ശുഭചിന്ത - 5

Share it:
നാവ് നല്ല വാക്കുകൾക്ക് ഒള്ളതാണ് പക്ഷെ വായിൽ തോന്നിയതൊക്കെ വിളിച്ച്  പറയാനുള്ളതല്ല.

പറഞ്ഞുപോയതിന്റെ പേരിൽ ഖേദിക്കേണ്ടിവരലാണ് മനുഷ്യജന്മങ്ങളുടെ ഏറ്റവും വലിയ ദൗർബല്യങ്ങളിലൊന്ന്. ചില നേരത്തെ ദേഷ്യത്തിന്റെ പേരിലോ, വാശിയുടെ പേരിലോ, സങ്കടം വരുമ്പോഴോ നമ്മുടെ വായിൽ നിന്നും അറിഞ്ഞും അറിയാതെയും വരുന്ന പലവാക്കുകളും പിന്നീട് നമ്മെ വല്ലാതെ ദുഃഖിതരാക്കാറുണ്ട്.

 എല്ല് ഇല്ലാത്ത നാക്കിൽ നാം വിളിച്ചു പറയുന്ന പല വാക്കുകളും മറ്റുള്ളവരെ എത്രത്തോളം വേദനിപ്പിക്കുന്നു എന്ന് പലപ്പോഴും നാം മനസ്സിലാക്കാറില്ല. ഒരുപക്ഷെ, അവരുടെ മനസ്സിനെ അത് വല്ലാതെ വേദനിപ്പിക്കുകയും ചിലപ്പോൾ പലരുടെ ജീവിതത്തെ തന്നെ ബാധിക്കുകയും ചെയ്തെന്നുവരാം.

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക, സമൂഹത്തിലായാലും കുടുംബത്തിലായാലും സൗമ്യമായി സംസാരിക്കാൻ ശ്രമിക്കുക, കൂടെയുള്ളവരെ വേദനിപ്പിക്കുന്ന വിധത്തിൽ കുത്തുവാക്കുകൾ ഉപയോഗിക്കാതിരിക്കുക. ഒരുപക്ഷെ കേട്ടവർക്ക് പൊരുത്തപ്പെടാൻ പറ്റിയെന്നുവരാം, പക്ഷെ അത്രപെട്ടെന്നൊന്നും മറക്കാൻ പറ്റിയെന്നുവരില്ല.
Share it:

Post A Comment:

0 comments: