ചരിത്രത്തിൽ ഇന്ന് - ജനുവരി 16

Share it:
ദിനാചരണങ്ങൾ

🔹 മ്യാൻമാർ & തായ്‌ലാൻഡ് അധ്യാപകദിനം

🔹 അമേരിക്കയിൽ ദേശീയ മത സ്വാതന്ത്ര്യദിനം ദിനം

ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ

🔹1908 - ബേഡൻ  പവലിന്റെ  സ്കൗട്ടിംഗ് ഫോർ ബോയ്സിന്റെ ആദ്യ ലക്കം പുറത്തിറങ്ങി.

🔹1928 - മലയാള മനോരമ ദിനപ്പത്രമായി പ്രസിദ്ധീകരണം ആരംഭിച്ചു.

🔹1979 - 37 വർഷം ഇറാന്റെ  ചക്രവർത്തിയായിരുന്ന ഷാ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് കുടുംബസമേതം രാജ്യം വിട്ടുപോയി.

🔹1991 - യു.എൻ. അനുമതിയോടെ സഖ്യ  രാഷ്ട്രങ്ങൾ ഇറാഖിനെതിരെ ആക്രമണം ആരംഭിച്ചു.

🔹1998 - മാട്ടുപ്പെട്ടി ചെറുകിട ജലവൈദ്യുത പദ്ധതി പ്രവർത്തനം തുടങ്ങി.

🔹2009 - പക്ഷി കൂട്ടം വന്നിടിച്ച് അപകടത്തിൽപ്പെട്ട അമേരിക്കൻ വിമാനത്തെ പൈലറ്റ് ചെസ്ലി സള്ളൻബെർഗർ, ഹഡ്സൺ നദിയിൽ ഇടിച്ചിറക്കി.

🔹2017 - ചന്ദ്രനിലെത്തിയ അവസാന ബഹിരാകാശ സഞ്ചാരിയായ യൂജിൻ യൂജിൻ സെർനാൻ  അന്തരിച്ചു

ചരിത്രസംഭവങ്ങൾ

🔹1556 – ഫിലിപ് രണ്ടാമൻ സ്പെയിന്റെ  രാജാവായി.

🔹1558 – ബ്രിട്ടീഷ് പാർലമെന്റ് റോമൻ കത്തോലിക്കൻ മതം നിയമവിരുദ്ധമാക്കി.

🔹1761 – ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരിൽ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്തു.

🔹1909 – ഏണസ്റ്റ് ഷാക്ക്ല്ട്ടൺ ദക്ഷിണധ്രുവം  കണ്ടെത്തി.

ജനനം

🔹അനന്യ ചാറ്റർജി - ഒരു ബംഗാളി ചലച്ചിത്രനടിയാണ് അനന്യ ചാറ്റർജി. 2010ലെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്

🔹ഇ. ഗോപാലകൃഷ്ണമേനോൻ - കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തേ ഒന്നും  നാലും കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് ഇ. ഗോപാലകൃഷ്ണമേനോൻ (16 ജനുവരി 1919 - 08 സെപ്റ്റംബർ 1996)

🔹കബീർ ബേദി - ബോളിവുഡ് ചലച്ചിത്ര രംഗത്ത് അഭിനയിച്ചു തുടങ്ങി പിന്നീട് ഹോളിവുഡ് സിനിമകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടനാണ് കബീർ ബേദി

🔹ഡിസ്സി ഡീൻ - പ്രമുഖനായ അമേരിക്കൻ ബേസ്ബാൾ താരമായിരുന്നു ഡിസ്സി ഡീൻ(ജനുവരി 16, 1910 – ജൂലൈ 17, 1974).

🔹പറവൂർ ഭരതൻ - ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് പറവൂർ ഭരതൻ. (ജനുവരി 16, 1929 - ഓഗസ്റ്റ് 18, 2015) 1960-കൾ മുതലാണ് ഇദ്ദേഹം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയത്.

🔹ഫുൾജെൻസിയോ ബാറ്റിസ്റ്റ - ക്യൂബൻ വിപ്ലവത്തിനു മുൻപുള്ള കാലഘട്ടത്തിൽ ക്യൂബ ഭരിച്ചിരുന്ന സ്വേച്ഛാധിപതിയാണ് ഫുൾജെൻസിയോ ബാറ്റിസ്റ്റ

🔹സിദ്ധാർഥ് മൽഹോത്ര - ഒരു ബോളിവുഡ് ചലച്ചിത്ര നടനാണ് സിദ്ധാർഥ് മൽഹോത്ര . വരുൺ ധവാനൊപ്പം അഭിനയിച്ച 2012-ൽ പുറത്തിറങ്ങിയ സ്ടുടെന്റ്റ് ഓഫ് ദി ഇയർ ആണ് അരങ്ങേറ്റ ചിത്രം.

🔹സുഭാഷ് മുഖോപാധ്യായ് - ഇന്ത്യയിലെയും ഏഷ്യയുടെയും ആദ്യത്തേയും ലോകത്തിലെ രണ്ടാമത്തെയും ടെസ്റ്റ് ട്യൂബ് ശിശുവിന്റെയും ശില്പ്പിയാണ്‌ സുഭാഷ് മുഖോപാധ്യായ്

മരണം

🔹എ. ഭീംസിംഗ് - മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഭീംസിംഗ് 1924 ഒക്ടോബർ 15നു ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ജനിച്ചു.

🔹കാന്തലോട്ട് കുഞ്ഞമ്പു - വടക്കേ മലബാറിൽ, പ്രത്യേകിച്ച്കണ്ണൂരിൽ  കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഗണ്യമായ സംഭാവന നൽകിയ ഒരു നേതാവായിരുന്നു കാന്തലോട്ട് കുഞ്ഞമ്പു(ഡിസംബർ 18 1916 -ജനുവരി 16 2004).

🔹കുമാരനാശാൻ - മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി.

🔹തപോവനസ്വാമി - കേരളീയനായ സന്ന്യാസിശ്രേഷ്ഠനാണ്‌ തപോവനസ്വാമി‍. ഉത്തരകാശിയിൽ ആശ്രമം സ്ഥാപിച്ച് ആധ്യാത്മിക പ്രവർത്തനം നടത്തിയിരുന്ന ഇദ്ദേഹം ദേശീയതലത്തിൽ പ്രശസ്തനും സംസ്കൃതത്തിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.

🔹പ്രേംനസീർ - മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ (Evertime Evergreen Hero) എന്നു വിളിക്കപ്പെടുന്ന നടനാണ് പ്രേം നസീർ. ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം ആയിരുന്നു പ്രേംനസീർ.

🔹റോബർട്ടോ ഡി നോബിലി - പതിനേഴാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ പ്രവർത്തിച്ച ഇറ്റലിക്കാരനായ വേദപ്രചാരകനും ഈശോസഭാ വൈദികനും ആയിരുന്നു റോബർട്ടോ ഡി നോബിലി (ജനനം:1577; മരണം 16 ജനുവരി 1656).

🔹ലിയോ ഡെലിബെസ് - ഒരു ഫ്രഞ്ചു സംഗീതജ്ഞനാണ് ലിയോ ഡെലിബെസ്. കോമഡി ഓപ്പറകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.

🔹സി. എം. സ്റ്റീഫൻ - ഭാരതത്തിന്റെ കോൺഗ്രസ്സുകാരനായ ആദ്യ പ്രതിപക്ഷനേതാവായ സി.എം. സ്റ്റീഫൻ  ദേശീയതലത്തിൽ ശ്രദ്ധേയനായ ഒരു രാഷ്ടീയ പ്രവർത്തകനും, പിൽക്കാലത്ത് ഒരു കേന്ദ്ര മന്ത്രിയുമായിരുന്ന കേരളത്തിന്റെ അഭിമാനമാണ്. (ഡിസംബർ 23 1918 – ജനുവരി 16 1984).
Share it:

Post A Comment:

0 comments: