ബലൂണ്‍ വില്‍പ്പനക്കാരനും ചാചാജിയും

Share it:
ഒരിക്കല്‍ നെഹ്‌റു തമിഴ് നാട്ടില്‍ ഒരു മീറ്റി ങ്ങിനു പോകുകയായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാനായി തെരുവിന്റെ രണ്ടു വശത്തും ആള്‍ക്കാര്‍ അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ തിരക്ക് കൂട്ടി നില്‍ക്കുകയായിരുന്നു. നെഹ്‌റു വിനെയെയും വഹിച്ചു കൊണ്ടുള്ള വാഹന വ്യുഹം മുന്നോട്ടു നീങ്ങി. കുറെ മുന്നോട്ടു പോയപ്പോള്‍ കുഞ്ഞുങ്ങളുടെ ഒരു നിരയും അതിന്റെ പുറകില്‍ ബഹു വര്‍ണങ്ങളില്‍ ഉള്ള ബലൂണുകള്‍ വഹിച്ചു കൊണ്ടു ഒരു ബലൂണ്‍ വില്ല്പ്പനക്കാരനെയും കണ്ടു. ബലൂനുകള്‍ മാത്രം ആകാശത്ത് ഉയര്‍ന്നു നിന്ന്, അതിന്റെ ചരടുകള്‍ മാത്രം വില്‍പ്പനക്കാരന്റെ കയ്യിലും . ഭംഗിയുള്ള ഒരു കാഴ്ചയായിരുന്നു. പണ്ഡിറ്റ്ജി ഈ കാഴ്ച ശ്രദ്ധിച്ചു , പെട്ടെന്ന് വാഹനം നിര്‍ത്താന്‍ ആവശ്യ പ്പെട്ടു, എന്നിട്ട് ആ ബലൂണ്‍ വില്‍പ്പനക്കാരനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ ഭയന്ന് വിറച്ചു അദ്ദേഹത്തിന്റെ മുമ്പില്‍ എത്തി. എന്താണാവോ എന്റെ കുറ്റം എന്ന് വിചാരിച്ചു അദ്ദേഹത്തെ താഴ്ന്നു തൊഴുതു. പണ്ഡിറ്റ്ജി അയാളുടെ കയ്യില്‍ നിന്ന് ആ ബലൂണുകള്‍ വാങ്ങി അടുത്ത് നിന്ന കുട്ടികള്‍ക്ക് വിതരണം ചെയ്തു. തന്റെ പി എ യോട് ബലൂണിന്റെ വില അയാള്‍ക്ക്‌ കൊടു ക്കാനും ശട്ടം കെട്ടി. കിട്ടിയ ബലൂണുമായി തുള്ളിചാടിയ ഒരു കൊച്ചു സുന്ദരിയെ ചാച്ചാജി പൊക്കി കയ്യില്‍ എടുത്തു സന്തോഷിപ്പിച്ചു. നിഷ്കളങ്കമായ അവരുടെ ചിരിയില്‍ അദ്ദേഹവും കൂട്ടുചേര്‍ന്നു.
Share it:

Nehru

Post A Comment:

0 comments: