മാതാവിൻ ഉദരത്തിൽ
ഭ്രൂണമായ് വളർന്നുവന്നു ,
പേറ്റുനോവിൽ രുധിരമോടെ
ഊഴിയിൽ വിരുന്നുവന്നു ,
മാറിലെ അമൃതൂട്ടിയവൾ ശിശുവിനാരോഗ്യം പകർന്നു ,
താരാട്ടുപാടിയവൾ ഉറങ്ങാനും പഠിപ്പിച്ചു ,
നടക്കാനും പഠിപ്പിച്ചു കളിക്കാനും പഠിപ്പിച്ചു ,!
പഠിക്കാനും പഠിപ്പിച്ചു ജയിക്കാനും പഠിപ്പിച്ചു ,
കൗമാരം യൗവ്വനമായ് മാറിയതവളറിഞ്ഞില്ല ,
കൈപിടിച്ചുനടന്നൊരാ ഉണ്ണിയിന്നൊരു കേമനായി ,
മാരനായി താതനായി
തായയിന്നൊരു ഭാരമായി ,
നരത്തുടങ്ങിയ അമ്മയിന്ന്
അശുഭവസ്തുവായവന് !
നടതള്ളാൻ വൃദ്ധസദനം
പാരിലിന്നൊരു സുലഭമാണ്
ബാല്യത്തെ വിസ്മരിക്കും
മാനവാ നീ ഓർത്തിടേണേ ?
നിന്റെപൈതൽ നാളെവളരും
ബാല്യകൗമാരം വിടുമ്പോൾ !
അന്നുനീയും ഓർത്തുപോകും
അമ്മയെന്നും ദൈവതുല്യം ,
വിസ്മരിച്ചീടാതെ നമ്മൾ
ഭൂതകാലസ്മരണകൾ ,
വന്ദിക്കാൻ നിന്നരുകിൽ
മാതൃപാദം സന്തതം !
രചന: ഉണ്ണി വള്ളത്തോൾനഗർ
0 Comments