ജീവികളുമായി ബന്ധപ്പെട്ട ചൊല്ലുകള്‍ - 1

Share it:
ജീവികളുമായി ബന്ധപ്പെട്ട ചൊല്ലുകള്‍ ശേഖരിക്കാൻ ടീച്ചർ പറഞ്ഞീട്ടുണ്ടാവും അല്ലേ ? അവ ശേഖരിച്ചോ? ഇല്ലെങ്കിൽ താഴെ നോക്കൂ.... കുറച്ചു പഴഞ്ചോല്ലുകൾ ഇവിടെ നൽകുന്നൂ... ഈ പട്ടിക വിപുലപ്പെടുത്തണേ ...
  1. അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല
  2. അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ
  3. അടിതെറ്റിയാൽ ആനയും വീഴും
  4. അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ ആത് കിടക്കുമോ?
  5. അണ്ണാൻ കുഞ്ഞിനും തന്നാലായത്
  6. അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ
  7. അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?
  8. അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്
  9. അരിയെറിഞ്ഞാൽ ആയിരം കാക്ക
  10. ആടറിയുമോ അങ്ങാടിവാണിഭം
  11. ആടു കിടന്നിടത്ത് പൂട പോലുമില്ല
  12. ആന കൊടുത്താലും ആശ കൊടുക്കരുത്
  13. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ
  14. ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?
  15. ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല
  16. ആന വായിൽ അമ്പഴങ്ങ
  17. ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്
  18. ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്
  19. ആളുകൂടിയാൽ പാമ്പ് ചാവില്ല
  20. ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും
  21. ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
  22. എലിയെ പേടിച്ച് ഇല്ലം ചുടുക
  23. ഏട്ടിലെ പശു പുല്ല് തിന്നുമോ?
  24. ഒരു വെടിക്കു രണ്ടു പക്ഷി
  25. ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ
  26. കടുവയുടെ കയ്യിൽ കുടൽ കഴുകാൻ കൊടുക്കുക.
  27. കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ
  28. കാക്ക കുളിച്ചാൽ കൊക്കാകുമോ
  29. കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്
  30. കാക്കയുടെ വിശപ്പും മാറും ,പശുവിന്റെ കടിയും മാറും .
  31. കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും
Share it:

പഴഞ്ചൊല്ലുകൾ

Post A Comment:

0 comments: