Header Ads Widget

ലൈക്കനുകൾ - 1

ജീവലോകത്തെ സഹജീവനത്തിന് ഉത്തമോദാഹരണമായ ലൈക്കനുകളെക്കുറിച്ചറിയാം ...
കുമളുകളും ( ഫംഗസ് ), ആൽഗകളും (നീല ഹരിത ആൽഗകൾ), പരസ്പരം വേർപിരിയാത്ത വിധം ഒന്നിച്ചു ജീവിക്കുന്ന സഹജീവനം (Symbiosis) എന്ന ജീവിതക്രമത്തിന് ഉദാഹരണമാണ് ലൈക്കനുകൾ (Lichens). കുമിളുകളുടെ ജീവശരീരം നാരുകൾ പോലുള്ള ഹൈഫകൾ ചുറ്റിപ്പിണഞ്ഞുണ്ടാകുന്നതാണ്‌. ഇതിനിടയിൽ പെട്ട് കിടക്കുന്ന ആൽഗകൾക്ക് പ്രകാശസംശ്ലേഷണത്തിലൂടെ ആഹാരം നിർമിക്കാൻ കഴിയും. കുമിളുകൾക്ക് പ്രകാശസംശ്ലേഷണ ശേഷിയില്ലാത്തതിനാൽ ആഹാരം നിർമിക്കാനാവില്ല. അതു കൊണ്ടു തന്നെ സഹജീവിയായ ആൽഗകൾക്ക് ആവശ്യമായ ജലവും കാർബൺ ഡൈ ഓക്സൈഡും വലിച്ചെടുത്ത് കൊടുക്കുന്നതോടൊപ്പം ആൽഗകളെ സംരക്ഷിക്കുന്നതിലും കുമിളുകൾക്ക് പങ്കുണ്ട്. ലൈക്കനുകളുടെ ഭാഗമായ കുമിളുകളെ മൈക്കോബയോണ്ട് (Micobiont) എന്നും പ്രകാശസംശ്ലേഷണ ശേഷിയുള്ള ആൽഗകളെ ഫൈക്കോ ബയോണ്ട് (Phycobiont) അഥവാ ഫോട്ടോ ബയോണ്ട്(Photobiont) എന്നും വിളിക്കുന്നു. നീലഹരി ത ആൽഗകൾ ആണ് ഉള്ളതെങ്കിൽ അവയെ സയനോ ബയോണ്ട് (Cyanobiont) എന്നാണ് വിളിക്കുന്നത്. വ്യത്യസ്ത നിറങ്ങളിൽ ലൈക്കനുകൾ കാണപ്പെടുന്നു. 

Post a Comment

0 Comments