ക്ലോക്കിനെ കഥ

Share it:
വെള്ളപ്പൊക്കവും സമയവും
ആഫ്രിക്കയിലാണ് നൈൽ എന്ന് നീളൻനദി എന്നറിയില്ലേ? നൈൽ നദിയിൽ ഇടയ്ക്കിടെ വെള്ളം പൊങ്ങും, കരകവിഞ്ഞൊഴുകും. നദി ഉത്ഭവിക്കുന്ന സ്ഥലത്ത് മഞ്ഞുരുകുന്നതാണ് ഇതിനു കാരണം.
വെള്ളപ്പൊക്കം വന്നാൽ പിന്നെ വല്ല മലമുകളിലേക്ക് ഓടി രക്ഷപ്പെടുകയേ വഴിയുള്ളൂ...
പണ്ടുപണ്ട് നൈലിന്റെ കരയിൽ താമസിച്ചിരുന്നവർക്ക് ഇത് വലിയൊരു പ്രശ്നമായിരുന്നു. കാരണം എപ്പോഴാണ് വെള്ളം പൊങ്ങുന്നത് എന്ന് അറിയില്ല!

ഒടുവിൽ ചിലർ ഒരു കാര്യം കണ്ടുപിടിച്ചു: ആകാശത്ത് സിറിയസ് എന്ന നക്ഷത്രം വരുമ്പോഴാണ് നൈലിൽ വെള്ളം പൊങ്ങുന്നത്!
പിന്നീട്, സിറിയസ് നക്ഷത്രം കണ്ടാൽ ഉടനെ അവർ നദീതീരം വിട്ടു പോകാൻ തുടങ്ങി. വാസ്തവത്തിൽ നക്ഷത്രം നോക്കി സമയം അടക്കുകയാണ് ഈജിപ്തിലെ പ്രാചീന മനുഷ്യർ ചെയ്തത്. സമയത്തിന് ഒരു അളവുകോൽ ആയിരുന്നു അവർക്ക് സിറിയസ് നക്ഷത്രം. അല്ലെങ്കിൽ ഒരു ക്ലോക്ക്!
നക്ഷത്ര സഹായം
മനുഷ്യൻ ആദ്യം സമയം കണക്കാക്കിയത് സൂര്യനെയും ചന്ദ്രനെയും നോക്കിയല്ല അല്ല
കറങ്ങും സമയം
ഭൂമി സ്വയം കറങ്ങുന്നു, സൂര്യനെ വലം വയ്ക്കുന്നുമുണ്ട്. ചന്ദ്രനും ഉണ്ട് ഇതുപോലെ കറക്കങ്ങൾ. ഇതെല്ലാം അടിസ്ഥാനമാക്കിയാണ് നമ്മുടെ സമയക്കണക്കുകളിൽ മിക്കവയും. ഭൂമി സ്വയം കറങ്ങാൻ എടുക്കുന്ന സമയം 24 മണിക്കൂർ. ഭൂമിയെ വലം വയ്ക്കാൻ വേണ്ട സമയം ഏതാണ്ട് മുപ്പത് ദിവസം. സൂര്യനെ വലം വയ്ക്കാൻ ഏതാണ്ട് 365 ദിവസം. ഇതിൽ നിന്നാണ് സമയത്തിന്റെ മറ്റ് അളവുകൾ വരുന്നത്.
Share it:

Post A Comment:

0 comments: