ജീവികളുടെ പേരുകള്‍ ഉത്തരമായി വരുന്ന ചില കടങ്കഥകള്‍ നമുക്കിവിടെ പരിചയപ്പെടാം.
- അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.-തവള
- ആ പോയി, ഈ പോയി, കാണാനില്ല- മിന്നാമിനുങ്ങ്
- ഇടവഴിയിലൂടെ ഒരു കരിവടിയോടി-പാമ്പ്
- എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ തലയില്ല- ആമ
- കറുത്ത പാറയ്ക്ക് വെളുത്തവേര്-ആനക്കൊമ്പ്
- കറുത്ത മതിലിന് നാല് കാല്- ആന
- ചില്ലിക്കൊമ്പിൽ ഗരുഡൻതൂക്കം- വവ്വാൽ
- ജനനം ജലത്തിൽ, സഞ്ചാരം വായുവിൽ- കൊതുക്
- ഞാൻ പെറ്റകാലം മീൻ പെറ്റപോലെ വാലറ്റകാലം ഞാൻ പെറ്റകാലം -തവള
- വലവീശും ഞാൻ മുക്കുവനല്ല, നൂല് നൂൽക്കും ഞാൻ വിൽക്കാറില്ല- ചിലന്തി
2 Comments
Butterfly kku oru kadamkadha parayamo ?
ReplyDeletehttps://kilicheppu.blogspot.com/2021/02/butterfly-quiz.html
Delete