ലോകത്തിലെ വേഗതയേറിയ പക്ഷി അന്നാ'സ് ഹമ്മിംഗ്‌ബേര്‍ഡ് ആണെന്നാണ് പുതിയ അവകാശവാദം. തെളിവായി വീഡിയോ ദൃശ്യങ്ങളും ഹാജരാക്കപ്പെട്ടതോടെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നാണ് ഒരു വിഭാഗം ശാസ്‌ത്രജ്‌ഞരുടെ നിലപാട്. നിലവില്‍ വേഗതയേറിയ പക്ഷിയായി peregrine falcon ആണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. സെക്കന്‍ഡില്‍ 70 മീറ്റര്‍ വേഗതയാണ് ഈ പക്ഷിയ്‌ക്കുള്ളത്. എന്നാല്‍ ശരീര വലുപ്പം കൂടി വിജയിലെ നിര്‍ണയിക്കുന്നതില്‍ വേണമെന്നാണ് പുതിയ വാദം. ഒരു സെക്കണ്ടില്‍ ഫാല്‍ക്കണ്‍ സ്വന്തം നീളത്തിന്റെ 200 ഇരട്ടി ദൂരമാകും സഞ്ചരിക്കുക. എന്നാല്‍ ഹമ്മിംഗ് ബേര്‍ഡ് ആകട്ടേ സ്വന്തം ശരീരത്തിന്റെ 385 ഇരട്ടി ദൂരമാണ് ഒരു സെക്കന്‍ഡില്‍ പിന്നിടുക. ഹമ്മിംഗ്‌ബേര്‍ഡുകള്‍ക്കായി ശക്‌തമായി വാദിക്കുന്നത് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ ക്രിസ്‌റ്റഫര്‍ ക്ലാര്‍ക്കാണ്. പിറകോട്ടു പറക്കാനുള്ള കഴിവും ഹമ്മിംഗ്‌ബേര്‍ഡിനുണ്ട്. |
1 Comments
ദെവിടെയാ കാണപ്പെട്വാ...കുറച്ചു കൂടുതല്‍ വിവരണങ്ങള്‍ അവാം മുഷിയില്യാ....
ReplyDelete