ശുഭചിന്ത - 4

Share it:
അസാധാരണവും അതിവിഷിഷ്ടവുമായ ജീവിതത്തെ കണ്ടെത്താനാണ്‌ എല്ലാവരുടെയും ശ്രമം.

അത്ഭുതപ്രവർത്തികളും ആകർഷണ തന്ത്രങ്ങളും കൊണ്ട്‌ ആരാധകരെയും ആജ്ഞാനുവർത്തികളെയും സൃഷ്ടിച്ച്‌ സ്വയം ഒരു പ്രതിഭാസമാകുന്നതിൽ പറഞ്ഞറിയിക്കാൻ ആവാത്ത വൈകാരിക സുഖമുണ്ട്‌.

അസാമാന്യ പ്രതിഭയും  അതുല്യ വ്യക്തിത്വവും ആണെന്ന് സ്ഥാപിക്കാനുള്ള ശ്രമം ആണ്‌ ഓരോരുത്തരുടെയും ബയോഡാറ്റ പോലും.  മെച്ചപ്പെട്ടതും മറ്റുള്ളവർക്ക്‌ ഇല്ലാത്തതുമായ എന്തൊക്കെയുണ്ട്‌ എന്ന് അളന്നെടുത്താണ്‌ തൊഴിലവസരങ്ങൾ പോലും.

സ്വാഭാവിക ജീവിതം അതിന്റെ സാധാരണ പ്രതലത്തിൽ ആസ്വാദ്യതയോടെ കൊണ്ടു നടക്കുക എന്നതാകും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം.

ആർക്കുമില്ലാത്തതിന്റെയും. ഒന്നും ഇല്ലാത്തതിന്റെയും ആകർഷണീയതയെക്കാൾ എല്ലാവർക്കും ഉള്ളതിന്റെയും എപ്പോഴും ഉള്ളതിന്റെയും ആസ്വാദ്യതയായിരിക്കും ജീവിതത്തെ മനോഹരമാക്കുന്നത്‌ .
Share it:

ശുഭചിന്ത

Post A Comment:

0 comments: