ചരിത്രമുറങ്ങുന്ന കേരളം - 1

Share it:
ചേരളം എന്ന കേരളം
'ചേരളം' എന്ന പദത്തിന്റെ സംസ്കൃതരൂപമാണ് കേരളം. 'ചേർ' എന്നതിന് അന്നു നിലവിലുണ്ടായിരുന്ന മലനാടിനോട് കൂട്ടിച്ചേർത്ത 'ദേശം' എന്ന അർഥമാണുള്ളത്. സമുദ്രത്തിൽ നിന്ന് ഉയർന്നു വന്നതാണ് കേരളം എന്ന ഭൂമി ശാസ്ത്ര സത്യത്തെ കേരളം എന്ന വാക്ക് പ്രതിനിദാനം ചെയ്യുന്നു. ഒരു സമയത്ത് സഹ്യപർവതം വരെ അറബിക്കടൽ പരന്നു കിടന്നിരുന്നുവെന്നും, ഏതോ ഒരു ഘട്ടത്തിൽ ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നീ പ്രകൃതി പ്രതിഭാസംമൂലം ഇന്നത്തെ സ്ഥാനത്തേയ്ക്ക് അറബിക്കടൽ പിൻവാങ്ങുകയും മണ്ണും ചെളിയും അടിഞ്ഞുകൂടി ഉയർന്നു വന്ന പ്രദേശമാണ് കേരളം എന്ന് ഭൂമി ശാസ്ത്രവാദം. ഇന്നി നമ്മൾ കേട്ടീട്ടുള്ള പരശുരാമന്റെ ഐതീഹ്യകഥ ഓർത്തുനോക്കുക. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ഗോകർണത്തിൽ നിന്ന് കനാകുമാരിയിലേയ്ക്ക് തന്റെ മുഴു എറിഞ്ഞപ്പോൾ മഴു ചെന്നു വീണ സ്ഥലം വരെ ജലം പിൻവലിഞ്ഞു. അപ്രകാരം ഉയർന്നു വന്ന സ്ഥലമാണത്രേ കേരള ഭൂമി. എന്തായാലും സമുദ്രത്തിൽ നിന്ന് വീണ്ടെടുക്കപ്പെട്ടതാണ് കേരളമെന്നതിൽ രണ്ടു വാദങ്ങളും യോജിക്കുന്നുണ്ട്.

സുഗന്ധദ്രവ്യങ്ങളുടെ കലവറ
ഏലം, കുരുമുളക്, കറുവപ്പട്ട, കരയാമ്പൂ തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾക്ക് പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ടായിരുന്ന പ്രിയം ബി.സി മൂവായിരം മുതലെങ്കിലും കര, കടൽമാർഗമുള്ള വാണിജ്യത്തിന് തുടക്കം കുറിച്ചു. ബാബിലോണിയ, അസീറിയ, ഈജിപ്ത് എന്നിവരായിരുന്നു മുഖ്യ കച്ചവടക്കാർ. 
Share it:

Post A Comment:

0 comments: