ലോക വിനോദസഞ്ചാര ദിനം :- September 27

Share it:
ജീവിതം യാത്രയാണെന്ന് പറഞ്ഞാൽ എതിരഭിപ്രായമുള്ളവർ ഉണ്ടാകില്ല. യാത്രകൾക്ക് മനുഷ്യമനസുകളിൽ വലിയ ഇടമുണ്ട്.യാത്രകളെ ജീവിതത്തിന്റെ ഭാഗമായി കാണുന്നവർക്ക് ആനന്ദമെന്നതിലുപരി പാഠങ്ങളും അനുഭവങ്ങളും നൽകുന്നു. അത്തരം യാത്രകൾ ചിലപ്പോൾ മനസുകളെ ഉണർത്താനും മാനസിക പ്രശ്നങ്ങൾ നേരിടുന്നവരെ ഉയർത്തെഴുന്നേൽപ്പിക്കാനും കാരണമാകാം.
യാത്രകൾ ജീവിതത്തിൽ സ്മരണകൾ കുറിക്കുന്നു. ജീവിതത്തിലെ വഴിത്തിരിവുകളിൽ പ്രധാന പങ്ക് വഹിക്കുന്നതും യാത്രകളാണ്. സന്തോഷകരമായ യാത്രകൾ മനസിന് സമാധാനം പകരുന്നു. യാത്രകൾ കൊണ്ട് മാറ്റ് കൂട്ടിയില്ലെങ്കിൽ ജീവിതം പൂർണ്ണതയെ തുറന്നുകാട്ടുന്നില്ല.
ജീവിതം പഠിക്കുന്നു
യാത്രകളിലൂടെ മനുഷ്യർ ജീവിതം പഠിക്കുന്നു. നാടിനെ, സംസ്കാരങ്ങളെ ആഴത്തിലറിയുന്നു. സാഹിത്യത്തിൽ യാത്രാ വിവരണമെന്ന ശാഖ തന്നെ രൂപപ്പെട്ടത് അത്തരത്തിലാണ്. ഒഴിവുകാലങ്ങളിലും കച്ചവടാവശ്യങ്ങൾക്കും ഗവേഷണാർത്ഥവും ചികിത്സാർത്ഥവും വിദ്യാഭ്യാസാവശ്യങ്ങൾക്കും വിനോദങ്ങൾക്കുമാകാം. യാത്രകൾ രാജ്യത്തിനകത്തും പുറത്തുമായി കേന്ദ്രീകരിക്കപ്പെടുന്നു.
United Nations World Tourism Organisations രാജ്യാന്തരതലത്തിലുള്ള വിനോദസഞ്ചാര ബന്ധങ്ങൾക്ക് വലിയ മാറ്റ് പകരുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക-വ്യവസായ-വിദ്യാഭ്യാസ-സാംസ്‌കാരിക മാറ്റങ്ങൾക്ക് കരുത്താകുന്നു. ഭാഷയിലും ജീവിതശൈലിയിലും ഇത്തരം ദേശാടനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
രാജ്യാന്തരതലത്തിൽ വിനോദ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കാൻ മാഡ്രിഡ് ആസ്ഥാനമാക്കി 1970-ലാണ് ഐക്യ രാഷ്ട്ര വിനോദ സഞ്ചാര സംഘടന രൂപീകരിക്കപ്പെട്ടത്.
ഒന്നാം ലോക മഹായുദ്ധം മുതലേ വിനോദസഞ്ചാര മേഖലയിലെ രാജ്യാന്തര സഹകരണങ്ങളെ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിന് ശേഷം 1925-ൽ International Congress of Ocean Tourist Traffic Association രൂപം കൊണ്ടു. 1947-ൽ International Union of Ocean Organisation നും രൂപം കൊണ്ടു. ഇതാണ് പിന്നീട് United Nations World Tourism Organisations ആയി മാറുന്നത്.
ലോക വിനോദസഞ്ചാര ദിനം 
ഐക്യരാഷ്ട്ര വിനോദസഞ്ചാര സംഘടനയുടെ ആഹ്വനപ്രകാരം എല്ലാ വർഷവും സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാര ദിനമായി ആചരിക്കുന്നു. ലോകജനതയ്ക്ക് വിനോദസഞ്ചാരത്തിന്റെ പ്രാധാന്യം മനസിലാക്കിക്കൊടുക്കുവാനും വിനോദ സഞ്ചാരങ്ങൾക്ക് സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ മേഖലകളിൽ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് അവബോധം നൽകാനുമാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.
ഇന്ത്യയും വിനോദസഞ്ചാരവും
വിനോദസഞ്ചാരങ്ങൾ ഇന്ത്യയുടെ സാമ്പത്തികമായ വളർച്ചയും സാംസ്കാരികമായ ഉയർച്ചയിലും വലിയ പങ്ക് വഹിക്കുന്നു. 2015-ൽ ഇന്ത്യയിലേയ്ക്ക് എൺപത് ലക്ഷത്തി ഇരുപതിനായിരം വിനോദസഞ്ചാരികൾ കടന്നുവന്നു എന്നാണ് കണക്ക്. സഞ്ചാരികൾക്ക് പ്രിയം നൽകുന്നതിൽ തമിഴ്‌നാടും മഹാരാഷ്ട്രയും ഉത്തർ പ്രദേശും മുന്നിട്ട് നിൽക്കുന്നു. ആഗോളതലത്തിൽ വിനോദസഞ്ചാരികളുടെ പ്രിയം നേടുന്നതിൽ 141 രാജ്യങ്ങളിൽ ഇന്ത്യ 52-ആം സ്ഥാനത്താണ്.
കേരളവും വിനോദസഞ്ചാരവും 
ടൂറിസം ഭൂപടത്തിൽ പ്രത്യേക സ്ഥാനമാണ് കേരളത്തിനുള്ളത്. ധാരാളം കടൽ തീരങ്ങളാലും പച്ചപ്പുനിറഞ്ഞ സങ്കേതങ്ങളാലും കൗതുകം നിറയ്ക്കുന്ന കാഴ്ചകളാലും വേറിട്ട് നിൽക്കുന്നു.
കിഴക്കിന്റെ വെനീസും അറബിക്കടലിന്റെ റാണിയും പശ്ചിമഘട്ട മലനിരകളുടെ കുളിർമയും സഞ്ചാരികളെ എന്നും ഇവിടേയ്ക്ക് ആകർഷിക്കുന്നു. 'ദൈവത്തിന്റെ സ്വന്തം നാട്' ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കേരളം സഞ്ചാര മേഖലയിൽ ലോകത്ത് പത്ത് സ്വർഗ്ഗങ്ങളിൽ ഒരിടം കൂടിയാകുന്നു.
കേരളത്തിന്റെ സൗഖ്യാന്തരീക്ഷവും വൈവിധ്യ സംസ്കാരങ്ങളും ആചാരശുദ്ധിയും സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിപ്പിക്കുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കടൽത്തീരങ്ങളായ കോവളം, വർക്കല, ബേപ്പൂർ, ചെറായി, ശംഖുമുഖം, ബേക്കൽ, മുഴപ്പിലങ്ങാട്, കാപ്പാട്, കോഴിക്കോട് തുടങ്ങിയവയും അഷ്ട്ടമുടിക്കായൽ, ശാസ്താംകോട്ട കായൽ, കുമരകം, പാതിരാമണൽ തുടങ്ങിയ കായലുകളും ചിലതു മാത്രമാണ്.
നെയ്യാർ, മൂന്നാർ, തേക്കടി, രാമക്കൽമേട്, നെല്ലിയാമ്പതി, പൊന്മുടി, വയനാട്, പൈതൽ മല, വാഗമൺ, റാണിപുരം തുടങ്ങിയ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളുമുണ്ട്.
വന്യജീവി സംരക്ഷണ കേന്ദ്രങ്ങളായ പെരിയാർ വന്യജീവി സങ്കേതം, ഇരവികുളം ദേശീയോദ്യാനം എന്നിവയും ആനന്ദവും അറിവും പകരുന്നു.
ബീക്കൽകോട്ട, കണ്ണൂർ കോട്ട, ഹിൽപാലസ് തുടങ്ങിയവ രാജാക്കന്മാരുടെ കോട്ടകളാണ്.
Share it:

Days to Celebrate

Post A Comment:

0 comments: