ദേശിയ കരസേനാ ദിനം

Share it:
1949-ൽ, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കരസേനാ മേധാവിയായി കോദണ്ഡ്ര മാടപ്പ കരിയപ്പ എന്ന കെ.എം. കരിയപ്പ ചുമതലയേറ്റ ചരിത്ര ദിവസമാണ് രാജ്യം കരസേനാ ദിനമായി ആചരിക്കുന്നത്. 

ഇന്ത്യയുടെ ഭൂതല സൈനികപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ് ഇന്ത്യന്‍ കരസേന. ഇരുപത്തഞ്ച് ലക്ഷം അംഗബലമുള്ള ഇന്ത്യന്‍ കരസേന, ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ്. അതിര്‍ത്തി കാത്തു രക്ഷിക്കുകയും രാജ്യത്തെ സമാധാന പരിപാലനത്തിനും സുരക്ഷയ്ക്കും വേണ്ടിU പ്രവര്‍ത്തിക്കുകയും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയും അടിയന്തരഘട്ടങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെടുകയുമാണ് കരസേനയുടെ പ്രധാന ധര്‍മ്മങ്ങള്‍. 

മറ്റുചില രാജ്യങ്ങളിലെ പോലെ നിർബ്ബന്ധ സൈനികസേവനം ഇന്ത്യയിൽ നിലവിലില്ല.
ഇന്ത്യൻ കരസേനയെ റഗുലർ ആർമി, റഗുലർ ആർമി റിസർ‌‌വ്, ടെറിട്ടോറിയൽ ആർമി, എൻ.സി.സി തുടങ്ങിയ പ്രത്യേക വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.

Share it:

Post A Comment:

0 comments: