ചെയ്യുന്നത് വാസ്തവത്തിൽ കരുണ അർഹിക്കുന്നവരാണ് നമ്മുടെ ചുറ്റുമുള്ളവരിൽ ഏറെപേരും. മറ്റുള്ളവരോട് നാം കരുണ കാണിക്കുമ്പോൾ നമുക്ക് തന്നെയാണ് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ദൈവത്തിൽനിന്നുള്ള കരുണ പ്രാപ്തമാകുന്നത് പ്രസംഗത്തെയും പാണ്ഡിത്യത്തെക്കാളുമൊക്കെ മറ്റുള്ളവരെ മാനസാന്തരത്തിലേക്കും  നന്മയിലേക്കും സന്തോഷത്തിലേക്കുംമൊക്കെ നയിക്കുക കാരുണ്യപ്രവർത്തികളാണ്  അതുകൊണ്ടുതന്നെ നമ്മുടെ പ്രവർത്തികൾ കാരുണ്യത്തിലൂന്നിയതാവട്ടെ ദയയിലൂന്നിയതാവട്ടെ നാം  കാരുണ്യം ചെയ്യുമ്പോൾ ദൈവത്തിൻറെ കാരുണ്യ പ്രവർത്തിയിൽ നാം പങ്കാളികളാവുകയാണ് എന്ന ബോധ്യത്തോടെ കൂടി തന്നെ മുൻപോട്ട് ജീവിച്ചുകൊള്ളൂ...
Share:

ഫ്രിഡ്ജില്‍ നിന്നും എടുക്കുന്ന ഐസ്കട്ട കയ്യില്‍ നിന്നും വഴുതിപ്പോവാറില്ലേ എന്തുകൊണ്ടാണ് എന്നറിയാമോ?

ഐസ്കട്ട കയ്യില്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ വിരലുകളില്‍ നിന്നും താപം ഐസിലേക്ക് ഒഴുകും. ഐസ് ഉരുകി വെള്ളമാകും. അങ്ങനെ വിരലുകള്‍ക്കും,ഐസിനും ഇടയില്‍ വെള്ളത്തിന്‍റെ നേര്‍ത്ത പാളിയുണ്ടാകും. ഇതാണ് ഐസ് വഴുതിപ്പോവാനുള്ള കാരണം.                                                                                          ഇതേ കാരണത്താല്‍ ആണ് ഐസില്‍ Scate ചെയ്യാന്‍ കഴിയുന്നതും. പക്ഷെ, ഇവിടെ മര്‍ദ്ദം മൂലമാണ് ഐസ് ഉരുകുന്നത്. Scate ചെയ്യുന്ന ആളിന്റെ ഭാരം ഐസില്‍ സമ്മര്‍ദ്ദം ചെലുത്തും. മര്‍ദ്ദം കൂടിയാലും താപനില ഉയരും. അങ്ങനെ യഥാര്‍ത്ഥത്തില്‍ Scate ചെയ്യുന്ന ആള്‍ വെള്ളത്തിന്‍റെ നേര്‍ത്ത ഫിലിമില്‍ കൂടിയാണ് തെന്നിനീങ്ങുന്നത്. Scate ചെയ്യുന്ന ആള്‍ മുന്നോട്ടു നീങ്ങിയാല്‍ ഉടന്‍ വെള്ളം വീണ്ടും ഐസ് ആകും.
Share:

ചില ചിന്തകൾ

💧മനുഷ്യ മനസ്സുകൾ ഓരോ കാര്യങ്ങളും ഉൾക്കൊള്ളുന്നത്  വ്യത്യസ്തമായ സംവേദനക്ഷമതയിലാണ്,  ചിലർക്ക് ശരിയെന്ന് തോന്നുന്നവ മറ്റു ചിലർക്ക് അങ്ങിനെ ആവണം എന്നില്ല..!

💧അത് കൊണ്ട് തന്നെ ഏതൊരു വിഷയത്തിലും പരസ്പരമുള്ള അതിര് വിട്ട തർക്കങ്ങൾ ആർക്കും  ഗുണകരമാവില്ല.  നല്ല പാഠങ്ങൾ ചുണ്ടിക്കാണിച്ച്,  നല്ല ഉപദേശങ്ങളിലൂടെ  മറ്റൊരാളുടെ ചിന്താമണ്ഡലങ്ങളെ സ്വാധീനിക്കാൻ കഴിയും,   പക്ഷെ തർക്കങ്ങളിലൂടെ അവരുടെ ചിന്തകളെ നാമുദ്ദേശിക്കുന്ന തലത്തിലേക്ക് കൊണ്ടുവരികയൊന്നും പ്രായോഗികമല്ല.

💧പിടിച്ചുപററുന്ന സ്‌നേഹത്തേക്കാളും അംഗീകാരത്തേക്കാളും വലുപ്പവും മൂല്യവുമുണ്ടാവുക ഒരാള്‍ക്ക് നൈസര്‍ഗികമായി അവ ലഭിക്കുമ്പോഴാണ്....!

💧വിനയത്തിലൂടെ മററുള്ളവരുടെ മനസ്‌സ് കീഴ്‌പെടുത്തുമ്പോള്‍ ലഭിക്കുന്ന സ്‌നേഹാംഗീകാരങ്ങള്‍ ശരിയായതും നിലനില്‍ക്കുന്നതുമായിരിക്കും...!

💧ജനങ്ങളുടെസ്‌നേഹം നേടുവാനും ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാനും വിനയം ഒരു നല്ല വഴിയാണ്...!

💧വിനയത്തിന്റെ പ്രചോദനം ചിന്തയില്‍ നിന്നാണ് ഉല്‍ഭവിക്കുന്നത്...!
Share:

തവളയും രാജകുമാരനും

പണ്ട് മുതലേ നാം കേൾക്കുന്ന ഒരു മുത്തശ്ശിക്കഥയിലെ അതായത്  ഒരിടത്ത് ഒരു തവളയുണ്ടായിരുന്നു ഈ  തവണയാകട്ടെ ജന്മനാ എന്നുവച്ചാൽ ജനിച്ചപ്പോൾതന്നെ ഒരു തവളയല്ലായിരുന്നു. ഒരു ദുർ  മന്ത്രവാദിയുടെ ശാപം കൊണ്ട്  നല്ലവനായ ഒരു രാജകുമാരൻ തവളയായി മാറിയതാണ് എന്നാൽ ശാപമോക്ഷം കിട്ടണമെങ്കിലോ ഈ തവളയെ സുന്ദരിയായ ഒരു രാജകുമാരി കയ്യിലെടുത്ത് സ്നേഹപൂർവ്വം ചുംബിക്കണം ശാപമോക്ഷം കാത്ത് തവളയായിമാറിയ  രാജകുമാരൻ ഇങ്ങനെ കഴിയുകയാണ് എന്തായാലും കൊള്ളാം കുറെനാൾ കഴിഞ്ഞപ്പോൾ ഒരു രാജകുമാരി വന്ന്  കണ്ടാൽ അറപ്പ് തോന്നുന്ന ഈ തവളയെ കയ്യിലെടുത്ത് സ്നേഹപൂർവം ചുംബിക്കുന്നു അത്ഭുതമെന്ന് പറയട്ടെ തവളയതാ രാജകുമാരനായി മാറുന്നു.  കഥയുടെ ശേഷ ഭാഗം നമുക്കൊക്കെ  ഊഹിക്കാവുന്നതേയുള്ളൂ.

കേൾക്കുമ്പോൾ ഒരു കഥയില്ലാക്കഥ ആയി തോന്നുമെങ്കിലും ഈ കഥയിലും ഒരു സന്ദേശമില്ലേ  എന്നുവച്ചാൽ നാം മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നമ്മുടെ സുഖകരമായ ചില  ചുറ്റുപാടുകളെയൊക്കെ മറികടന്നു ഒന്ന്  ഇറങ്ങിച്ചെല്ലുമ്പോൾ അവിടെ  അത്ഭുതകരമായ ചില മാറ്റങ്ങൾ സംഭവിക്കും എന്നു വച്ചാൽ നമുക്ക് മറ്റുള്ളവരുടെ ജീവിതത്തിലെ ചില നിരാശകളെ  മാറ്റി കൊടുക്കാൻ അല്ലെങ്കിൽ അവർ ആയിരിക്കുന്ന ചില  ചങ്ങലകളെ അതിൽ നിന്നും അവർക്ക്  മോക്ഷം കൊടുക്കുവാൻ ഒക്കെ നമ്മുടെ ചില പ്രവർത്തികൾക്ക് സാധിച്ചെന്നു വരും പലപ്പോഴും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് നാം എന്തു  ചെയ്യുന്നതിനു മുൻപും ഇത് ചെയ്താൽ എനിക്ക് എന്തു കിട്ടും എന്നൊരു ചിന്ത ഓടുകൂടിയാണ് പലതിനെയും നമ്മൾ സമീപിക്കുന്നത് അങ്ങനെ നമുക്ക് പ്രത്യേകിച്ച് ഒരു ലാഭം ഇല്ലെങ്കിലലോ  നമ്മള് ആ ഒരു പ്രവർത്തി ചെയ്യാൻ വേണ്ടി സാധാരണഗതിയിൽ ഒരുങ്ങാറുമില്ല.നമുക്ക് പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടില്ലെങ്കിലും നമുക്ക് ലാഭമില്ല എന്ന് ഒരു ചിന്തയിൽ തന്നെ നമ്മൾ പല നന്മകളും ചെയ്യാവുന്ന പല നന്മകളും  ഒഴിവാക്കി വിടുകയാണ് ചെയ്യുന്നത് അങ്ങനെയല്ലാതെ പ്രിയപെട്ടവരെ  നമുക്ക് ചെയ്യാവുന്ന നന്മകൾ  നമ്മുടെ ചുറ്റുപാടുകളിൽ നിന്നും ഇറങ്ങി ചെന്ന് മറ്റുള്ളവരുടെ ജീവിതം ഒന്ന് മനസ്സിലാക്കി ചെയ്തു കൊടുക്കുമ്പോൾ അവരുടെ ജീവിതത്തോടൊപ്പം നമ്മുടെ ജീവിതവും കൂടുതൽ പ്രസാദാത്മകമാകും എന്നത് നമുക്ക് ഒന്ന് ചിന്തിച്ചു കൂടെ അങ്ങനെയെങ്കിൽ  നമ്മുടെ ഇനിയുള്ള പ്രവർത്തികൾ ആ ഒരു രീതിയിൽകൂടി ആയിക്കൂടെ...?
Share:

എന്തുകൊണ്ടാണ് നന്നായി ഭക്ഷണം കഴിച്ചാല്‍ ഉറക്കം വരുന്നത്?

വയറു നിറയെ ഭക്ഷണം കഴിച്ചാല്‍ ഒന്ന് മയങ്ങണം. എന്നാലെ ഒരു സുഖമുള്ളൂ,അല്ലെ?
എന്തുകൊണ്ടാണ് നന്നായി ഭക്ഷണം കഴിച്ചാല്‍ ഉറക്കം വരുന്നത്?

അധികം ഭക്ഷണം കഴിച്ചാല്‍ വയറിലെയും,ദഹനവ്യൂഹത്തിലെയും രക്തയോട്ടം വര്‍ദ്ധിക്കും.ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ വലിച്ചെടുത്തു കോശങ്ങളില്‍ എത്തിക്കേണ്ടതിനാല്‍ ആണിത്. അപ്പോള്‍ മറ്റ് അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം സാധാരണയില്‍ കുറവാകും. തലച്ചോറിലേക്ക് സ്വതവേ കുറച്ച് രക്തമേ ലഭിക്കാറുള്ളു. ഭക്ഷണത്തോടെ അതിലും കുറവ് വരുന്നു. അതുകൊണ്ട് ഉറക്കവും വരുന്നു.
Share:

വെള്ളമൊഴിച്ചാൽ തീ കെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എങ്ങനെ എന്ന് ആലോചിച്ചിട്ടുണ്ടോ?

ആദ്യം തീ കത്തുന്നത് എങ്ങനെ എന്ന് നോക്കാം. കത്താന്‍ ഒരു ഇന്ധനവും, കത്താന്‍ സഹായിക്കാന്‍ ഓക്സിജനും പിന്നെ താപവും ഉണ്ടാവുമ്പോള്‍ ആണ് തീ ഉണ്ടാവുന്നത്. കത്താനുള്ള സാഹചര്യം ഉണ്ടാവുന്നത് ഇന്ധനം ജ്വലനതാപനിലയില്‍ ആവുമ്പോള്‍ ആണ്. അതുകൊണ്ടാണ് വിറകോ, മണ്ണെണ്ണയോ വെറുതെ തുറന്നു വച്ചാല്‍ തീ പിടിക്കാത്തത്.             
വെള്ളമൊഴിക്കുമ്പോള്‍ കത്താന്‍ ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരുന്നു എന്നതാണ് തീ അണയാനുള്ള ഒരു കാരണം. വെള്ളമൊഴിക്കുന്നതോടെ കത്തിക്കൊണ്ടിരിക്കുന്ന വസ്തുവിന്‍റെ താപനില ജ്വലനതാപനിലയില്‍ നിന്നും വളരെ താഴ്ന്നുപോകുന്നു എന്നതാണ് രണ്ടാമത്തെ കാരണം. വെള്ളം കത്തുന്ന വസ്തുവിന്‍റെ താപം വലിച്ചെടുത്തു സ്വയം ആവിയായി മാറുന്നു. ഇങ്ങനെ വെള്ളം കുറെയേറെ താപം വലിച്ചെടുക്കുന്നതിനാല്‍ ആണ് കത്തുന്ന വസ്തുവിന്‍റെ താപനില താഴുന്നത്.                   

 വെള്ളമോഴിച്ചാലും കെടുത്താനാവാത്ത തീപിടുത്തങ്ങളും ഉണ്ട്. എണ്ണക്ക് തീ പിടിക്കുന്നത്‌ ഉദാഹരണം. വെള്ളം എണ്ണയെ കൂടുതല്‍ പരക്കാനും തീ പടരാനും മാത്രമേ സഹായിക്കു. ചില രാസവസ്തുക്കള്‍, വൈദുതിക്കമ്പികള്‍ എന്നിവ ഉള്‍പെട്ട തീപിടുത്തവും വെള്ളം ഉപയോഗിച്ച് നിയന്ത്രിക്കാന്‍ ആവില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ മണലോ, പ്രത്യേകതരം അഗ്നിശമനികളോ ഉപയോഗിച്ചാണ്‌ തീ അണക്കുന്നത്.
Share:

മാനസികാരോഗ്യ ദിനവുമായി ബന്ധപ്പെട്ട ഒരു കഥ

ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ''അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു". ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി.

കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി. ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു "എന്താ അമ്മേ ഈ കത്തില്‍?". ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു. " നിങ്ങളുടെ മകന്‍ അസാമാന്യ കഴിവുകളുള്ള ഒരു കുട്ടിയാണ്. ഈ ചെറിയ സ്കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ അവനെ നന്നായി പഠിപ്പിക്കാന്‍ മതിയാവില്ല. നിങ്ങള്‍ തന്നെ കൂടുതല്‍ സമയം അവനെ പഠിപ്പിക്കുന്നതാകും ഉചിതം".

നാളുകള്‍ കടന്നുപോയി, മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞു. എഡിസണ്‍ ലോകമറിയുന്ന നൂറ്റാണ്ടിലെ തന്നെ മികച്ച ശാസ്ത്രജ്ഞനായി മാറി. ഒരു ദിവസം വീട്ടിലെ പഴയ സാധനങ്ങള്‍ അടുക്കി വൃത്തിയാക്കിക്കൊണ്ടിരിക്കേ എഡിസണ്‍ മടക്കിയ ഒരു പഴയ പേപ്പര്‍ കഷണം കിട്ടി. എഡിസണ്‍ അതെടുത്ത് നോക്കി. അന്ന് തന്റെ ടീച്ചര്‍ അമ്മയ്ക്കായി കൊടുത്തുവിട്ട കത്തായിരുന്നു അത്. എഡിസണ്‍ അത് വായിച്ചു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:

" നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത ഒരു കുട്ടിയാണ്. ഇവനെ പഠിപ്പിച്ച് സമയം കളയാന്‍ ഞങ്ങള്‍ക്കാവില്ല, ദയവായി ഇനി ഇവനെ ഈ സ്കൂളിലേയ്ക്ക് അയയ്ക്കരുത്."

ഇത് വായിച്ചശേഷം എഡിസണ്‍ മണിക്കൂറുകള്‍ ഒറ്റയ്ക്കിരുന്നു വാവിട്ടു കരഞ്ഞു.  അവസാനം അയാള്‍ തന്റെ പഠനമുറിയിലെ മേശയില്‍ നിന്നും ഡയറിയെടുത്ത് ഇങ്ങനെ കുറിച്ചു:

 " ബുദ്ധിയില്ലാത്ത എഡിസണെ ലോകത്തിന് മുന്നില്‍ മഹാനാക്കിയ എന്റെ അമ്മയാണ് യഥാര്‍ത്ഥ ധീര വനിത" .

ഒക്ടോബര്‍ 10; മറ്റൊരു ലോക മാനസികാരോഗ്യ ദിനം കൂടി നമ്മളിലേക്ക് കടന്നു വരുമ്പോള്‍ ഈ കഥ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നമുക്ക് ഓര്‍ക്കാം. ദുര്‍ബല മനസ്സുള്ള ഇന്നത്തെ കുട്ടികള്‍ നാളെയുടെ അഭിമാനമായി മാറിയേക്കാം.  തളരരുത്....നിങ്ങളാകാം നാളെയുടെ ധീരവനിതയോ...ധീരപുരുഷനോ..ധൈര്യത്തോടെ മുന്നേറൂ....
Share:

തേനിന് പഞ്ചസാരയേക്കാൾ മധുരം കുടുതലുണ്ടെന്ന് തോന്നിയിട്ടില്ലേ? എന്തുകൊണ്ടാണെന്നറിയാമോ?

നമ്മൾ ഉപയോഗിക്കുന്ന പഞ്ചസാര ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നീ 2 Monosaccharides ചേർന്നുണ്ടാകുന്ന disaccharide ആണെന്നറിയാമല്ലൊ. ഈ 3 പഞ്ചസാരകളിൽ വച്ച് ഏറ്റവും മധുരം ഫ്രക്ടോസിനാണ്.
               
തേനിലും സുക്രോസ് പഞ്ചസാരയുണ്ട്. പക്ഷേ തേനീച്ച അതിൽ ഇൻവർട്ടേസ് എന്ന എൻസൈം കൂടെ ചേർക്കുന്നു. ഈ എൻസൈം സുക്രോസിനെ വിഘടിപ്പിച്ച് ഗ്ലൂക്കോസും, ഫ്രക്ടോസും ആക്കിമാറ്റുന്നു. ഇങ്ങനെ കൂടുതൽ ഫ്രക്ടോസ് അടങ്ങിയ ഗ്ലാക്കോഫ്രക്ടോസ് മിശ്രിതമായതിനാൽ ആണ് തേനിന് കൂടുതൽ മധുരം.

മിഠായികളിലും ഇൻവർട്ടേസ് എൻസൈം ചേർക്കുന്നുണ്ട്.
Share:

കാറ്റിനോട്

ഓർമ്മയുണ്ടോ ഈ കവിത?

ഒരു തലമുറയെ മുഴുവൻ
ബാല്യകാലത്തിലേക്ക്
കൈപിടിച്ചു നടത്തുവാൻ
കെൽപുള്ള ഈ
കൊച്ചുകവിത?

മാമരം കോച്ചും തണുപ്പത്ത്
താഴ്‌വര പൂത്തൊരു കുന്നത്ത്
മൂടിപ്പുതച്ചു കിടക്കും കാറ്റേ
മൂളിക്കുതിച്ചു  പറന്നാട്ടേ ....!

പൂങ്കുളിരുറ്റ കിഴക്കൻ മേട്ടിലെ
കുങ്കുമച്ചോലയിൽ നീരാടി
നീയെത്തുമ്പോഴെന്തിനു കാറ്റേ
തൈമാവിന്നൊരു താലോലം...?
അൻപിൽ പൂത്തു മദിച്ചിളമിച്ചൊരു
കൊമ്പുകളിൽച്ചെറുതാകമ്പം .....?


മെല്ലെച്ചിന്തുക പൂമ്പൊടി കാറ്റേ
ഫുല്ല മലർക്കുല ചായുമ്പോൾ.....!
ഉണ്ണി വിരിഞ്ഞു കഴിഞ്ഞൂ പച്ച -
 ക്കണ്ണുമിഴിച്ചു കിടക്കുമ്പോൾ

പുഞ്ചനിലത്തിലെ പുൽക്കൊടിത്തുമ്പിലെ
മഞ്ഞിൻ തുള്ളി വശത്താക്കി
അഞ്ചിക്കൊഞ്ചിയ കാറ്റേ നീയീ
പിഞ്ചു കിടാങ്ങളെ കണ്ടോളൂ


കണ്ണുമടച്ചു കിടക്കും കുഞ്ഞി
ക്കള്ളന്മാരെ പൂണ്ടോളൂ.....
മെല്ലെ മെല്ലെ തൊട്ടിൽ കൊളുത്തിയ
ചില്ലകളിൽ കൈ വച്ചോളൂ ...


- ജി.ശങ്കരക്കുറുപ്പ് -

🌱🌿☘🍀🌱🌿☘🍀
Share:

കുട്ടികൾ ആഗ്രഹിക്കുന്ന മാതാപിതാക്കളാകണോ, 6 കാര്യങ്ങൾ!

പേരന്റിങ് എന്നത് അത്ര നിസാരകാര്യമല്ല. കുട്ടികളെ എല്ലാവരും വളർത്തുന്നുണ്ട്, എന്നാൽ കുട്ടികളെ ശരിയായ രീതിയിൽ വളർത്തുന്ന എത്ര മാതാപിതാക്കളുണ്ട് നമുക്കിടയിൽ. കുട്ടികളോട് എങ്ങനെ പെരുമാറണമെന്നും അവർക്ക് എന്തൊക്കെയാണ് പറഞ്ഞുകൊടുക്കേണ്ടെതെന്നും പല മാതാപിതാക്കൾക്കും അറിയില്ല. പലരും മക്കളെ വളർത്തൽ എന്തോ ഒരു കഠിനമായ പ്രവർത്തിയായാണ് കാണുന്നത്. എന്നാൽ പേരന്റിങ് വളരെ ആസ്വദിച്ച് ചെയ്യാനാകുന്ന ഒന്നാണെന്നാണ് ഹവാർഡ് സർവകലാശാലയിലെ ഒരുകൂട്ടം വിദഗ്ധർ പറയുന്നത്. ശരിയായ രീതിയിൽ കുട്ടികളെ വളർത്തുന്നതിനായി അവർ പറയുന്ന ആറ് ടിപ്സുകൾ ഇതാ.

1. അവർക്കൊപ്പം അല്പ സമയം

നല്ല മാതാപിതാക്കളുടെ ആദ്യ ലക്ഷണമാണ് കുട്ടികൾക്കൊപ്പമുള്ള സമയം പങ്കിടൽ. നിങ്ങൾ എത്ര തിരക്കുള്ളയാൾ ആണെങ്കിലും ഇക്കാര്യത്തിൽ മുടക്കം വരാൻ പാടില്ല. അവർക്കൊപ്പം കുറച്ച് സമയം ഇരുന്നു നോക്കൂ ലോകത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാകും അത്. അവരുടെ കൊച്ചുകൊച്ചു പ്രശ്നങ്ങളും സന്തോഷങ്ങളും നേട്ടങ്ങളും നിങ്ങളും അറിഞ്ഞിരിക്കണം. അവരുെട ഇഷ്ടങ്ങളെക്കുറിച്ചും മറ്റും പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കാം. അവർക്കൊപ്പം നിങ്ങളുണ്ടെന്ന ഒരു ചിന്തതന്നെ അവരെ മിടുക്കരാക്കും. മറ്റുള്ളവരോട് എങ്ങനെ നന്നായി പെരുമാറണമെന്നും ഇതിൽ നിന്നും കുട്ടികൾ പഠിക്കും.

2. മക്കളാണ് ഏറ്റവും പ്രിയപ്പെട്ടത്

ഹവാർഡ് സർവകലാശാലയിലെ വിദഗ്ധർ പറയുന്നത് മിക്ക കുട്ടികളും തങ്ങൾ മാതാപിതാക്കൾക്ക് എത്രമാത്രം പ്രിയപ്പെട്ടവരാണെന്ന് അറിയില്ലയെന്നാണ്. അതുകൊണ്ട് മാതാപിതാക്കൾ അവരോടുള്ള സ്നേഹത്തിലും കരുതലിലും യാതൊരു പിശുക്കും കാണിക്കരുതെന്നും അവർ പറയുന്നു. അവർ നിങ്ങൾക്ക് ജീവനാണെന്നും നിങ്ങളവരെ ഒരുപാട് സ്നേഹിക്കുന്നുവെന്നും ഇടയ്ക്കിടെ പറയാം.

3. പ്രശ്നങ്ങൾ നേരിടാം, ഓടിയൊളിക്കേണ്ട

പരീക്ഷയിലായാലും കളികളിലായാലും തോറ്റുപോകുന്നത് കുട്ടികൾക്ക് സഹിക്കാനാകില്ല. ഇത്തരം സന്ദർഭങ്ങളിൽ ഇവയിൽ നിന്നൊക്കെ ഒളിച്ചോടാനുള്ള ഒരു ശ്രമം കുട്ടികളിൽ ഉണ്ടാകാം. എന്നാൽ പ്രശ്നങ്ങളെ നേരിടാനുള്ളതാണെന്നും ഓടിയൊളിക്കേണ്ടയെന്നും പറഞ്ഞുകൊടുക്കാം. ഇത്തരം സന്ദർഭങ്ങളിൽ അവരുടെ ചിന്തങ്ങളേയും പ്രവർത്തികളേയും മറ്റ് ഇഷ്ടങ്ങളിലേയ്ക്ക് തിരിച്ചുവിടാം. കുറ്റപ്പെടുത്തലുകൾ അതുതേ..

4. സഹായിക്കാനും അഭിനന്ദിക്കാനും പഠിപ്പിക്കാം

വീട്ടിലെ ജോലികളിൽ കുട്ടികൾക്ക് ഇഷ്ടപ്പെട്ടവ ചിലതുണ്ടാകാം അത്തരം ജോലികൾ ചെയ്യാൻ അവരേയും കൂട്ടാം. അതിനൊക്കെ അഭിനന്ദിക്കാനും ചെറിയ സമ്മാനങ്ങൾ കൊടുക്കാനും മറക്കേണ്ട. മറ്റുള്ളവരെ സഹായിക്കാനും അഭിന്ദിക്കാനും നന്ദിയുള്ളവരാകാനും ഇതൊക്കെ കുട്ടികളെ സഹായിക്കും.

5. നെഗറ്റീവ് വികാരങ്ങളെ നിയന്ത്രിക്കാം

ദേഷ്യം, വെറുപ്പ്, അസൂയ തുടങ്ങിയ ചീത്ത വികാരങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് നിയന്ത്രിക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനും അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനും അവരെ സഹായിക്കാം. വീട്ടിനുള്ളിലുണ്ടാകുന്ന കൊച്ചു പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും പിണക്കങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതും നിങ്ങളാണ്.

6. ലോകം കാണിച്ചുകൊടുക്കാം

അച്ഛനും അമ്മയും സഹോദരങ്ങളും കൂട്ടുകാരും മാത്രമടങ്ങുന്ന ഒരുകൊച്ചു ലോകമാണ് കുട്ടികളുടേത്. ഇതിനപ്പുറത്തെ ലോകം കൂടെ അവർക്കു കാണിച്ചുകൊടുക്കാം. സിനിമകളിലൂടെയും ചിത്രങ്ങളിലൂടെയും കാഴ്ചകളിലൂടെയുമൊക്കെ സഹജീവികളോട് കാരുണ്യമുള്ളവരായി അവരെ വളർത്താം. അങ്ങനെ വളർത്തിയെടുക്കുന്ന ഒരു കുഞ്ഞ് ഒരിക്കലും തെറ്റുകളിൽ വീഴുകയോ ചീത്തയായിപ്പോകുകയോയില്ല
Share:

പരീക്ഷയെ ഭയക്കേണ്ട; ഇതാ ചില ടിപ്സ്

🔹വീട്ടിലായാലും സ്കൂളിലായാലും വെള്ളം കുടിക്കുന്നത് മുടക്കരുത്. ശരീരത്തിനുള്ള ഊർജം പകരുന്നതിൽ വെള്ളത്തിനുള്ള പങ്ക് നിർണായകമാണ്. ദിവസവും 2 ലീറ്റർ വെള്ളമെങ്കിലും കുടിക്കുന്നതാണ് അഭികാമ്യം.

🔹പ്രഭാതഭക്ഷണം ഒഴിവാക്കരുത്. കൃത്യസമയത്ത് ആഹാരം കഴിക്കാനും ശീലമാക്കുക. പരീക്ഷസമയത്ത് എളുപ്പത്തിൽ ദഹിക്കുന്നതും നാരുള്ള ഭക്ഷണ പദാർഥങ്ങൾ ഉൾപ്പെട്ട സമീകൃത ആഹാരം ശീലമാക്കുക.

🔹ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക. അമിതമായി കഴിച്ചാൽ ക്ഷീണവും ഉറക്കവും തോന്നാം. കഴിവതും വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക. തണുത്ത ഭക്ഷണം പാടെ ഒഴിവാക്കുക.

🔹ജങ്ക്ഫുഡ് ഒഴിവാക്കുക. പകരം പഴങ്ങൾ, നട്സ്, യോഗർട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയ വിശപ്പിനെ മെരുക്കാൻ ഇഷ്ടമുള്ള പഴങ്ങളും ‍ബദാം, വാൾനട്ട് എന്നിവ പോലുള്ള ഡ്രൈ ഫ്രൂട്സും കഴിക്കാം.

🔹ചായ, കാപ്പി അടക്കമുള്ളവ ആവശ്യത്തിന് മാത്രം കുടിക്കുക. കാപ്പിയിൽ കഫീൻ ഉള്ളതിനാൽ അമിതമായാൽ ഉറക്കത്തെ ബാധിക്കും.

🔹പ്രോട്ടീൻ (മാംസ്യം) കൂടുതൽ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ചോറിനൊപ്പം മത്സ്യം, മുട്ട തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്.

🔹ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക. ഭക്ഷണം ദഹിക്കുന്നതിനും നല്ല ഉറക്കത്തിനും ഇത് അനിവാര്യമാണ്.

*🌷മാതാപിതാക്കൾ അറിയാൻ*

🔹‘എരിതീയിൽ എണ്ണ ഒഴിക്കരുത്’. പരീക്ഷക്കാലം അടുക്കുമ്പോൾ കുട്ടികൾ സ്വഭാവികമായും ചെറിയ മാനസിക സമ്മർദങ്ങളിലൂടെ കടന്നുപോകും. അവ മനസ്സിലാക്കി അതിനനുസൃതമായി പ്രവർത്തിക്കേണ്ടത് മാതാപിതാക്കളാണ്.

🔹പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ കുട്ടികളുടെ ഉത്കണ്ഠ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്തുക. തമാശകൾ പങ്കു വയ്ക്കുന്നത് മുതൽ ഇഷ്ടഭക്ഷണം പാകം ചെയ്തു നൽകുന്നത് വരെ വിദ്യാർഥികളുടെ ഉത്കണ്ഠ കുറയ്ക്കും.

🔹കുട്ടികളെ അടുത്തറിയാൻ ശ്രമിക്കുക. പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ ഏത് വിഷയത്തിലാണ് ഏറെ ശ്രദ്ധ വേണ്ടത് എന്നതു മുതൽ കുട്ടികളുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും മനസ്സിലാക്കാൻ വരെ സമയം മാറ്റി വയ്ക്കുക.

🔹കുട്ടികൾക്ക് മാനസിക സമ്മർദമുണ്ടോയെന്ന് മനസ്സിലാക്കുക. അമിതമായി വിയർക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, അടിക്കടി ബാത്ത്റൂമിൽ പോവുക, ഉറക്കമില്ലാതിരിക്കുക എന്നിവ കണ്ടാൽ കുട്ടിയുമായി ശാന്തമായി സംസാരിക്കുക. സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങൾ ഇല്ലല്ലോ?

🔹മാതാപിതാക്കളുടെ സമ്മർദവും പ്രതീക്ഷകളും കുട്ടികളെ ബാധിക്കരുത്. ജീവിതവിജയത്തിന് അനേകം വഴികളുണ്ടെന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതു മാതാപിതാക്കളാണ്. പരീക്ഷയെക്കാൾ എന്നും പ്രഥമസ്ഥാനം മക്കൾക്കാവണം
Share:

പാട്ടുകൾ (ആകാശം)

സ്വർണവാളാൽ
പടവെട്ടുന്നേ
കരിമുകിലാകാശം
കരഞ്ഞു കണ്ണീർ
വാർക്കുന്നുണ്ടേ
ഇരുണ്ടൊരാകാശം
ഒടുവിൽ നിന്നു
ചിരിക്കുന്നുണ്ടേ
വൊളുത്തൊരാകാശം
Share:

പാട്ടുകൾ (മഴവള്ളി)

മഴയൊരു വിത്തു വിതച്ചു
വിത്തു കിളിർത്തു വളർന്നു
ഓരിലപൊട്ടി വിടർന്നു
പുഴയായ് വള്ളി പടർന്നു
പുഴയുടെ തുഞ്ചത്തയ്യാ
വൻകടൽ കായ്ച്ചു കിടന്നു
Share:

ആന

പനതിന്നും ആന
പണിചെയ്യും ആന
പിണങ്ങിയാലാന
പണിതരും ആന
Share:

ഒറ്റശ്വാസത്തിൽ ചൊല്ലാമോ?

അറുപതു പറയുമൊ-
രിരുപതു മുറവും
പയറതിലു,ണ്ടതു-
വറവുകലത്തിൽ
തെരുതെരെയിട്ടു -
വറുത്തു കൊറിച്ചീ-
വയറിതു പൊന്തി.
ക്കരിമലയായീ-
ട്ടതിനുടെ മറവി-
ലൊഴിഞ്ഞു കിടപ്പാ-
ണറുപതു പറയു-
മൊരിരുപതു മുറവും!
Share:

പാട്ടുകൾ (മാനം)

മേലോട്ടൊന്നു
നോക്കിക്കെ
മാനം കാണാമല്ലോ
നീലനിറത്തിൽ മാനം
മനോഹരമീ ,മാനം
പല രൂപത്തിൽ മേഘങ്ങൾ
ഒഴുകി നടക്കും മാനം
Share:

പാട്ടുകൾ (കരിമ്പൂച്ച)

കാലിൻ ചോട്ടിൽ
കിണുങ്ങിയെത്തും
മിടുക്കിയായ കരിമ്പൂച്ച
പാലിൻ പാത്രം നക്കിമിനുക്കും
ചുരുണ്ടുകൂടും പതിവായി
വീടുകൾതോറും കയറിയിറങ്ങും
കലമതു തട്ടിമറിച്ചീടും
എങ്കിലുമവളൊരു പാവം പൂച്ച
എന്നുടെ കൂട്ടു കരിമ്പൂച്ച
Share:

പാട്ടുകൾ (കുമ്പാണ്ടൻ തവള)

കുഴഞ്ഞ മണ്ണിൽ
കുത്തിയിരിക്കും
കുമ്പാണ്ടൻ തവളേ,
കുണ്ടുകുളത്തിൽ
കുതിച്ചു നിന്തും
കുട്ടപ്പൻ തവളേ,
പെട്ടെന്നൊരു ചെറു
പൂച്ചിയെ നാവാൽ
വെട്ടിയെടുക്കാമോ?
പിന്നൊരു മുങ്ങാം
കൂപ്പിനു മുങ്ങി
പ്പൊങ്ങിച്ചാടാമോ?
ചാടിക്കൊണ്ടൊരു
തകിലും കൊട്ടി
പാടിത്തുള്ളാമോ?
Share:

പാട്ടുകൾ (മാങ്കൊമ്പിൽ)

മാവേലിക്കരയണ്ണാനും
മാവേലക്കരയണ്ണാനും
മാങ്ങാപ്പന്തുകളിക്കുന്നു
മാവു ചിരിച്ചു കുഴങ്ങുന്നു
വാലേലുള്ളൊരു താളത്തിൽ
വാലൻ കിളിയും തുള്ളുന്നു
മാങ്ങ വിളഞ്ഞു പഴുത്തെങ്കിൽ
മാങ്ങ പത്തു പൊഴിഞ്ഞോട്ടെ!
Share:

പാട്ടുകൾ ( ഒച്ചമ്മാച്ചൻ )

ഒച്ചമ്മാച്ചൻ കൊച്ചീൽ പോയി
ഒത്തിരി നാളായി
അച്ചീം മക്കളും ഒപ്പം പോയി
എത്തറ നാളായി?
പോയ വഴിക്കൊരു വരയുണ്ടാക്കി-
പ്പോയതു നന്നായി
വഴി തെറ്റാതെ തിരിച്ചുവരാനും
വരയതു നന്നായി !
Share:

പാട്ടുകൾ (കൊതുകും കുട്ടിയും)

ചുറ്റി നടക്കും കൊതുകേ നീയെൻ
ചുറ്റിനുമെന്തേ പാറുന്നു?
പറ്റിച്ചേർന്നു നിന്നരികെ ഞാൻ
കുത്താൻ തഞ്ചം നോക്കുന്നു
Share:

പാട്ടുകൾ ( പോകയായി)

അണ്ണാറക്കണ്ണൻ മാവിലുണ്ടേ
അഞ്ചെട്ടു മാമ്പഴം തിന്നു തീർത്തേ
മാമ്പഴച്ചാറുകൾ വീണുമണ്ണിൽ
കുഞ്ഞനുറുമ്പുകളോടിയെത്തി
മധുരംനുണഞ്ഞവ വയറും നിറച്ചങ്ങു
ലല്ലലം പാടി പോകയായി
Share:

പാട്ടുകൾ (മുന്നിൽപ്പെട്ടാൽ )

ആനയ്ക്കുണ്ട് മദപ്പാട്
അരികിൽ പോകരുതാൾക്കാര്
നട്ടതുമുഴുവനൊടിച്ചിട്ട്
നാട്ടിൽ മദിച്ചു നടപ്പാണ്.
കേട്ടോ, ചിന്നം വിളിയാണ്!
കാട്ടുവതെന്തു തകർപ്പാണ്.
മുന്നിൽപ്പെട്ടാലെന്താണ്
പിന്നെ കാര്യം പോക്കാണ്
Share:

പാട്ടുകൾ (മിണ്ടപ്പൂച്ച)

മിണ്ടുന്ന പൂച്ച
കലമുടച്ചു
പഴികേട്ടതൊക്കെയും
മിണ്ടാപ്പൂച്ച
മുൻവിധി നീക്കുവാൻ
ആവില്ലല്ലോ
മിണ്ടാതിരുന്നു
മിണ്ടാപ്പൂച്ച
Share:

പാട്ടുകൾ (പൊൻമാല)

മാല മാല പൊൻമാല
കുഞ്ഞാഞ്ഞ ചേച്ചീടെ പൊൻമാല
കട്ടോണ്ടോടീ കുഞ്ഞപ്പൻ
തേടിപ്പിടിച്ചു കുട്ടേട്ടൻ
നാട്ടാർ കണ്ടൊരു നേരത്ത്
കുട്ടേട്ടൻ കൈയിൽ പൊൻമാല
തെറ്റിദ്ധരിച്ചു നാട്ടാരും
കള്ളനായി കുട്ടേട്ടൻ
പാവം നമ്മുടെ കുട്ടേട്ടൻ
Share:

പാട്ടുകൾ ( തുമ്പ)

തുമ്പപ്പൂവേ തുമ്പപ്പൂവേ
എങ്ങനെ കിട്ടി വെള്ള നിറം?
വാനിലിരിക്കും അമ്പിളിമാമൻ
നൽകിയതാണേ വെള്ള നിറം
ഓണക്കാലം വന്നീടുമ്പോൾ
പൂക്കളമൊക്കെയൊരുക്കുമ്പോൾ
നീയാണല്ലോ ഒന്നാമൻ
Share:

പാട്ടുകൾ (അമ്മ ഒരു പൊന്നുമ്മ)

അമ്മ തരുമെനിക്കുമ്മ- എന്നും
കാത്തിരിക്കും ഞാനുമ്മ
സ്കൂളിൽ പോകുമ്പോളുമ്മ - പിന്നെ
വന്നാലും കിട്ടുമൊരുമ്മ
ചായ കുടിച്ചാലുമുമ്മ - ചോറ്
നന്നായി കഴിച്ചാലുമുമ്മ
പാഠം പരിച്ചാലുമുമ്മ - ഓടി
ക്കളിച്ചാലുമുമ്മ
നന്നായ് ചിരിച്ചാലൊരുമ്മ - നല്ല
വാക്കുകളോതുമ്പോളുമ്മ 
അമ്മയ്ക്ക് നൽകുമോരുമ്മ -
അപ്പോൾ കെട്ടിപ്പിടിച്ചേകുമുമ്മ
Share:

പാട്ടുകൾ ( ശാഠ്യം )

ചന്തയ്ക്ക് പോകണം
ഉണ്ണി ചിണുങ്ങുന്നു
അച്ഛനും പോരണം
ഉണ്ണി കരയുന്നു
തൊട്ടിലിൽ കേറണം
ചുറ്റിത്തിരിയണം
മാജിക്കാണണം
സർക്കസ്സ് നോക്കണം
പാവകൾ വാങ്ങണം
പീപ്പി വിളിക്കണം
വേണം ബലൂണുകൾ
പന്ത് വേണം, പിന്നെ
മിഠായി തിന്നണം
തണ്ണിമത്തൻ വേണം
നല്ല കോഴിക്കോടൻ
ഹൽവയും തിന്നണം
അച്ഛാ നമുക്കിന്ന്
ചന്തയിൽ പോകണം
ഉണ്ണി കിണുങ്ങുന്നു
Share:

ചരിത്രത്തിൽ ഇന്ന് - ജനുവരി 18

ദിനാചരണങ്ങൾ

🔹 മഞ്ഞു മനുഷ്യർക്കായുള്ള ലോക ദിനം(World Day Of Snow Man)

🔹 തായ്‌ലൻഡിൽ സായുധ സേനാ ദിനം

ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ

🔹1911 - സാൻഫ്രാൻസിസ്കോ ഉൾക്കടലിലെ അമേരിക്കൻ കപ്പലിൽ വിമാനം ഇറക്കി കൊണ്ട് യൂജിൻ എലൈ എന്ന വൈമാനികൻ ചരിത്രം സൃഷ്ടിച്ചു.

🔹1912 - ബ്രിട്ടീഷ് നാവികൻ റോബർട്ട് ഫാൽക്കൺ സ്കോട്ടിന്റെ  നേതൃത്വത്തിലുള്ള സംഘം ദക്ഷിണ ദ്രുവത്തിൽ എത്തി മടക്കയാത്രയിൽ കൊടുംതണുപ്പിലും പട്ടിണിയിലും അദ്ദേഹം മരിച്ചു.

🔹1927 - ന്യൂഡൽഹിലെ  പാർലമെൻറ് മന്ദിരം വൈസ്രോയി ഇർവിൻ പ്രഭു ഉദ്ഘാടനം ചെയ്തു.

🔹1946 - ദേശാഭിമാനി ദിനപത്രമായി പ്രസിദ്ധീകരണം ആരംഭിച്ചു.

🔹1959 - ഗാന്ധിജിയുടെ സെക്രട്ടറി ആയിരുന്ന മീരാബെൻ ഇന്ത്യ വിട്ട് വിയന്നയിലേക്കു താമസം മാറ്റി. ഇംഗ്ലണ്ടിലെ പ്രഭുകുടുംബത്തിൽ ജനിച്ച മഡലൈനേ സ്ലേഡ് പിൽക്കാലത്ത് ഭാരതത്തിൻറെ സ്വന്തം മീരാബെഹൻ  ആകുകയായിരുന്നു.

🔹1982 - ദത്താസാമന്തിന്റെ നേതൃത്വത്തിൽ ബോംബെയിലെ തുണിമിൽ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചു.

🔹2010 - ജോൺപോൾ രണ്ടാമൻ മാർപാപ്പയെ വധിക്കാൻ ശ്രമിച്ച മെഹമ്മദ് അലി അഗ്കാ 29 വർഷത്തെ ജയിൽവാസത്തിനുശേഷം മോചിതനായി.

ചരിത്രസംഭവങ്ങൾ

🔹1993 – ആദ്യമായി അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും മാർട്ടിൻ ലൂഥർ കിംഗ്  അവധിദിനം ആചരിക്കുന്നു.

🔹1998 – ബിൽ ക്ലിന്റൺ – മോണിക്ക ലെവിൻസ്കി അപവാദം പുറത്താവുന്നു. മാറ്റ് ഡ്രഡ്ജ് എന്ന പത്രപ്രവർത്തകൻ ഡ്രഡ്ജ് റിപ്പോർട്ട് എന്ന തന്റെ വെബ് വിലാസത്തിൽ ഇത് പ്രസിദ്ധീകരിക്കുന്നു.

ജനനം

🔹അന്നാ ബുനീന - അന്നാ ബുനീന എന്ന അന്നാ പെട്രോവ്ന ബുനീന(January 18, 1774 – December 16, 1829) റഷ്യയിലെ ഒരു കവിയായിരുന്നു. അവരായിരുന്നു ആദ്യമായി സാഹിത്യപ്രവർത്തനം കൊണ്ടു മാത്രം ജീവിച്ച റഷ്യയുടെ കവിയായിരുന്നു.

🔹അലക്സാണ്ടർ ഖലിഫ്മൻ - റഷ്യൻ ഗ്രാൻഡ്മാസ്റ്ററൂം മുൻ ലോക ചെസ്സ്  ചാമ്പ്യനുമാണ് (ഫിഡെ-1999) അലക്സാണ്ടർ വലേറിയേവിച്ച് ഖലിഫ്മൻ (ജനനം :ജനുവരി18, 1966,- ലെനിൻഗ്രാദ്).1990 ൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചു.

🔹എ.എ. മിൽനെ - അലൻ അലക്സാണ്ടർ മിൽനെ (ജീവിതകാലം: 18 ജനുവരി 1882 മുതൽ 31 ജനുവരി 1956 വരെ) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു.

🔹കെ.എം. ജോർജ്ജ് (രാഷ്ട്രീയനേതാവ്) - കേരളാ കോണ്ഗ്രസിന്റെ സ്ഥാപകനേതാവാണ് മൂവാറ്റുപുഴക്കടുത്ത് വാഴക്കുളത്ത് 1919-ൽ ജനിച്ച കെ.എം. ജോർജ്ജ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് ജോർജ്ജ് രാഷ്ട്രീയത്തിൽ സജീവമായത്.

🔹ഗില്ലെസ് ഡെല്യൂസ് - ഗില്ലെസ് ഡെല്യൂസ് (18 ജനുവരി 1925 – 4 നവംബർ 1995) പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനായിരുന്നു.കാപ്പിറ്റലിസം ആന്റ് സ്കിറ്റ്സെഫ്രീനിയ: ആന്റി ഈഡിപ്പസ്, എ തൗസൻഡ് പ്ലാടൗസ് എന്നിവ പ്രശസ്ത ഗ്രന്ഥങ്ങളാണ്.

🔹നഫീസ അലി - ഇന്ത്യയിലെ വിഖ്യാത ചലച്ചിത്രനടിയും സാമൂഹ്യപ്രവർത്തകയുമാണ് നഫീസ അലി. പ്രസിദ്ധ ഫോട്ടോഗ്രാഫർ അഹ്‌മദ് അലിയുടെ മകളാണ് നഫീസ.
1972-74 സീസണിൽ ദേശീയ നീന്തൽ ചാമ്പ്യനായിരുന്ന നഫീസ 1976-ൽ പത്തൊൻപതാം വയസിൽ ഫെമിന മിസ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടു.

🔹എം.പി. പരമേശ്വരൻ - ശാസ്ത്രജ്ഞൻ(Nuclear Scientist), ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണു് എം.പി. പരമേശ്വരൻ. പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്.

🔹അബ്ദുന്നാസർ മഅദനി - കേരളത്തിലെ രാഷ്ട്രീയ കക്ഷിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പി.ഡി.പി.) നേതാവ്. 1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഒൻപതു വർഷം വിചാരണത്തടവുകാരനായി തമിഴ്‌നാട്ടിൽ  ജയിലിൽ കഴിഞ്ഞു.

🔹മിനിഷ ലാംബ - ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് മിനിഷ ലാംബ (ജനനം: ജനുവരി 18, 1985 - ന്യൂ ഡെൽഹി)

🔹മോണിക്ക ബേദി - ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് മോണിക്ക ബേദി (ജനനം: ജനുവരി 18, 1975). അധോലോക നായകനായ അബു സലീമിന്റെ ഭാര്യയുമാണ് മോണിക്ക.

🔹റേ ഡോൾബി - ശബ്ദസാങ്കേതികരംഗത്തെ അതികായനും ശബ്ദസാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട 'ഡോൾബി' ശബ്ദസംവിധാനത്തിന്റെ ഉപജ്ഞാതാവുമാണ്‌ റേ ഡോൾബി (January 18, 1933 – September 12, 2013)

🔹വാറൻ ഡി ലാ റു - ബ്രിട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞനായ വാറൻ ഡി ലാ റു 1815 ജനുവരി 18-ന് ചാനൽ ദ്വീപിലെ ഗ്വേൺസെ(Guernsey)യിൽ ജനിച്ചു

🔹വിനോദ് കാംബ്ലി - വിനോദ് ഗണപത് കാബ്ലി അഥവാ വിനോദ് കാംബ്ലി (ജനനം. ജനുവരി18, 1972 മുംബൈ,മഹാരാഷ്ട്ര,ഇന്ത്യ) മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ്‌.

🔹ഹെൻട്രി ഓസ്റ്റിൻ ഡോബ്സൻ - ഹെൻട്രി ഓസ്റ്റിൻ ഡോബ്സൻ (1840 ജനുവരി 18 – 1921 സെപ്റ്റംബർ 2) ഇംഗ്ലീഷ് കവിയും ഗദ്യകാരനുമായിരുന്നു.

മരണം

🔹എൻ.ടി. രാമറാവു - പ്രധാനമായും തെലുഗു ചലച്ചിത്രമേഖലയിലെ ഒരു നടനും, സംവിധായകനും, നിർമ്മാതാവും കൂടാതെ തെലുഗുദേശം പാർട്ടി  പ്രവർത്തകനുമായിരുന്നു എൻ.ടി.ആർ എന്ന പേരിൽ അറിയപ്പെടുന്ന നന്ദമുറി താരകരാമ റാവു

🔹കെ.എൽ. സൈഗാൾ - കുന്ദൻലാൽ സൈഗാൾ (കെ. എൽ. സൈഗാൾ) പ്രതിഭാശാലിയായ ഒരു നടനും ഗായകനുമായിരുന്നു. 15 വർഷം മാത്രം നീണ്ടുനിന്നാ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ 36 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

🔹ടി.എ. രാജലക്ഷ്മി - ആത്മനിഷ്ഠയും ഭാവതീവ്രതയും വിഷയമാക്കി കഥകളെഴുതിയ കഥാകാരിയും നോവലിസ്റ്റുമാണ്‌ രാജലക്ഷ്മി. സ്വന്തം പീഡകളെ അടിസ്ഥാനമാക്കിയായിരുന്നു അവരുടെ കൃതികൾ. ജീവിതപ്രശ്നങ്ങൾ മൂലം 34-ആം വയസ്സിൽ രാജലക്ഷ്മി ആത്മഹത്യചെയ്തു.

🔹റുഡ്യാർഡ് കിപ്ലിംഗ് - ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും  കവിയുമാണ് ജോസഫ് റുഡ്യാർഡ് കിപ്ലിംഗ്  (ജനനം - 1865 ഡിസംബർ 30, മരണം - 1936 ജനുവരി 18).

🔹ഹരിവംശ്റായ് ബച്ചൻ - പ്രശസ്ത ഹിന്ദി കവിയായിരുന്നു ഹരിവംശ്റായ് ബച്ചൻ (നവംബർ 27, 1907– ജനുവരി 18, 2003). മധുശാല എന്ന കൃതിയുടെ പേരിലാണ് ഹരിവംശറായ് ബച്ചൻ ഓർമ്മിക്കപ്പെടുന്നത്
Share:

എന്താണ് ശരിയായ സേവനം?

രാത്രി. കനത്തമഴ. കൊച്ചു വീട്ടിന്റെ കതകില്‍ ആരോ തട്ടുന്ന ശബ്ദം. ആരോ മഴ നനഞ്ഞു വരുന്നതാ, തുറക്കണ്ട നമുക്ക് രണ്ടു പേര്‍ക്ക് കിടക്കാനല്ലേ ഇതിലിടമുള്ളു ശബ്ദം കേട്ട് ഭാര്യ പറഞ്ഞു.

“സാരമില്ല തുറക്കൂ മൂന്നുപേര്‍ക്ക് ഇരിക്കാന്‍ ഇതില്‍ ഇടമുണ്ടല്ലോ.” ഭാര്യ വാതില്‍ തുറന്നു. നന‍ഞ്ഞ് കുളിച്ച് ഒരു ചെറുപ്പക്കാരന്‍. അയാള്‍ അകത്തു കയറി‌. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും കതകിലാരോ മുട്ടുന്ന ശബ്ദം.

“ഇനി തുറക്കണ്ട, നമുക്ക് മൂന്നു പേര്‍‍ക്കിരിക്കാനല്ലേ ഇതിലിടമുള്ളൂ” ചെറുപ്പക്കാരന്‍ ഓര്‍മിപ്പിച്ചു.

“അത് സാരമില്ല. നമ്മുക്ക് നാലുപേര്‍ ഇതില്‍ നില്‍ക്കാന്‍ കഴിയുമല്ലോ.”ഗൃഹസ്ഥന്‍ പറഞ്ഞു. അയാള്‍ വാതില്‍ തുറന്നു. ഒരു വൃദ്ധന്‍ നനഞ്ഞ് കുതിര്‍ന്നിരിക്കുന്നു. ഗൃഹസ്ഥന്റെ അനുവാദത്തോടെ അയാള്‍ അകത്തു കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും കതകിലാരോ മുട്ടി.

“യ്യോ… തുറക്കല്ലേ, ഇതിനുള്ളില്‍ കയറാന്‍ പോലും ഇനിയാര്‍ക്കും ഇടമില്ല.” ഒടുവില്‍ കയറിയ വൃദ്ധന്‍ പറഞ്ഞു.

“സാരമില്ല കതകു തുറക്കൂ” ഗൃഹസ്ഥന്‍ പറഞ്ഞു കതക് തുറന്നു. ഒരാള്‍ നനഞ്ഞ് വിറയ്ക്കുന്നു വീട്ടുടമ പറഞ്ഞു.

“സുഹൃത്തേ, ഇനി ഇതിനുള്ളില്‍ ഒരാള്‍ക്ക് നില്ക്കാന്‍ പോലും ഇടമില്ല. വിഷമിക്കണ്ട. ഞാനിത്രനേരം മഴനനയാതെ ഇതിനകത്തിരുന്നല്ലോ. ഇനിതാങ്കള്‍ ഇവിടെയിരിക്കൂ. ഞാന്‍ പുറത്തു നില്‍ക്കാം.”

ഒരാളെ സഹായിക്കാന്‍ ഒരു കാരണമെങ്കിലും കണ്ടെത്തുന്നതാണ്, സഹായിക്കാതിരിക്കാന്‍ ആയിരം തടസ്സങ്ങള്‍ കണ്ടേത്തുന്നതിനേക്കാള്‍ നന്ന്. അതാണ്. ശരിയായ സേവനം.
Share:

സോമ്നാബുലിസം എന്താണ്?

'സോമ്നാബുലിസം' ആണിവന് എന്ന സിനിമ ഡയലോഗ് കേട്ടിട്ടില്ലേ. ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നതിനെയാണ് പറയുന്നത്. ഇതെന്തുകൊണ്ടാണ് ?

തലച്ചോറിലെ ഉറക്കകേന്ദ്രത്തിന്റെ പ്രവർത്തനം അതിസങ്കീർണമാണ്. ഉറക്കം, നടത്തം ഒക്കെ നിയന്ത്രിക്കുന്നത് ഈ ഭാഗമാണ്. പ്രധാനമായും രക്തത്തിൽ അടങ്ങിയിട്ടുള്ള കാത്സ്യമാണ് ഈ ഭാഗത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.

ഉണർന്നിരിക്കുമ്പോൾ ശരീരത്തിൽ ലാക്ടിക് അമ്ലം, കാത്സ്യം മറ്റു പദാർത്ഥങ്ങൾ എന്നിവ നിർമ്മിക്കപ്പെടുന്നു. രക്തത്തിൽ വരുന്ന കാത്സ്യം പിന്നീട് ഉറക്കകേന്ദ്രത്തിലേക്ക് നയിക്കപ്പെടുന്നു. അങ്ങനെ ഉറക്കകേന്ദ്രം സജീവമാക്കുകയും നാം ഉറങ്ങുകയും ചെയ്യുന്നു.

ഉറക്കകേന്ദ്രത്തിൽ 2 പ്രവർത്തനങ്ങൾ നടക്കും. തലച്ചോറിന്റെ ഒരു ഭാഗത്തെ ബ്ലോക്ക് ചെയ്യുന്നത് മൂലം ശാരീരികപ്രവർത്തനങ്ങളൊന്നും നാം അറിയുന്നില്ല എന്നതാണ് ഒന്ന്. ചില ഞരമ്പുകളുടെ പ്രവർത്തനത്തെ തടയുന്നതാണ് മറ്റൊന്ന്. തൻമൂലം ആന്തരാവയവങ്ങൾ, കൈകാലുകൾ എന്നിവയുടെ പ്രവർത്തനം മന്ദീഭവിക്കുന്നു.

ചില അവസരങ്ങളിൽ തലച്ചോറ് മാത്രം ഉറക്കത്തിലാവുകയും ശരീരം ഉണർന്നിരിക്കുകയും ചെയ്യും. നാഡീസംബന്ധമായ തകരാർ ഉള്ളവരിലാണ് ഈ അസുഖം കണ്ടുവരുന്നത്. അവർ ഉറങ്ങുകയും ഒപ്പം നടക്കുകയും ചെയ്യുന്നു.

നല്ല മാനസിക സമ്മർദ്ദമുള്ളവർ, അമിതമായി മദ്യപിക്കുന്നവർ, ചില സൈക്യാട്രിക് മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവർ ഒക്കെ ഇങ്ങനെ ഉറക്കത്തിൽ എണീറ്റ് നടക്കാനുള്ള സാധ്യത കൂടുതലാണ്.
Share:

അങ്ങാടിയിൽ തോറ്റതിന്‌ അമ്മയോട്‌

അങ്ങാടിയിൽ തോറ്റതിന്‌ അമ്മയോട്‌.
~~~~~~~~~~~~~~~~~~~~~~~~~~
ഒരുപാട് ആളുകളുടെ മുന്നിലോ അല്ലെങ്കിൽ കൂടുതൽ ശക്തരായവരുടെ അടുത്തോ ജയിക്കാനാകാതെ വരുമ്പോൾ ആ ദേഷ്യം, ദുർബലരായവരുടേയൊ അല്ലെങ്കിൽ എതിർക്കില്ലെന്നറിയുന്നവരുടെയോ മുന്നിൽ പ്രകടിപ്പിക്കുക. വേണ്ടസ്ഥാനത്ത് പൗരുഷം കാണിക്കാതെ അസ്ഥാനത്തും അനവസരത്തിലും കാണിക്കുക.
Share:

ചരിത്രത്തിൽ ഇന്ന് - ജനുവരി 17

ദിനാചരണങ്ങൾ

🔹 ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ദിനം(Benjamin Franklin Day)

🔹കുട്ടി കണ്ടുപിടുത്തക്കാരുടെ ദിനം (Kid Inventors Day)

ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ

🔹1706 - ഇടിമിന്നലിനെ കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തിയ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ബോസ്റ്റണിലെ മിൽക്ക്സ്ട്രീറ്റിൽ ജനിച്ചു.

🔹1906 - കെ. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി വാരികയുടെ പത്രാധിപരായി.

🔹1932 - ഇ.എം.എസ്. നമ്പൂതിരിപ്പാട് കോഴിക്കോട് കടപ്പുറത്ത് നിയമംലംഘിച്ച് അറസ്റ്റ് വരിച്ചു.

🔹1987 - ഏഴിമല നാവിക അക്കാദമിക്ക്‌ പ്രധാനമന്ത്രി രാജീവ് ഗാന്ധി തറക്കല്ലിട്ടു.

🔹1999 - കായംകുളം താപവൈദ്യുത നിലയം ഒന്നാംഘട്ടം പ്രധാനമന്ത്രി എ.ബി. വാജ്പേയ് ഉദ്ഘാടനം ചെയ്തു.

🔹2017 - കാണാതായ മലേഷ്യൻ വിമാനത്തിനു  വേണ്ടി മൂന്ന് വർഷമായി നടത്തിവന്ന ആഴക്കടൽ തിരച്ചിൽ അവസാനിപ്പിച്ചു.

ചരിത്രസംഭവങ്ങൾ

🔹1605 – ഡോൺ ക്വിക്സോട്ട് പ്രസിദ്ധീകൃതമായി.

🔹1809 – സിമോൺ ബൊളിവാർ  കൊളംബിയയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.

🔹1916 – പ്രൊഫഷണൽ ഗോൾഫേഴ്സ് അസോസിയേഷൻ (പിജി‌എ) രൂപീകൃതമായി.

🔹1948 – ഐക്യരാഷ്ട്രസഭയുടെ  സുരക്ഷാസമിതിയുടെ ആദ്യ സമ്മേളനം.

🔹1973 – ഫെർഡിനാൻഡ് മാർക്കോ ഫിലിപ്പീൻസിന്റെ ആജീവനാന്ത പ്രസിഡന്റായി.


ജനനം

🔹മിഷേൽ ഒബാമ - മിഷേൽ ലാവാഗൻ റോബിൻസൺ ഒബാമ ബറാക് ഒബാമയുടെ പത്നിയും, അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമവനിതയുമാണ്.

🔹എം.ജി. രാമചന്ദ്രൻ - എം.ജി.ആർ എന്നപേരിൽ പ്രശസ്തനായ മരത്തൂർ ഗോപാല രാമചന്ദ്രൻ(ജനുവരി 17, 1917–ഡിസംബർ 24, 1987), (പുരൈട്ചി തലൈവർ (വിപ്ലവ നായകൻ) എന്നും അറിയപ്പെട്ടു) തമിഴ് സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളും 1977 മുതൽ തന്റെ മരണം വരെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമായിരുന്നു. 1988-ലെ ഭാരത രത്നം ലഭിച്ചത് അദ്ദേഹത്തിനായിരുന്നു.

🔹എം.ജി. ശശി - മലയാളത്തിലെ ഒരു ചലച്ചിത്രസംവിധായകനും നാടകസംവിധായകനുമാണ് എം.ജി. ശശി. 2007-ലെ മികച്ച സംവിധായകനുള്ള കേരള സർക്കാറിന്റെ പുരസ്കാരം അടയാളങ്ങൾ  എന്ന ചലച്ചിത്രത്തിലുടെ ഇദ്ദേഹം നേടിയിട്ടുണ്ട്

🔹ജാവേദ് അക്തർ - ഉറുദു കവി,ചലച്ചിത്രഗാന രചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ‍ പ്രശസ്തനാണ്‌ ജാവേദ് അക്തർ.

🔹ജിം ക്യാരി - ജെയിംസ് യൂജീൻ "ജിം" ക്യാരി ഒരു കനേഡിയൻ-അമേരിക്കൻ ചലച്ചിത്ര നടനും ഹാസ്യകലാകാരനുമാണ്‌.ഏസ് വെഞ്ചുറ: പെറ്റ് ഡിക്ടറ്റീവ് എന്ന സിനിമയിലൂടെയാണ് ജിം ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.

🔹പള്ളിയറ ശ്രീധരൻ - ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരൻ ആണു് പള്ളിയറ ശ്രീധരൻ. മിക്കവാറും ഗ്രന്ഥങ്ങൾ ഒക്കെ തന്നെ മലയാളത്തിലാണു് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

🔹മുഹമ്മദ് അലി - ഒരു അമേരിക്കൻ ബോക്സിംഗ് താരമായിരുന്നു മുഹമ്മദ് അലി(കാഷ്യസ് മേർ‌സിലസ് ക്ലേ ജൂനിയർ ജനനം:ജനുവരി 17 1942)

🔹ഹെയ്സ്നം കനൈലാൽ - പ്രമുഖ മണിപ്പൂരി നാടക പ്രവർത്തകനും സംവിധായകനുമാണ് ഹെയ്സ്നം കനൈലാൽ (17 January 1941 – 6 October 2016).

മരണം

അലക്സാണ്ടർ
ആൻഡേഴ്സൺ - ഒരു അമേരിക്കൻ ശില്പിയായിരുന്നു അലക്സാണ്ടർ ആൻഡേഴ്സൺ (ഏപ്രിൽ 21, 1775 – ജനുവരി 17, 1870). അമേരിക്കയിൽ ആദ്യമായി ദാരുശില്പങ്ങൾ നിർമിച്ചത് ഇദ്ദേഹമായിരുന്നു.

🔹ആങ്ക്വെറ്റി ദ്യൂപറോ - ഭാരതീയ സംസ്കാരത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച ഒരു ഫ്രഞ്ച് പണ്ഡിതനാണ് ആങ്ക്വെറ്റി ദ്യൂപറോ

🔹കാർലോ ഡോൾസി - കാർലോ ഡോൾസി ഇറ്റാലിയൻ  ചിത്രകാരനായിരുന്നു. ഇദ്ദേഹം 1616 മേയ് 25-ന് ഫ്ലോറൻസിൽ ജനിച്ചു. ജീവിതകാലം മുഴുവൻ സ്വന്തനാട്ടിൽ താമസിച്ച ഡോൾസി കർമനിരതനായിരുന്നു.

🔹ജ്യോതി പ്രസാദ് അഗർവാല - ജ്യോതി പ്രസാദ് അഗർവാല, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസ്സമിലെ  സ്വാതന്ത്ര്യസമരസേനാനിയും, കവിയും, നാടകൃത്തും, സംഗീത സംവിധായകനുമാണ്. 'രൂപ്കൺവർ' എന്ന് വിളിക്കുന്ന ജ്യോതി പ്രസാദ് അഗർവാല ആസാമീസ് സിനിമയുടെ പിതാവാണ്.1935-ൽ നിർമ്മിച്ച 'ജോയ്മതി' ആണ് ആസാമിലെ ആദ്യചിത്രമായി കണക്കാക്കപ്പെടുന്നത്.

🔹ജ്യോതി ബസു - ജ്യോതി ബസു(ബംഗാളി: জ্যোতি বসু) ( ജൂലൈ 8,1914- ജനുവരി 17 2010) പശ്ചിമബംഗാളിൽ  നിന്നുള്ള ഒരു കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്‌. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയും ബസുവിനാണ്‌.

🔹നന്ദിത കെ.എസ്. - മലയാള സാഹിത്യരംഗത്തെ ഒരു കവയിത്രിയായിരുന്നു കെ.എസ്. നന്ദിത എന്ന നന്ദിത. 1969 മെയ് 21ന് വയനാട് ജില്ലയിലെ  മടക്കിമലയിലാണ് നന്ദിത ജനിച്ചത്.

🔹പണ്ഡിറ്റ് ഗോപാലൻനായർ - ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്ന പണ്ഡിറ്റ് ഗോപാലൻനായർ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ട് ആണ് ജനിച്ചത്

🔹പാട്രിസ് ലുമുംബ - കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിന്റെ  ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു പാട്രിസ് ലുമുംബ(1925-1961) ബെൽജിയത്തിന്റെ  കോളനിയായിരുന്ന കോംഗോ, ലുമുംബയുടെ പരിശ്രമഫലമായാണ്ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയത്. സ്വാതന്ത്ര്യലബ്ധിയെ തുടർന്നുണ്ടായ അരാജകത്വത്തിന്റെ ഫലമായി 1961-ൽ ലുമുംബ കൊല്ലപ്പെട്ടു.

🔹പി.ആർ. കുറുപ്പ് - കേരളത്തിലെ മുൻമന്ത്രിയും മുതിർന്ന സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായിരുന്നു പുത്തൻപുരയിൽ രാവുണ്ണിക്കുറുപ്പ് എന്ന പി.ആർ. കുറുപ്പ് (30 സെപ്റ്റംബർ 1915 - 17 ജനുവരി 2001).

🔹ബോബി ഫിഷർ - അമേരിക്കയിൽ ജനിച്ച ഒരു ചെസ്  ഗ്രാൻഡ്മാസ്റ്ററാണ് റോബർട്ട് ജെയിംസ് "ബോബി" ഫിഷർ. (മാർച്ച് 9, 1943 - ജനുവരി 17, 2008).

🔹യോസ ബുസോൺ - ജപ്പാനിൽ എദോ കാലഘട്ടത്തിലെ പ്രസിദ്ധനായ ഒരു കവിയായിരുന്നു യോസ ബുസോൺ

🔹രോഹിത് വെമുലയുടെ ആത്മഹത്യ - ഹൈദരാബാദ് സർവ്വകലാശാലയിലെ ഒരു ഗവേഷക വിദ്യാർത്ഥി ആയിരുന്നു ദളിതനായ [1] രോഹിത് വെമുല (Rohith Vemula) (ജനനം 30 ജനുവരി 1989 മരണം 17 ജനുവരി 2016).

🔹ലിയോനാർഡ് യൂജീൻ ഡീക്സൺ - അമേരിക്കൻ ഗണിതശാസ്ത്രജ്ഞനായ ലിയോനാർഡ് യൂജീൻ ഡീക്സൺ 1874 ജനുവരി 22-ന് അയോവയിലെ ഇൻഡിപെൻഡൻസിൽ ജനിച്ചു.

🔹ലൂയിസ് കംഫർട്ട് ടിഫാനി - ഒരു അമേരിക്കൻ ചിത്രകാരനാണ് ലൂയിസ് കംഫർട്ട് ടിഫാനി. കരകൗശലരംഗത്തും അലങ്കാരരംഗത്തും ഇദ്ദേഹം പ്രശസ്തനാണ്.

🔹സുചിത്ര സെൻ - സുചിത്ര സെൻ എന്ന രമ ദാസ്ഗുപ്ത ബംഗാളി ചലച്ചിത്ര നടിയായിരുന്നു (6 ഏപ്രിൽ 1931 - 17 ജനുവരി 2014).

🔹സുനന്ദ പുഷ്കർ - മുന്മന്ത്രിയും കോൺഗ്രസ് എം പിയുമായ ശശി തരൂരിന്റെ പത്നിയായിരുന്നു സുനന്ദ പുഷ്കർ  (ജനനം: 1962 ജനുവരി 1 – മരണം: 2014 ജനുവരി 17).
Share:

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.