നെല്ലും ആചാരങ്ങളും

Share it:
നെല്ലിനോളം മനുഷ്യരാശിയെ ഊട്ടുന്ന മറ്റൊരു ധാന്യമില്ല. കൃഷി ഉപജീവനമായിരുന്ന മലയാളിയുടെ പഴയ തലമുറയ്ക്ക് നെല്ല് അന്നം മാത്രമായിരുന്നില്ല, സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമായിരുന്നു. നെൽകൃഷിയുമായി ബന്ധപ്പെട്ട ചില ആചാരങ്ങളെ പരിചയപ്പെടാം...
നിറപറ 
ഒരു പറ നിറയെ നെല്ലിൽ തെങ്ങിൻ പൂക്കുല വച്ചാൽ നിറപറയായി. മംഗള കർമ്മങ്ങൾക്കും, ചടങ്ങുകൾക്കും ഒഴിവാക്കാനാവാത്ത ആചാരമായി ഇത് ഇന്നും തുടരുന്നു.
നിറ 
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ
ഇല്ലംനിറ , നിറ പൂജ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. വിരിപ്പു കൃഷിയിലെ വിളവ് കൊയ്‌തെടുത്ത് വീടുകളിലേക്ക് കൊണ്ടുവരുന്ന ചടങ്ങ്.
പുത്തരി
ഇല്ലം നിറയ്ക്ക് ശേഷം വീടുകളിൽ എത്തിയ്ക്കുന്ന കറ്റ മെതിച്ചു കിട്ടുന്ന പുന്നെല്ലിന്റെ അരി കൊണ്ട് ഉണ്ടാക്കുന്ന ചോറ് കഴിക്കുന്ന ചടങ്ങ്.
വാണിയപ്പുര
കൊയ്ത്തുകാലത്ത് നിലത്തിനോട് ചേർന്ന് നടത്തുന്ന കച്ചവടപ്പുര. കൊയ്ത്തിനെത്തുന്നവർ ഇവിടെ നിന്നും ഭക്ഷണവും, മുറുക്കാനും, ബീഡിയുമൊക്കെ വാങ്ങുന്നു.
പറയിടൽ
വിളവിന്റെ ഒരു ഭാഗം ദേവനോ, ദേവിയ്‌ക്കോ സമർപ്പിക്കുന്ന ചടങ്ങ്. ഭവങ്ങളിലെത്തി പൂജാരിമാർ ഏറ്റുവാങ്ങുന്നു.
കാവൽമാടം
പുഞ്ചകൊയ്ത്ത് സമയത്ത് കർഷകർക്ക് ഒരുക്കുന്ന താത്കാലിക താമസ സൗകര്യം. രാത്രിയിൽ കാവൽമാടത്തിന് മുൻപിൽ ഒരു റാന്തൽ പ്രകാശം ചൊരിയാൻ തൂക്കിയീട്ടുണ്ടാകും.
വെള്ളരിനാടകം
കൊയ്ത്തു കഴിഞ്ഞ പാടത്തെ സംഗീത-നാടക പരിപാടി. ഈ സമയത്ത് വയലിൽ നടുന്ന വെള്ളരികൾക്ക് കാവൽ ഇരിക്കുന്നവരായിരിക്കും കലാകാരന്മാർ.
പഴനിലം
ഒരു വിളവിന് ശേഷം നെൽകൃഷി ഇറക്കാതെ തരിശിടുന്ന നിലം.
Share it:

കൃഷി

നെല്ല്

Post A Comment:

0 comments: