Hot News For Teachers

ആറാം പ്രവൃത്തി ദിന കണക്കെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഡിപിഐ സര്‍ക്കുലര്‍ "Govt Orders" ല്‍ ലഭ്യമാണ്.അതോടൊപ്പമുള്ള Model Format പ്രിന്റ് ചെയ്തെടുത്ത് പൂരിപ്പിച്ചുവെച്ചാല്‍, ഓണ്‍ലൈന്‍ ഡാറ്റാ എന്റ്രി എളുപ്പമാകും..
==============$$$$$$$$$================

 5-ാം ക്ലാസ്സ് എല്‍.പി. സ്‌കൂളിന്റെയും 8-ാം ക്ലാസ്സ് യു.പി. സ്‌കൂളിന്റെയും ഭാഗമാക്കി പ്രവര്‍ത്തിപ്പിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പല എല്‍.പി/യു.പി സ്‌കൂളുകളിലും കുട്ടികള്‍ക്ക് 'ടി.സി നല്‍കുന്നില്ല എന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രണ്ട് സ്വകാര്യ സ്‌കൂള്‍ മാനേജര്‍മാര്‍ ഫയല്‍ ചെയ്ത കേസ്സിലാണ് ഹൈക്കോടതിയുടെ സംഗിള്‍ ബഞ്ച് അപ്രകാരം വിധി പ്രസ്താവിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കുറേ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണ് . ഡിവിഷന്‍ ബഞ്ച് അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ തല്‍സ്ഥിതി തുടരും. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ അപ്രകാരം മാറ്റി പ്രവര്‍ത്തിപ്പിക്കുക പ്രായോഗികമല്ലെന്നതിനാല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി 5-ാം ക്ലാസ് യു.പി. സ്‌കൂളിന്റെ ഭാഗമായും 8-ാം ക്ലാസ് ഹൈസ്‌ക്കൂളിന്റെ ഭാഗമായും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിനാല്‍ നിലവിലെ സ്ഥിതിയില്‍ തന്നെയായിരിക്കും സംസ്ഥാനത്ത് എല്‍.പി/യു.പി/ഹൈസ്‌കൂളുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

==============$$$$$$$$$================

 സര്‍ക്കാര്‍ കോളേജുകളിലും കലാശാല കേന്ദ്രങ്ങളിലും നടത്തുന്ന ബി.എഡ് എം.എഡ് കോഴ്‌സിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം. ബാംഗ്ലൂരിലെ റീജിയണല്‍ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപകര്‍ക്കായി ജൂലൈയില്‍ നടത്തുന്ന 30 ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 9496268605, 0471-2341883.Dt.1.6.2015. 

0 comments: