പ്രകാശം ഒരുതരം വികിരണോര്‍ജമാണ്. വസ്‌തുക്കളെ കാണാന്‍ സഹായകരമായ ഊര്‍ജരൂപമാണ് പ്രകാശം. തരംഗരൂപത്തിലാണ് ഇതിന്റെ സഞ്ചാരമെങ്കിലും നേര്‍രേഖാപാതയിലാണെന്ന് കാഴ്‌ചക്കാരന് തോന്നുന്നു. പ്രകാശം ഏറ്റവും കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നത് ശൂന്യതയില്‍ കൂടിയാണ്. മറ്റു മാധ്യമങ്ങളില്‍ പ്രകാശവേഗത ഇതിനേക്കാള്‍ കുറവായിരിക്കും. പ്രതിഫലനം, അപവര്‍ത്തനം, വിസരണം, പ്രകീര്‍ണനം, ഇന്റര്‍ഫറന്‍സ്, ഡിഫ്രാക്ഷന്‍ എന്നിങ്ങനെ പല സവിശേഷതകളും പ്രകാശത്തിനുണ്ട്. ചില ക്രിസ്‌റ്റലുകളില്‍ കൂടി കടന്നുപോകുമ്പോള്‍ പ്രകാശത്തിന് പോളറൈസേഷനും സംഭവിക്കുന്നു. ************************* പ്രകാശം തരുന്നത് നമുക്ക് പ്രകാശം തരുന്ന വസ്‌തുക്കളെ പ്രകാശസ്രോതസ്സുകള്‍ എന്നുപറയുന്നു. പ്രകാശസ്രോതസ്സുകള്‍ രണ്ടുതരമുണ്ട്. പ്രകൃത്യാ ഉള്ളതും മനുഷ്യനിര്‍മിതമായതും. സൂര്യനും നക്ഷത്രങ്ങളും പ്രകൃത്യായുള്ള പ്രകാശസ്രോതസ്സുകളാണ്. വൈദ്യുത ബള്‍ബ്, ടോര്‍ച്ച്, മെഴുകുതിരി, ഗ്യാസ്‌ലൈറ്റ്, മണ്ണെണ്ണവിളക്ക് തുടങ്ങിയവയെല്ലാം മനുഷ്യനിര്‍മിതവും. ************************* പ്രകാശവും കാഴ്‌ചയും സൂര്യനില്‍നിന്നോ മറ്റു പ്രകാശസ്രോതസില്‍ നിന്നോ വരുന്ന പ്രകാശം നമ്മുടെ കണ്ണില്‍ പതിക്കുമ്പോഴാണ് നാം അവയെ കാണുന്നത്. പ്രകാശം വസ്‌തുക്കളില്‍ പതിച്ച് അവിടെനിന്നും പ്രതിഫലിച്ച് നമ്മുടെ കണ്ണില്‍ പതിക്കുമ്പോഴാണ് നാം ആ വസ്‌തുക്കളെ കാണുന്നത്. ************************* പ്രതിപതനവും പ്രതിബിംബവും പ്രകാശസ്രോതസില്‍നിന്നും വരുന്ന പ്രകാശം വസ്‌തുക്കളില്‍ തട്ടി പ്രതിപതിക്കുന്നു. മിനുസമുള്ള പ്രതലം പ്രകാശത്തെ ക്രമമായും നന്നായും പ്രതിഫലിപ്പിക്കുന്നു. പരുപരുത്തപ്രതലം പ്രകാശത്തെ ക്രമരഹിതമായി പ്രതിപതിപ്പിക്കുന്നു. ഇത്തരം പ്രകാശത്തെ വിസരിത പ്രകാശം എന്നുപറയുന്നു. ഒരു ദര്‍പ്പണത്തില്‍ പ്രതിബിംബത്തിന്റെ വശങ്ങള്‍ ഇടംവലം തിരിഞ്ഞുവരുന്നതിനെ പാര്‍ശ്വിക വിപര്യയം എന്നാണ് പറയുന്നത്. ആംബുലന്‍സിനു മുമ്പില്‍ മുകളില്‍ കൊടുത്തവിധം എഴുതിയിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ? മുമ്പില്‍പോകുന്ന വാഹനത്തിലെ ഡ്രൈവര്‍ക്ക് സ്വന്തം വാഹനത്തിലെ ദര്‍പ്പണത്തിലൂടെ ഇത് AMBULANCE എന്ന് വ്യക്‌തമായി വായിക്കാന്‍ കഴിയുന്നു. അതുപോലെ ദര്‍പ്പണത്തിന്റെ മുന്നില്‍ നിന്നുകൊണ്ട് വലതുകൈ ഉയര്‍ത്തിയാല്‍ പ്രതിബിംബം ഇടതുകൈ ഉയര്‍ത്തുന്നതായാണ് തോന്നിക്കുന്നത്. ************************* നിഴലും വെളിച്ചവും പ്രകാശം നേര്‍രേഖയില്‍ സഞ്ചരിക്കുന്നതുകൊണ്ടാണ് നിഴലുകള്‍ ഉണ്ടാകുന്നത്. പ്രകാശം അതാര്യവസ്‌തുക്കളില്‍ തട്ടുമ്പോഴാണ് നിഴലുണ്ടാകുന്നത്. പ്രകാശം അതാര്യവസ്‌തുക്കളില്‍ ഏതുവശത്താണോ പതിക്കുന്നത് അതിന്റെ എതിര്‍വശത്താണ് നിഴലുണ്ടാകുന്നത്. ************************* നിറങ്ങളില്‍ നീരാടുന്ന... വസ്‌തുക്കളുടെ നിറത്തിന് കാരണമെന്താണ്. വസ്‌തുവില്‍ തട്ടി തിരിച്ചുവരുന്ന വര്‍ണരശ്‌മികളാണ് ആ വസ്‌തുവിന്റെ നിറത്തിനാധാരം. വസ്‌തുക്കളില്‍ പ്രകാശം പതിക്കുമ്പോള്‍ ചില വര്‍ണരശ്‌മികളെ ആ വസ്‌തു ആഗിരണം ചെയ്യുന്നു. ചില വര്‍ണരശ്‌മികളെ തിരിച്ചയയ്‌ക്കുന്നു. ഇങ്ങനെ തിരിച്ചയയ്‌ക്കപ്പെടുന്ന വര്‍ണരശ്‌മികളുടെ നിറത്തിലാണ് നാം ആ വസ്‌തുവിനെ കാണുന്നത്. അങ്ങനെയെങ്കില്‍ എല്ലാ വര്‍ണ്ണങ്ങളും പ്രതിഫലിപ്പിക്കുന്ന വസ്‌തുവിനെയും എല്ലാ വര്‍ണങ്ങളേയും ആഗിരണം ചെയ്യുന്ന വസ്‌തുവിനെയും നാം ഏതു നിറത്തിലാണ് കാണുക. അവ യഥാക്രമം വെളുപ്പായും കറുപ്പായും കാണപ്പെടുന്നു. |
0 Comments