കാൾ ലിനേയസ്

Share it:
ആധുനിക സസ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കാൾ ലിനേയസ് 1707 മെയ് 23-ന് സ്വീഡനിലാണ് ജനിച്ചത്. വൈദ്യശാസ്‌ത്രം പഠിക്കാൻ ചേർന്നെങ്കിലും കാൾ ലിനേയസിന്റെ മനസ് സസ്യങ്ങളിൽ തന്നെയായിരുന്നു. ഒലാഫ് സെൽഷ്യസ് എന്ന അധ്യാപകനാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ഒലാഫിന്റെ ലൈബ്രറിയിലെ പുസ്തകങ്ങൾ ലിനേയസിനു മുന്നിൽ സസ്യങ്ങളുടെ അത്ഭുതലോകം തുറന്നു. പിന്നീട് ഒട്ടേറെ സസ്യങ്ങളെ പഠനവിധേയമാക്കിയ ലിനേയസ് 1735-ൽ 'സിസ്റ്റമാറ്റ നാച്ചുറെ എന്ന വിഖ്യാതമായ പുസ്തകം രചിച്ചു. സസ്യ-ജന്തു ജാലങ്ങളെ ശാസ്ത്രീയമായി തരംതിരിച്ച ലിനേയസാണ് വർഗ്ഗീകരണ ശാസ്ത്രത്തിനും ദ്വിനാമ നാമകരണത്തിനും തുടക്കം കുറിച്ചത്.
സസ്യശാസ്ത്രജ്ഞനായാണ് അറിയപ്പെടുന്നതെങ്കിലും പാരിസ്ഥിതികമായ അവബോധം ആഴത്തിൽ സൃഷ്‌ടിച്ച വ്യക്തിയാണ് ഇദ്ദേഹം. പല പാരിസ്ഥിതിക വാദികളുടെയും വഴികാട്ടിയായി ഇദ്ദേഹം അറിയപ്പെടുന്നു. സസ്യശാസ്ത്രജ്ഞരിലെ രാജകുമാരൻ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
Share it:

Persons

Scientists

Post A Comment:

0 comments: