അന്നന്ന് പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ കഴിവതും അതാതുദിവസങ്ങളില്‍ പഠിച്ചുതീര്‍ക്കുക.
പഠിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കുക. ഉദാ: ഹിന്ദിയും കണക്കും ബുദ്ധിമുട്ടാണെങ്കില്‍ ആ വിഷയത്തിനുവേണ്ടി കൂടുതല്‍ സമയം മാറ്റിവയ്‌ക്കുക. പഠിക്കാന്‍ ബുദ്ധിമുട്ടാണെന്നു കരുതി ആ വിഷയത്തോട് വെറുപ്പ് കാണിച്ചാല്‍ കൂടുതല്‍ ബുദ്ധിമുട്ടാകുകയേയുള്ളൂ.
എല്ലാ ദിവസവും കൃത്യസമയങ്ങളില്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുക.
എപ്പോഴും പഠനം മാത്രമാകരുത്. കളിക്കാനും സിനിമാ കാണാനും കൂട്ടുകാരോടൊത്ത് സമയം ചെലവിടാനും സമയം കണ്ടെത്തണം. വെറും ഒരു പുസ്‌തകപ്പുഴുവായി മാത്രം മാറരുത്.
പുതിയ അധ്യയനവര്‍ഷം മുതല്‍ സ്‌കൂളിലെ എല്ലാ പാഠ്യേതരപ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുക. അത് തീര്‍ച്ചയായും ഭാവിയില്‍ നിങ്ങളെ സഹായിക്കും.
ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്നവര്‍ ഭാവിയിലെ ലക്ഷ്യങ്ങളെക്കുറിച്ച് ഉറച്ച തീരുമാനങ്ങളെടുക്കുക. പത്താംക്ലാസ് കഴിയുമ്പോള്‍ എന്തുചെയ്യണമെന്ന് ആലോചിച്ച് നടക്കേണ്ടിവരില്ല.
തീരുമാനങ്ങള്‍ സ്വന്തം ഇഷ്‌ടപ്രകാരമായിരിക്കണം എടുക്കേണ്ടത്.
കൂട്ടുകാരുമായി വഴക്കിടുന്ന സ്വഭാവം ഉള്ളവരാണെങ്കില്‍ ഇനി മുതല്‍ അത് വേണ്ടെന്നുവയ്‌ക്കുക.
നല്ല കൂട്ടുകാരെ കണ്ടെത്തുക. അത് നിങ്ങള്‍ക്ക് നല്‌കുന്ന ആശ്വാസം വലുതായിരിക്കും.
അധ്യാപകരെ നല്ല കൂട്ടുകാരെപ്പോലെ സ്‌നേഹിക്കുക. പഠിപ്പിക്കുന്ന അധ്യാപകരെ ഇഷ്‌ടമില്ലാഞ്ഞിട്ട് ആ വിഷയം പഠിക്കുന്നതുപോലും വെറുക്കുന്നവരുണ്ട്. അത് പാടില്ല.
ടൈംടേബില്‍ അനുസരിച്ച് തലേദിവസംതന്നെ പുസ്‌തകങ്ങളും ബുക്കുകളും എടുത്തുവയ്‌ക്കുക.
ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ ടൂഷന് പോകുന്നത് നന്നായിരിക്കും.
പരീക്ഷയുടെ തലേദിവസം ഇരുന്ന് ബഹളംകൂട്ടി മുഴുവന്‍ പാഠഭാഗങ്ങളും പഠിക്കാതെ മുന്‍കൂട്ടി പഠിക്കുക.
എല്ലാ കൂട്ടുകാരോടും സ്‌നേഹത്തില്‍ പെരുമാറാന്‍ ശ്രദ്ധിക്കുക.
വൃത്തിയുള്ള കൈയക്ഷരം ശീലിക്കുക. പഠനകാലത്ത് അതിന് ശ്രമിച്ചില്ലെങ്കില്‍ പിന്നീട് ഒരിക്കലും വൃത്തിയുള്ള കൈപ്പട ഉണ്ടാവില്ല.
പോഷകങ്ങളുള്ള ഭക്ഷണം കൃത്യമായി കഴിക്കുക.
പഠനത്തിനുവേണ്ടി ഒരു ടൈംടേബിള്‍ ഉണ്ടാക്കുക. അതനുസരിച്ചായിരിക്കണം പഠനം.
ദിവസവും നിശ്‌ചിതസമയം പ്രാര്‍ത്ഥനയ്‌ക്കുവേണ്ടി മാറ്റിവയ്‌ക്കുക.
സ്‌കൂളിലെ നിങ്ങളുടെ കൂട്ടുകാരെക്കുറിച്ചും, അധ്യാപകരെക്കുറിച്ചും മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരിക്കണം. അവരോട് സ്‌കൂളിലെ വിശേഷങ്ങള്‍ പറയാന്‍ മടിക്കേണ്ട.
പുതിയ സ്‌കൂളിലേക്കാണ് എത്തുന്നതെങ്കില്‍ കഴിവതും വേഗം അവിടുത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടുക.
സ്‌കൂളില്‍ എന്ത് പ്രശ്‌നമുണ്ടായാലും അധ്യാപകരോട് പറയാന്‍ മടിക്കേണ്ട.
Subscribe to കിളിചെപ്പ് by Email
0 Comments