ജീവികളുമായി ബന്ധപ്പെട്ട ചൊല്ലുകള്‍ ശേഖരിക്കാൻ ടീച്ചർ
പറഞ്ഞീട്ടുണ്ടാവും അല്ലേ ? അവ ശേഖരിച്ചോ? ഇല്ലെങ്കിൽ താഴെ നോക്കൂ....
കുറച്ചു പഴഞ്ചോല്ലുകൾ ഇവിടെ നൽകുന്നൂ... ഈ പട്ടിക വിപുലപ്പെടുത്തണേ ...
- കുരക്കുന്ന പട്ടി കടിക്കില്ല
- കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ
- കുരങ്ങൻറെ കയ്യിലെ പൂമാല പോലെ
- കൈ വിട്ട കല്ലും, വായ് വിട്ട വാക്കും
- കൊക്കെത്ര കുളം കണ്ടതാ
- ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം
- ഗതികെട്ടാൽ പുലി പുല്ലും തിന്നും
- ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും
- ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
- ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി
- ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്
- ഞാൻ ഞാനല്ലാതായാല്പിന്നെ നായയാണു
- തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം
- താൻ കുഴിച്ച്കുഴിയിൽ താൻ തന്നെ വീഴും
- താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും
- തിരിഞ്ഞു കളിയും മാടിക്കെട്ടും
- ദാരിദ്ര്യമെന്തെന്നതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ
- നടുക്കടലിലും നായ നക്കിയേ കുടിക്കൂ
- നാ(നായ)നാ ആയിരുന്നാൽ പുലി കാട്ടം (കാഷ്ടം)ഇടും
- നിത്യഭ്യാസി ആനയെ എടുക്കും
- നീർക്കോലിക്ക് നീന്തൽ പഠിപ്പിക്കണ്ട
- പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?
- പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം
- പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
- പശു കിഴടായാലും പാലിൻറെ രുചിയറിയുമോ
- പണത്തിനു മീതെ പരുന്തും പറക്കില്ല
- പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല.
- പാണനു് ആന മൂധേവി
- പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം
- പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
- പൂച്ചയ്ക്കാര് മണികെട്ടും
- പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
- പെട്ടാൽ പിന്നെ പെടയ്ക്കാനല്ലേ പറ്റൂ.
- പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്
- മിണ്ടാപ്പൂച്ച കലമുടക്കും
- മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട
- മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു
- വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്
- വെട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിയിട്ടു കാര്യമില്ല.
- വെട്ടാൻ വരുന്ന പോത്തിനോട് വേദമോതാൻ നിൽക്കരുത്
- വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
1 Comments
Thanks for this help. It was very useful for me. 🙏🙏
ReplyDelete