ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യന്‍, മുസ്‌ലിം എന്നിവയില്‍പ്പെട്ട 1 മുതല്‍ 10-ാം ക്ലാസു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 2010-11 വര്‍ഷത്തേക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദവിവരങ്ങളും കേന്ദ്രസര്‍ക്കാരിന്റെ www.minorityaffairs gov.in, വിദ്യാഭ്യാസ വകുപ്പിന്റെ www.education.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 2010 ജൂലായ് 15 ന് മുന്‍പായി കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് (റെക്കഗ്‌നൈസ്ഡ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) സ്‌കൂളുകളിലെ അപേക്ഷകള്‍ ഹെഡ്മാസ്റ്റര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തി അതത് ഡി.ഇ.ഒ. ഓഫീസുകളില്‍ നല്‍കണം.
Subscribe to കിളിചെപ്പ് by Email
0 Comments