Header Ads Widget

മഴച്ചൊല്ലുകൾ - 1

കൂട്ടുകാർക്ക് പഴഞ്ചൊല്ലുകൾ പഠിക്കാനും ശേഖരിക്കാനും ഉണ്ടാകുമല്ലോ? ഇതാ മഴയെക്കുറിച്ചുള്ള ഏതാനും ചൊല്ലുകൾ. കൂടുതൽ ചൊല്ലുകൾ ശേഖരിച്ചു എഴുതി സൂക്ഷിക്കണേ.....
  • മഴയില്ലേൽ പുഴയുമില്ല 
  • മഴയില്ലെങ്കിൽ വഴി പെരുവഴി.
  • മഴക്കൊമ്പ് പുഴക്കാമ്പ് 
  • മഴയ്ക്കഴക് കുറവ്, മഴതരുമഴകിന്റെ നിറവ്.
  • മഴ പൊഴിഞ്ഞില്ലേൽ പുഴ കുഴിയും.
  • മഴ താഴോട്ടില്ലേൽ പുഴ കിഴക്കോട്ട്.
  • മേലാറു കനിഞ്ഞാലേ കീഴാറു കവിയൂ...
  • ആയിരം വേനലിന് അരമഴ .
  • ഇടവത്തിലിടിവെട്ടും മിഥുനത്തിൽ അടിതട്ടും.
  • ഇടവപ്പാതി കഴിഞ്ഞാൽ ഇടവഴീലും വെള്ളം.
  • ഇഠവത്തിൽ പാതി വർഷം.
  • അശ്വതീൽ ചന്നം പിന്നം ഭരണീൽ പിന്നം പിന്നം.
  • കാർത്തിക കഴിഞ്ഞാൽ കുട വേണ്ട.
  • കാർത്തിക വിളക്കു കണ്ടാൽ മഴ കിഴക്ക്.
  • കാലത്തു വന്ന മഴയും അന്തിയ്ക്ക് വന്ന വിരുന്നും.
  • കാലവർഷം കണ്ട് ഓഡിയോനും ത് ലാവർഷം കണ്ട് നിന്നോന്നും വെറുതെ.
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്ക്യം.
  • ചിങ്ങമഴ ചിരിച്ചും കരഞ്ഞും.

Post a Comment

1 Comments