ആറ്റിങ്ങൽ കലാപം [1721]

Share it:
ബ്രിട്ടീഷ് കച്ചവടക്കാരും തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്ത് അഞ്ചുതെങ്ങിലെ തദ്ദേശവാസികളും തമ്മിലുണ്ടായ പോരാട്ടമാണ് ആറ്റിങ്ങൽ കലാപം. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ ഉണ്ടായ ആദ്യത്തെ സംഘടിത കലാപം കൂടിയാണ് ഇത്. ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ ഇംഗ്ളീഷുകാർ നിർമ്മിച്ച കോട്ടയിൽ മേധാവിയായി എത്തിയ ഗിഫോർട്ടിന്റെ ധാർഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. ആളുകൾ ഇംഗ്ളീഷ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തി. എന്നാൽ റാണിയുടെ അറിവോടു കൂടിയാണ് കലാപം നടന്നതെന്ന് ഒരു വിഭാഗം ചരിത്രകാരന്മാർ പറയുന്നു. ഈ പ്രദേശത്തെ ആളുകൾ 1697-ൽ തന്നെ വൈദേശിക ശക്തിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും ഇത് വിജയത്തിൽ കലാശിച്ചത് ആറ്റിങ്ങൽ കലാപത്തിലാണ്. ആറുമാസത്തോളം ഉപരോധം നീണ്ടുനിന്നു.
Share it:

Post A Comment:

0 comments: