ശുഭചിന്ത - 3

Share it:
 എല്ലാവർക്കും കണ്ണുകൾ ഉണ്ട്‌ . പക്ഷെ ഒരേ ഇടത്തിൽ വസിക്കുന്ന ആളുകൾ പോലും കാണുന്ന കാഴ്ച്ചകൾ വ്യത്യസ്തം ആയിരിക്കും..  അതിന്‌ കാരണം നാം കണ്ണ്‌ കൊണ്ട്‌ മാത്രമല്ല കാണുന്നത്‌ . ഓരോ കാഴ്ചയിലും മനസ്സും ശരീരവും ഇടപെടുന്നുണ്ട്‌. . അത്‌ കൊണ്ട്‌ ആണ്‌ എല്ലാ കാഴ്ച്ചകളും എല്ലാവരും കാണാത്തതും..ചില കാഴ്ച്ചകൾ ചിലർ മാത്രം കാണുന്നതും.

എല്ലാവരും അവരവർക്ക്‌ വേണ്ടത്‌ മാത്രമേ കാണുന്നുള്ളു . സ്വന്തം കണ്ണുകളെ തൃപ്തിപ്പെടുത്തുന്നതും സ്വയം വിശ്വസിക്കാൻ കഴിയുന്നതുമായ കാഴ്ച്ചകളോട്‌ ആണ്‌ മനസ്സിന്‌ ആഭിമുഖ്യം ഉണ്ടാകു.അത്തരം കാഴ്ച്ചകൾ കൺമുന്നിൽ ഇല്ലെങ്കിലും മനസ്സിൽ ദൃശ്യമാകും.അല്ലാത്ത കാഴ്ച്ചകൾ മുന്നിൽ ഉണ്ടായാലും കണ്ണിൽ പെടില്ല.

പലതരം ശരികൾ ഉണ്ട്‌ . സ്വന്തം ശരി, അപരന്റെ ശരി .,യഥാർത്ഥ ശരി . ഓരോരുത്തരും അവരുടെ ശരികൾ രൂപപ്പെടുത്തുന്നത്‌ തങ്കളുടെ കാഴ്ച്ചകളുടെയും കാരണങ്ങളുടെയും  അടിത്തറയിൽ ആണ്‌ . ആ കാഴ്ച്ചകൾ സ്വയം പ്രതിരോധത്തിൽ ഊന്നി നിന്ന് കൊണ്ടുള്ളതാകും.

എല്ലാറ്റിനെയും നിഷ്പക്ഷമായി നിരീക്ഷിക്കാൻ എളുപ്പം കഴിയണം എന്നില്ല . പക്ഷെ നാം കണ്ട കാഴ്ചകൾക്കും അപ്പുറം കാണാത്ത കാഴ്ച്ചകളും ഉണ്ടാകും എന്നത്‌ മറക്കരുത്‌.
Share it:

ശുഭചിന്ത

Post A Comment:

0 comments: