കൊതുക്

Share it:
ഉറക്കത്തിനിടെ ശല്യമായി മൂളി പറന്നെത്തുന്ന ഈ ഇത്തിരിക്കുഞ്ഞൻ അത്ര മോശക്കാരനല്ല. ചോരയ്ക്കു പകരം രോഗം എന്നാണ് കക്ഷിയുടെ മുദ്രാവാക്യം തന്നെ! കൊതുകുകടി കൊണ്ടുള്ള രോഗം മൂലം ഓരോ 10 സെക്കൻഡിലും ലോകത്തിൽ ഒരാൾ വീതം മരിക്കുന്നു എന്നാണ് കണക്ക്.
രക്തം കുടിക്കുന്ന കീടങ്ങളിൽ കൊതുകുകളാണ് വലിയ വില്ലൻ. രാത്രിയുടെ നിശബ്ദതയെ മൂളിപ്പാട്ടാൽ ഭേദിക്കുന്ന കൊതുകുകൾ വേദനയുള്ള കടിയും ഉറക്കമില്ലാത്ത രാത്രികളും ആണല്ലോ സമ്മാനിക്കുന്നത്. രക്തം വലിച്ചുകുടിയ്ക്കുന്നതിനോടൊപ്പം മലമ്പനി, ഡെങ്കിപ്പനി, മന്ത്, ചിക്കുൻഗുനിയ, ജപ്പാൻജ്വരം തുടങ്ങിയ രോഗങ്ങൾ സമ്മാനിച്ചാകാം അവ പറന്നു പോകുന്നത്.
പ്രതിപക്ഷം 70 കോടി ജനങ്ങളെ കൊതുകുജന്യ രോഗങ്ങൾ ബാധിക്കുന്നു. 30 ലക്ഷം ആളുകൾ ഇത്തരം രോഗത്താൽ മരിക്കുന്നു. കൊതുകുകടി കൊണ്ടുള്ള രോഗങ്ങൾ മൂലം ഓരോ പത്തു സെക്കൻഡിലും ലോകത്തിൽ ഒരാൾ വീതം മരിക്കുന്നതായാണ് കണക്ക്. കൊതുകിനെ തുരത്താൻ ഇന്ത്യയിൽ ചെലവിടുന്നത് 800 കോടി രൂപയോളമാണ്. കൊതുകുകളും അവ പരത്തുന്ന രോഗങ്ങളും അതിന്റെ ഫലമായുള്ള മരണവും കൂടിക്കൊണ്ടിരിക്കുകയാണ്.

ഓരോ പ്രദേശത്തെയും കാലാവസ്ഥയ്ക്കും സാഹചര്യത്തിനും അനുയോജ്യമായി മുട്ടയിട്ടു പെരുകാൻ കൊതുകുകൾക്ക് പ്രത്യേക കഴിവു തന്നെയുണ്ട്. കൊതുകുകൾ പെരുകുന്നതിൽ ജനങ്ങൾക്കും വലിയ പങ്കുണ്ട്. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്ന ശീലം മുതൽ അത് തുടങ്ങുന്നു. അല്പം വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ നിന്നുപോലും ധാരാളം കൊതുകുകൾ ഉൽപാദിപ്പിക്കപ്പെടുന്നു. കൊതുകു പരത്തുന്ന പലരോഗങ്ങൾക്കും പ്രതിരോധ മരുന്നുകളും കൃത്യമായ ചികിത്സയോ ഇല്ലെന്നുള്ളതാണ് പ്രത്യേകം ഓർക്കേണ്ടത്. 

പകൽ നേരം പാത്തിരിക്കും
പകൽ കൊതുകുകൾ സൂര്യപ്രകാശം തട്ടാത്ത ഈർപ്പമുള്ള ഇരുണ്ട മൂലകളിൽ മറിഞ്ഞിരിക്കുന്നു. ചില കൊതുകുകൾ വീടിനുള്ളിലും മറ്റുചിലത് വീടിനു പുറമെയും വിശ്രമിക്കുന്നു.

വണ്ടിയിലും പറന്നു വരും
കൊതുകുകൾ ഒരു ദേശത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിപ്പെടുന്നത് ബസ്, തീവണ്ടി, കപ്പൽ, വിമാനം, ബോട്ടുകൾ തുടങ്ങിയ പലതരം വാഹനങ്ങളിൽ കൂടിയാണ്. കാറ്റ് കൊതുകുകളെ വഹിച്ച ദൂരദിക്കുകളിൽ എത്തുന്നതായും കാണുന്നു. ആൺ കൊതുകുകൾ ദൂരങ്ങളിലേക്ക് പറക്കാറില്ല. പെൺ കൊതുകുകൾ രക്തം വലിച്ചു കുടിക്കാനുള്ള ഇരയെ തേടി ദൂരങ്ങളിലേക്ക് പറക്കും.

ശത്രുക്കൾ
തൂക്കണാം കുരുവി, മരംകൊത്തി വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ, പ്രാപിടിയൻ മുതലായ പക്ഷികൾ, വവ്വാൽ, തുമ്പികൾ, ഗൗളി വർഗ്ഗത്തിൽ പെട്ട ജീവികൾ, ചിലന്തികൾ ഇവയെല്ലാം കൊതുകുകളുടെ പ്രകൃത്യായുള്ള ശത്രുക്കളാണ്. വെള്ളത്തിൽ കാണുന്ന പ്രത്യേകതരം വണ്ടുകൾ, തുമ്പി വർഗ്ഗത്തിൽപ്പെട്ട ജീവികളുടെ നിംഫ്, ഗാമ്പുസിയാ, ഗപ്പി, പ്ലാറ്റി, മാനത്തുകണ്ണി, കാക്രാട്ടി എന്നീ മത്സ്യങ്ങൾ ഇവയെല്ലാം കൊതുകിന്റെ കൂത്താടികളെ തിന്നുന്ന നശിപ്പിക്കുന്നു.

മുട്ട വെള്ളത്തിൽ
അനോഫിലിസ് കൊതുക്
അനോഫിലസ് കൊതുകുകൾ ശുദ്ധജല ശേഖരങ്ങളിൽ ആണ് മുട്ടയിടുന്നത്. ക്യൂലക്സ് കൊതുക് മലിനജലത്തിൽ മുട്ടയിടുന്നു. ഈഡിസ് കൊതുക് ചെറിയ പാത്രങ്ങളിൽ കെട്ടികിടക്കുന്ന വെള്ളത്തിലും അടുത്തുകിടക്കുന്ന നനഞ്ഞ പ്രതലത്തിലും ചെളിയിലും മുട്ടയിടുന്നു. പ്രതലം ഉണങ്ങി പോയാലും മുട്ടകൾ കേടുകൂടാതെ ആഴ്ചകളോളം ഇരിക്കും. മാൻസോണിയ കൊതുകുകൾ പിസ്റ്റിയ, കളവാഴ എന്നീ ജലസസ്യങ്ങളുടെ ഇലയുടെ അടിവശത്തായി മുട്ടയിടുന്നു.
ക്യൂലക്സ് കൊതുക്
രക്തം പാനം ചെയ്ത് ശരീരത്തിൽ മുട്ടകൾ വളർന്ന് വികാസം പ്രാപിച്ച പെൺകൊതുകുകൾ മുട്ട ഇടാൻ പറ്റിയ സ്ഥലം തേടുന്നു. മുട്ടയിട്ട ശേഷം വീണ്ടും പുതിയ കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ രക്തം തേടി പോവുകയും ചെയ്യുന്നു.
ഈഡീസ് ഈജിപ്തി കൊതുക്

ചിറകു കൊണ്ട് പാട്ട്
കൊതുകിനെ ചിറകുകളുടെ പ്രത്യേകരീതിയിലുള്ള ചലനം മൂളുന്ന ശബ്ദം ഉണ്ടാക്കുന്നു. കാലിൻറെ അഗ്രഭാഗം ചിറകിൽ ഉരയുമ്പോഴും ശബ്ദം ഉണ്ടാകുന്നു. ചിലതരം പെൺകൊതുകുകൾ ഇണയെ ആകർഷിക്കുന്നത് ഇങ്ങനെ സ്വരം പുറപ്പെടുവിച്ചാണ്.

അല്പായുസ്സ്
കൊതുകിനെ ആയുസ്സ് അന്തരീക്ഷത്തിലെ ചൂടിനെയും ഈർപ്പത്തെയും ആശ്രയിച്ചിരിക്കുന്നു. രണ്ടു ഘടകങ്ങളും അമിതമായി കൂടുന്നതും കുറയുന്നതും കൊതുകിന്റെ ആയുസ്സിന് ഹാനികരമാണ്. സാധാരണയായി 8 മുതൽ 34 ദിവസം വരെ കൊതുക് ജീവിക്കുന്നു. ആൺ കൊതുകുകൾക്ക് അൽപ്പായുസ്സ് ആണ്.
ചിത്രങ്ങളുള്ള കടപ്പാട്:- news.psu.edu, en.wikipedia.org
Share it:

കൊതുക്

Post A Comment:

0 comments: